സംസ്ഥാന മൗണ്ടൻ ചാമ്പ്യൻഷിപ്പ് – വയനാടിന് നാലാം കിരീടം

പോഴുതന : പൊഴുതനയിൽ വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് തുടർച്ചയായ നാലാം കിരീടം.വിവിധ കാറ്റഗറികളിലായി 46 പോയിൻ്റുമായി വയനാട് ഒന്നും സ്ഥാനം നേടിയപ്പോൾ 13 പോയിൻ്റുമായി കോട്ടയം രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിജയികൾക്ക് കൽപറ്റ ബ്ലോക്ക് പ്രസിഡണ്ട് കെ.കെ.ഹനീഫ,പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് നാസർ കാദിരി,ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ എന്നിവർ സമ്മാന വിതരണം നടത്തി. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.

Read More

പൊന്നിന് തീവില!പവന് 1,13,520 രൂപ;ഒറ്റയടിക്ക് കൂടിയത് 3,680 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻകുതിപ്പ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 460 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്.ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ്.ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും,പവന് 1,13,520 രൂപയായും ഉയർന്നു.18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ വില.ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ അനുസരിച്ചാണിത്.കഴിഞ്ഞ ദിവസം നാല് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്.രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്ക്

Read More

കാക്കവയൽ സ്കൂളിലെ വിദ്യാർത്ഥികൾ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ

കാക്കവയൽ : ഹൈദരാബാദിൽ വെച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളായ വൈശാഖി പി, വൈഗ എസ് എന്നിവർ പങ്കെടുക്കുന്നു.അധിനിവേശ സ്യങ്ങളുടെ കാർഷിക മേഖലയിലെ സാധ്യതകൾ എന്ന ഗവേഷണാത്മകമായ പ്രോജക്ട് ആണ് അവർ അവതരിപ്പിക്കുന്നത്.സംസ്ഥാന തലത്തിൽ ഹൈസ്കൂൾ റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രൊജക്റ്റ് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അധ്യാപകനായ ടി അശോകൻ മാസ്റ്ററാണ് കുട്ടികളെ പരിശീലിപ്പിച്ചത്.വിദ്യാർത്ഥികളുടെ ഗൈഡ് ആയി സീനിയർ അസിസ്റ്റൻറ് സോളി ടീച്ചർ, ഡോ.കാർത്തിക

Read More

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു

മുട്ടിൽ : ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു.17 കോളേജുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരക്കും.നാലു വേദികളിലായി നാലു ദിവസം നീണ്ടുനിൽക്കുന്ന കലോത്സവഒരുക്കങ്ങൾക്ക് ഇതോടെ തുടക്കമായി.കോളേജ് പ്രിൻസിപ്പൽ ഡോ.വിജി പോൾ അദ്ധ്യക്ഷ ആയ ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധി ടി മുഹമ്മദ്,പിപി അയ്യൂബ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ ഹനീഫ,കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ

Read More

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഏകദിന ശില്പ ശാലയും,സ്പെഷ്യൽ ജന ജാഗ്രത സമിതി യോഗവും നടത്തി

വെള്ളമുണ്ട : മാനന്തവാടി റേഞ്ച് ഓഫീസർ പരുപാടി സ്വാഗതഭാഷണം നടത്തി,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.കമർ ലൈല അധ്യക്ഷത വഹിച്ച പ്രസ്തുത പരുപാടി ബഹു : നോർത്ത് വയനാട് DFO ശ്രീ.സന്തോഷ്കുമാർ IFS ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എന്നിവർ ആശംസ അർപ്പിച്ചു.റവന്യൂ,ട്രൈബൽ, കൃഷി,തുടങ്ങിയ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും, പഞ്ചായത്തിലെ വിവിധ വാർഡിലെ മെമ്പർമാരും പരുപാടിയിൽ പങ്കെടുത്തു.വെള്ളമുണ്ട പഞ്ചായത്തിലെ പ്രാദേശികമായി വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ശില്പശാലയിലെ ചർച്ചാവിഷയമായിരുന്നു.സൗരവർകവേലികൾ

