തിരുവനന്തപുരം : 19 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.ഇടുക്കി മുതൽ കാസർഗോഡ് വരെ ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്.ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി വ്യക്തമാക്കി.ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതി നാൽ കേരളകർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തി.താമരശേരി ചുരം റോഡിലേക്ക് വീണ മണ്ണും കല്ലും പൂർണമായി നീക്കി ഇന്ന്
Category: Districts
കുറ്റ്യാടി ചുരത്തിൽ ഇടയ്ക്കിടെ ഗതാഗത കുരുക്ക്
കുറ്റ്യാടി : താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തിരിച്ചുവിട്ട വാഹനങ്ങൾ കുറ്റ്യാടി ചുരത്തിലൂടെ എത്തിയതോടെ ഇന്ന് പുലർച്ച വരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.തൊട്ടിൽപ്പാലം പോലീസും,ചുരം ഹെൽപ്പ് ഡസ്ക് വളണ്ടിയേഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രാത്രിയിൽ ഉടനീളം പുലർച്ച വരെ പ്രയത്നിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത് നിലവിൽ കർണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി കടന്നുപോകുന്നു.പുലർച്ചയോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അവസാനിച്ചെങ്കിലും രാവിലെ 8.30 ഓടെ ഇടയ്ക്കിടെയുള്ള
ലൈംഗികാതിക്രമ പരാതി:ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിന് സസ്‌പെന്‍ഷന്‍
കൊല്ലം : ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്‌പെന്‍ഷന്‍.ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി ഉദയകുമാറിനെതിരെ യുവതിയുടെ പരാതി.പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരി പ്രതികരിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പൊലീസിനെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് യുവതി. വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ഇഡ്ജി വി ഉദയകുമാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.പരാതിക്ക്
മണ്ണിടിച്ചിൽ:ഗതാഗതം നിർത്തിവെയ്ക്കാൻ ഉത്തരവ്
കൽപ്പറ്റ : വയനാട് ചുരം വ്യൂ പോയിന്റിലെ മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ട സാഹചര്യത്തിൽ ചുരത്തിലൂടെയുള്ള വാഹന ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.മേഖലയിലെ ട്രാഫിക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.
അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ അനുമതി തേടിയോ? ചോദ്യം ഉന്നയിച്ച് ഹൈക്കോടതി
കൊച്ചി : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേലുള്ള തുടര്‍ നടപടികളില്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതി.മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം അഴിമതി നിരോധന നിയമത്തിലെ 17 (എ) ചട്ടപ്രകാരം നിലനില്‍ക്കുന്നതാണോ എന്ന് കോടതി ആരാഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു വിജിലന്‍സ് അന്വേഷണമെങ്കില്‍ അനുമതി തേടേണ്ടതായിരുന്നു എന്നും ജസ്റ്റിസ് എ ബദറുദീന്‍ വ്യക്തമാക്കി.തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ പ്രത്യേക കോടതി വിധിക്കെതിരെ എം
താമരശ്ശേരി ചുരത്തിലെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു
കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ചുരത്തിലെ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.യാത്രക്കാർ കുറ്റ്യാടി,നാടുകാണി ചുരം വഴി പോകണം.
‘രാഹുലിനോടും പ്രശാന്ത് ശിവനോടും അവന്തികയ്ക്ക് ക്രഷ്, റീലിടുന്ന പോലെ ചെയ്തതാണ് ‘; ആരോപണവുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്
കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ് യുവതി അവന്തിക ഉന്നയിച്ച ലൈംഗികാരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്.രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന് അവന്തിക നിന്നു കൊടുക്കുകയാണെന്നും രാഹുലിനോട് അവന്തിക അങ്ങോട്ട് ചാറ്റ് ചെയ്ത് തുടങ്ങുകയായിരുന്നുവെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അന്ന പറഞ്ഞു. നേരത്തെ കേസ് കൊടുക്കും എന്ന് ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അവന്തിക പണം തട്ടിയിട്ടുണ്ട്.ഇത്തരം കേസുകളെ പറ്റി തനിക്ക് നേരിട്ടറിയാണെന്നും അന്ന പറഞ്ഞു.അവന്തികയുമായി ഒന്നിച്ച് താമസിച്ച സമയത്തായിരുന്നു ഈ സംഭവങ്ങളെന്നും അന്ന വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്:എസ്എഫ്‌ഐ മുന്നേറ്റം
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം.കൂത്തുപറമ്പ് നിര്‍മലഗിരി,മാടായി,ചെറുപുഴ നവജ്യോതി,പൈസക്കരി ദേവമാതാ കോളജുകളില്‍ എസ്എഫ്ഐ പിടിച്ചെടുത്തു. ശ്രീകണ്ഠാപുരം എസ്ഇഎസ്,പയ്യന്നൂര്‍, തോട്ടട എസ്എന്‍ കോളജുകള്‍ എസ്എഫ്ഐ നിലനിര്‍ത്തി.മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജില്‍ യുഡിഎസ്എഫ് വിജയിച്ചു.കൃഷ്ണമേനോന്‍ വനിതാ കോളജിലും ഇരിട്ടി എംജി കോളജിലും യുഡിഎസ്എഫ് യൂണിയന്‍ നിലനിര്‍ത്തി. പെരിങ്ങോം ഗവണ്മെന്റ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.മൂന്ന് വര്‍ഷത്തിന് ശേഷം പൈസക്കരി ദേവമാതാ കോളജ് എസ്എഫ്ഐ തിരിച്ചു പിടിച്ചു.മത്സരം നടന്ന 10 സീറ്റില്‍ മൂന്ന് മേജര്‍
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.മല മുകളിലെ പാറയും മണ്ണും മരങ്ങളും റോഡില്‍ പതിച്ചതിനാല്‍ കാല്‍ നട യാത്ര പോലും പറ്റാത്ത വിധം തടസ്സപ്പെട്ടിരിക്കുകയാണ്.ചുരം ബ്രിഗേഡ്,സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി.പോലീസും ഫയര്‍ഫോയ്സും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
ഫാത്തിമ നിഹക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി
മാനന്തവാടി : കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ മാനന്തവാടി ഗവ:കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ നിഹക്ക് മുസ്ലിം ലീഗ് നേതാക്കൾ മാനന്തവാടി ടൗണിൽ സ്വീകരണം നൽകി.വിജയിച്ച എം എസ് എഫ് പ്രതിനിധികളെ മുസ്ലീം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി എസ് മൂസ്സ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ,നേതാക്കളായ അർഷാദ് ചെറ്റപ്പാലം,റഷീദ് പടയൻ,വി ഹുസ്സൈൻ,മുനീർ പാറക്കടവത്ത്,നൗഫൽ ബ്യുട്ടി, ഇസ്ഹാക്ക്,കെലാം
ലഹരി വസ്തുക്കളുടെ വില്‍പ്പന;അധികാരികള്‍ ജാഗ്രത പാലിക്കണം:ബി.ജെ.പി
മാനന്തവാടി : മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ വില്‍പ്പന കൂടിവരുന്ന സാഹചര്യത്തില്‍ അധികാരികള്‍ വേണ്ട ജാഗ്രത പാലിക്കണമെന്ന് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ലഹരിയുടെ അടിമകളായിരിക്കുന്ന സാഹചര്യത്തില്‍ ഓണത്തോട് അനുബന്ധിച്ച് എക്‌സൈസും,പോലീസും മറ്റ് അധികാരികളും വേണ്ട ജാഗ്രത പുലര്‍ത്തണം. കഴിഞ്ഞദിവസം ബാവലിയില്‍ 21 വയസ്സുകാരന്‍ കഞ്ചാവുമായി പിടിയിലായത് ഗൗരവമേറിയതാണ്. വിദ്യാര്‍ത്ഥികളെ വലയിലാക്കിയാണ് ഇത്തരത്തിലുള്ള വില്‍പ്പന നടത്തപ്പെടുന്നതെന്നും ബിജെപി. മണ്ഡലം പ്രസിഡന്റ് സുമ രാമന്‍ അധ്യക്ഷത വഹിച്ചു.നിതീഷ് ലോകനാഥ്,സനീഷ് ചിറക്കര,രജീഷ് മാനന്തവാടി,തുഷാര എന്നിവര്‍ സംസാരിച്ചു.
‘ഒരു ബോംബും വീഴാനില്ല, ബോംബെല്ലാം വീണു കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസില്‍’; ഞങ്ങള്‍ക്ക് ഭയമില്ലെന്ന് എം വി ഗോവിന്ദന്‍
തൊടുപുഴ : സിപിഎം അധികം കളിക്കേണ്ട, കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി എം വി ഗോവിന്ദന്‍.സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും ഇനി വീഴാന്‍ പോകുന്നതും യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലുമാണ്. കെപിസിസി പ്രസിഡന്റ് താല്‍ക്കാലികമായി പറഞ്ഞൊഴിഞ്ഞിരിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും 24 മണിക്കൂറും പറഞ്ഞത് രാജിവെപ്പിക്കുമെന്നാണ്. പക്ഷെ രാജി വെപ്പിക്കാന്‍
നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം
തിരുനന്തപുരം : നെഹ്രു ട്രോഫി വള്ളംകളി ദിനമായ ഓഗസ്റ്റ് 30ന് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.ചേര്‍ത്തല,അമ്പലപ്പുഴ,കുട്ടനാട്,കാര്‍ത്തികപ്പള്ളി,ചെങ്ങന്നൂര്‍,മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. നെഹ്രു ട്രോഫി വള്ളംകളി ദിവസം (ഓഗസ്റ്റ് 30) പ്രഖ്യാപിച്ച അവധിയില്‍ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ആലപ്പുഴ ജില്ല കലക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.മാവേലിക്കര എംഎല്‍എ എംഎസ്.അരുണ്‍കുമാറാണ്
അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു, സുഹൃത്തിനായി തിരച്ചില്‍
പത്തനംതിട്ട : പത്തനംതിട്ട അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അജ്‌സല്‍ അജിയുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.ഒഴുക്കില്‍ മറ്റൊരു വിദ്യാര്‍ഥി നബീല്‍ നിസാമിനായി തിരച്ചില്‍ തുടരുകയാണ്. ഉച്ചയ്ക്ക് 12:50 ഓടെ പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്.ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.അജീബ് – സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്‌സല്‍ അജി. ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട്
അമീബിക്ക് മസ്തിഷ്ക ജ്വരം;പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി
തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്,പൊതുവിദ്യാഭ്യാസ വകുപ്പ്,ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് “ജലമാണ് ജീവൻ’ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് ആഗസ്റ്റ് 30,31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും
ജില്ലാക്ഷേമകാര്യ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ‘സ്‌കൂളമ്മക്കൊരു ഓണപ്പുടവ’ കൽപ്പറ്റ യിൽ നടന്നു
കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഇനിഷിയേറ്റിവിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടിവിയുമായി സഹകരിച്ചു നടത്തുന്ന സ്കൂൾ പാചക തൊഴിലാളികളെ ആദരിക്കുന്ന ‘സ്‌കൂളമ്മക്കൊരു ഓണപ്പുടവ’പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ വച്ച് നടന്നു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, തൊഴിലാളികൾക്ക് പുടവ കൈമാറി ആദരിച്ചു.അന്നം തരുന്നവരെ ആദരിക്കുക,ഏത് തൊഴിലിനെയും തൊഴിലാളിയെയും ബഹുമാനിക്കുക,സഹജീവികളെ ചേർത്തുനിർത്തുക,അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുക എന്നീ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നതിനായിട്ടാണ്
മാനന്തവാടി ഗവ കോളേജ് യു യു സി പിടിച്ചെടുത്ത് എം എസ് എഫ്
മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മാനന്തവാടി ഗവ കോളേജ് യു യു സി എം എഫ് എഫ് പിടിച്ചെടുത്തു എം എസ് എഫിലെ ഫാത്തിമ നിഹയാണ് യു യു സി യായി തെരെഞ്ഞെടുക്കപ്പെട്ടത്.
‘എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടന്‍ തന്നെ’
കൊച്ചി : കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി രാവണനോട് ഉപമിച്ച് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോര്‍ഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. എത്രയലക്കി വെളുപ്പിച്ചാലും എത്ര കഥകള്‍ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അറിയാമെന്ന് താരാ ടോജോ അലക്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും വീണ്ടും
14 ഇനങ്ങള്‍; സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍:14 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നൽകുക
തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും.എ എ വൈ റേഷൻ കാർഡ് (മഞ്ഞ കാർഡ്) ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക.സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു.14 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നൽകുക.5,92,657 മഞ്ഞക്കാർഡുകാർക്ക് റേഷൻകട വഴിയാകും കിറ്റ് വിതരണം. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക.ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും.സെപ്‌തംബർ നാലുവരെ കിറ്റ് വാങ്ങാവുന്നതാണെന്ന്
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്.കോഴിക്കോട്,വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ/ഇടത്തരം മഴയ്ക്കും ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ
സൺഡേ സ്കൂൾ അധ്യാപക യോഗം സംഘടിപ്പിച്ചു
സുൽത്താൻബത്തേരി : ഭദ്രാസനത്തിന്റെ കീഴിൽ മാനന്തവാടി ഡിസ്റ്റിക് തലത്തിൽ നടത്തപ്പെടുന്ന സൺഡേ സ്കൂൾ അധ്യാപക തലയോഗം മാനന്തവാടി ഡിസ്റ്റിക് പ്രസിഡന്റ് ഫാ.ടി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ മാനന്തവാടി ഡിസ്റ്റിക് ഇൻസ്പെക്ടർ ശ്രീ എൽദോ ജി യുടെ നേതൃത്വത്തിൽ മാനന്തവാടി സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഞായറാഴ്ച ബത്തേരി ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.ജോസഫ് പി വർഗീസ് ഉദ്ഘാടനം നടത്തി ഭദ്രാസന സെക്രട്ടറി ശ്രീ വി വർഗീസ് ഫാ.മോൻസി ജേക്കബ് മണ്ണിത്തോട്ടം,ഫാ.ജിബിൻ വർഗീസ്,ഫാ.ഷാജി മത്തായി എന്നിവർ ആശംസകൾ അർപ്പിച്ചു.കേളകം
ദേശീയ ലൈബ്രേറിയൻ ദിനത്തിൽ ലൈബ്രേറിയൻമാർക്കാദരം
മാനന്തവാടി : ലൈബ്രറി സയൻസിൻ്റെ പിതാവായ എസ് ആർ രംഗനാഥൻ്റെ ജൻമദിനത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ലൈബ്രേറിയൻമാരായ ഷിനോജ് വി.പി യെയും ജിതിൻ എം.സിയെയും ഗ്രന്ഥാലയം ആദരിച്ചു.ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്ന പ്രസ്തുത പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി സുഭാഷ് പി ടി ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം ജോ.സെക്രട്ടറി എ.അയൂബ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ്,പഴശ്ശി ഗ്രന്ഥാലയം എക്സിക്യൂട്ടീവ് അംഗം വിനോദ് കുമാർ എസ് ജെ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പ്രസാദ്
താമരശ്ശേരി ചുരത്തിൽ അപകടം
താമരശ്ശേരി : ചുരത്തിൽ എട്ടാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.ഏകദേശം അഞ്ചിൽ കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെട്ടതയാണ് വിവരം ലഭിച്ചത്.ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.ചുരത്തിൽ അപകടം നടന്നത് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്.അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്.എമർജൻസി വാഹനങ്ങൾക് സുഖകരമായി കടന്ന് പോവാൻ എല്ലാവരും ശ്രദ്ധിക്കുക.
മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്
മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാംപെയ്ൻ മാനന്തവാടിയിലും.4 പതിറ്റാണ്ടോളം പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന രാജയോഗിനി ദാദി പ്രകാശ് മണിയുടെ സ്മൃതി ദിനത്തിന് മു ന്നോടിയായാണ് ക്യാംപ് നടത്തിയത്. വിവിധ സംഘടനകളുടെ സഹ കരണത്തോടെ വയനാട് ഗവ.മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന
ത്രില്ലടിപ്പിച്ച് കൊച്ചി;കെസിഎല്ലില്‍ കൊല്ലത്തിനെതിരെ ബ്ലൂടൈഗേഴ്‌സിന് ഉജ്ജ്വല വിജയം
തിരുവനന്തപുരം : കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 237 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്‌സറാണ് വിജയത്തിലെത്തിച്ചത്. സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം.ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്.ആവേശം എല്ലാ അതിരുകളും ഭേദിച്ചൊരു പോരാട്ടം.അതിനായിരുന്നു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.അടിച്ചും തിരിച്ചടിച്ചും കൊല്ലവും കൊച്ചിയും അവസാന പന്ത്
മാസ പിറവി ദൃശ്യ മായി,തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്
കോഴിക്കോട് : തിങ്കളാഴ്ച (ഓഗസ്റ്റ് 25, 2025) റബീഉല്‍ അവ്വല്‍ ഒന്ന് ആയിരിക്കുമെന്ന് പ്രമുഖ പണ്ഡിതന്മാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാർ,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ എന്നിവർ അറിയിച്ചു. മാസപ്പിറവി ദൃശ്യമായതിനെത്തുടർന്നാണ് ഈ പ്രഖ്യാപനം.പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന പുണ്യമാസമാണ് റബീഉല്‍ അവ്വല്‍.
രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം
മാനന്തവാടി : വയനാട് മാനന്തവാടിയിൽ രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച ശ്രമത്തിൽ മാനന്തവാടി സ്വദേശി അതുരാജിനെയാണ് മാനന്തവാടി എസ് എച്ച് ഒ പി റഫീക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുൻപാണ് രണ്ടര വയസ്സുകാരി പീഡനത്തിന് വിധേയയായത്.ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. മെഡിക്കൽ കോളജ് അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്.മാനന്തവാടി പോലീസ് എത്തുകയും അന്വേഷണം നടത്തുകയും ചെയ്തു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തത്.പ്രതിയെ
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും,വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അതിഥി തൊഴിലാളിക്യാമ്പ് നടത്തി
കണിയാമ്പറ്റ : ഇവരുടെ ആരോഗ്യ സംരക്ഷണവും,നാടിന്റെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് വേണ്ടി പകർച്ചവ്യാധികളായ മലമ്പനി, മന്ത് രോഗം, കുഷ്ഠ രോഗം,കൂടാതെ ഡെങ്കു,HbsAg,BP,DM തുടങ്ങിയ ടെസ്റ്റുകൾ നടത്തി.ക്യാമ്പിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ സീനത്ത്തൻവീർ സ്വാഗതം പറഞ്ഞു,വൈസ്പ്രസിഡന്റ് നൂർഷ ചേനോത്ത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു,പഞ്ചായത്ത് പ്രസിഡണ്ട് കെ.വി രജിത യോഗം ഉദ്ഘാടനം നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ:സിത്താര ജൂഹെൽത്ത് ഇൻസ്‌പെക്ടർ ഷാനിവാസ് വാഴയിൽ,പഞ്ചായത്ത് മെമ്പർമാരായ സലിജ ഉണ്ണി,ജെസ്സി.എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽJHI,CHO,JPHN,ASHA പ്രവർത്തകർ എന്നിവരും പൊതുപ്രവർത്തകരായ നഈം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി-ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള അദാലത്ത്
കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഡിഗ്രി കോഴ്സിലെ പഠിതാക്കൾക്ക് വേണ്ടിയുള്ള അദാലത്ത് ജില്ലാ പഞ്ചായത്ത് ക്ഷമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പഠിതാക്കളുടെ നിരവധി പ്രശ്നങ്ങൾ അദാലത്തിൽ ചർച്ചചെയ്തു.ഈ വർഷം 138 തുല്യതാ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ജില്ലാപഞ്ചായത്ത് നൂതനപദ്ധതിയിൽ ഉൾപ്പെടുത്തി അഡ്മിഷൻ നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്.പഠിതാക്കളുടെ പ്രശ്നങ്ങൾ പരിഹരിച്ച് കോഴ്സ് സുഗമമായി പൂർത്തീകരിക്കാൻ അവസരമൊരുക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഉറപ്പ് നൽകി.ചടങ്ങിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ
അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ ഞായറാഴ്ച്ച നടന്ന അദാണി ട്രിവാന്‍ഡ്രം റോയല്‍സ്- കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍ മത്സരം കാണാന്‍ വൈക്കം സാന്‍സ്വിത സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളെത്തി. ക്രിക്കറ്റ് മത്സരം തത്സമയം കാണാണമെന്ന ആഗ്രഹം സെന്ററിലെ ചില കുട്ടികള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു അവസരമൊരുങ്ങിയത്.സ്‌കൂള്‍ അധികൃതര്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായി ബന്ധപ്പെടുകയും അവര്‍ ഈ ആവശ്യം അംഗീകരിച്ച് കുട്ടികള്‍ക്ക് ക്രിക്കറ്റ് മത്സരം കാണാനുള്ള അവസരം ഒരുക്കുകയുമായിരുന്നു.വൈക്കത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെ മുപ്പത്തിയഞ്ചംഗ സംഘം യാത്ര തിരിച്ച് ഉച്ചയോടെ