Read More

പത്തിന്റെ നിറവിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി : വയനാട് ജില്ലയിലെ ആരോഗ്യ–വിദ്യാഭ്യാസ രംഗത്ത് നിർണായക ഇടപെടലുകൾ നടത്തി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പത്താം വാർഷികത്തിലേക്ക് കടക്കുന്നു.ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പദ്മശ്രീ ഡോ.ആസാദ് മൂപ്പൻ എന്നവരുടെ ദീർഘവീക്ഷണത്തിൽ,ഡി എം എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന് കീഴിൽ 2016-ലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 23,24 തീയതികളിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീറിന്റെ സാന്നിധ്യത്തിൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന പരിപാടികളിൽ കേരളാ സംസ്ഥാന ഫാർമസി

Read More

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ തുടരുന്നു.ഇന്ന് ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയിലെത്തി.പവന്‍ വില 1,08,000 രൂപയാണ്

തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 8,640 രൂപയുമാണ്.വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 315 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണി അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഇന്ന് പുതിയ റെക്കോഡുകള്‍ കുറിച്ചു.ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,670 ഡോളറിന്

Read More

യുവാക്കൾ നാടിൻ്റെ കരുത്ത് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല

വെള്ളമുണ്ട : യുവാക്കൾ നാടിൻ്റെ കരുത്താണെന്നും വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ യുവാക്കൾ മറ്റ് പഞ്ചായത്ത്കൾക്ക് മാതൃകയാകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നാടിന് മാതൃകയാകണമെന്നും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല പറഞ്ഞു.സി എഫ് സി ക്ലബ് സംഘടിപ്പിക്കുന്ന വി പി എൽ ടൂർണമെൻ്റ് മുന്നൊരുക്ക പ്പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റംല മുഹമ്മദ്.ഷമീർ.ആശംസകൾ നേർന്നു മുരളിമാഷ്.ഹമീദ്.ടി അസീസ്.അഷ്കർ ടി ബി.ഹാരിസ്.മുജിബ്.സാലിം.സദിഖ് പി തുടങ്ങിയവർ സംസാരിച്ചു.

Read More

‘എൻ്റെ മകൻ പാവമായിരുന്നു,അവൻ പേടിച്ചു പോയി;ഷിംജിതയെ പിടി കൂടണം,നീതി കിട്ടണം’ ; ദീപക്കിന്റെ മാതാപിതാക്കള്‍

കോഴിക്കോട് : ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മാതാപിതാക്കള്‍.ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും ദീപക്കിന്റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു.ഒരു പെണ്ണിനോടും മകൻ മോശമായി പെരുമാറിയിട്ടില്ല.എൻ്റെ മകൻ പാവമായിരുന്നുവെന്നും അവൻ പേടിച്ചു പോയി എന്നും കന്യക പറഞ്ഞു.ഷിംജിതയെ പിടി കൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിൻ്റെ അച്ഛൻ ചോയി. ശിക്ഷ വാങ്ങി കൊടുക്കണം.മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്.പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന്

Read More

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കേസില്‍ പ്രതിചേര്‍ത്ത കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്‌ലാജിനെ വയനാട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.തന്റെ സുഹൃത്തിന്റെ കുഞ്ഞിനെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.നാല് വയസ്സുകാരി അംഗന്‍വാടിയില്‍ വെച്ച്‌ ജീവനക്കാരിയോട് വയറില്‍ വേദനിക്കുന്നതായി പറയുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.പിന്നീട് ഇവര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.മുക്കം

Read More

ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേൃത്വത്തില്‍ പരിശോധന: 3.64 ലക്ഷം രൂപ പിഴ ഈടാക്കി

പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 3,64,000 ലക്ഷം രൂപ പിഴ ഈടാക്കി.അമിത വില ഈടാക്കല്‍,തൂക്കത്തില്‍ കുറച്ച് വില്‍പന,പരമാവധി വിലയേക്കാള്‍ അധികം രൂപയ്ക്ക് വില്‍പന,മായം ചേര്‍ന്ന ജ്യൂസ് വില്‍പന,അനുവദിച്ചതും അധികം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചത്,കേടായ ഭക്ഷണ സാധനങ്ങളുടെ വില്‍പന,ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍,പഴകിയ ഭക്ഷണസാധനങ്ങളുടെ വില്‍പന,അളവ് തൂക്ക് ഉപകരണം യഥാസമയം പുനപരിശോധന നടത്തി മുദ്ര ചെയ്യാതെ ഉപയോഗിച്ചത് തുടങ്ങിയ

Read More

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി : നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാ​ഗമായി സംഘടിപ്പിക്കുന്ന റോഡ്ഷോയുടെ പ്രയാണത്തിന് തുടക്കമായി.കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്,ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എസ്,ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ.ജെ.ലത എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.ഫെബ്രുവരി 6 വരെ നീണ്ടുനിൽക്കുന്ന റോഡ്ഷോ കൊച്ചി,തൃശ്ശൂർ,കോട്ടയം,ആലപ്പുഴ എന്നീ നാല് ജില്ലകളിലൂടെയാണ് പര്യടനം നടത്തുന്നത്.

Read More

ചുരം നവീകരണം:മണ്ണിടിച്ചിൽ ഭീഷണി തടയും,​ വലിയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ഓണക്കാലത്ത് മണ്ണിടിച്ചിലുണ്ടായ ഒമ്പതാം വളവിന് മുകളിൽ വല വിരിച്ച് മണ്ണിടിച്ചിൽ ഭീഷണി ത‌ടയും.ഒമ്പതാം വളവിന് മുകളിലുള്ള നവീകരണ പ്രവൃത്തിയുടെ ഭാഗമായി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് കഴിഞ്ഞ ദിവസം വിളിച്ച ഓൺലെെൻ യോഗത്തിലാണ് തീരുമാനം.വയനാട് തുരങ്കപ്പാത നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ് കോൺ കമ്പനിയെയാണ് വല കെട്ടി സുരക്ഷ ഉറപ്പാക്കാനുള്ള പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്.ചുരത്തിലെ നവീകരണ പ്രവൃത്തി കഴിയുന്നതുവരെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തി.വാഹനങ്ങൾ ചുരത്തിൽ കുടുങ്ങുന്നതു പതിവാണ്.അതോടെ ഗതാഗതവും

Read More

മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരും,സർക്കാർ ഉത്തരവിറക്കി

മേപ്പാടി : വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും.സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി.കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഡിസംബർവരെ 656 കുടുംബത്തിലെ 1185 ആളുകൾക്ക് 9000 രൂപ വീതം ജീവനോപാധി നൽകിയിരുന്നു.കിടപ്പുരോഗികളുള്ള കുടുംബത്തിലാണെങ്കിൽ മൂന്ന് പേർക്കാണ് സഹായം

Read More

വയനാട് ഗവ.മെഡിക്കല്‍ കോളജ്:സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തിരുത്തണം-മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം

ബത്തേരി : വയനാട് ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭിക്കുന്ന ഭൂമിയില്‍ നടത്തണമെന്ന ജനകീയ ആവശ്യത്തോടു മുഖംതിരിക്കുന്ന നിലപാട് സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും തിരുത്തണമെന്ന് സെറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം(എസ്എച്ച്ആര്‍പിസി) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലയില്‍ മനുഷ്യാവകാശ ലംഘനംമൂലം ദുരിതം അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും പ്രശ്‌നപരിഹരാത്തിന് ശക്തമായി ഇടപെടാനും തീരുമാനിച്ചു.രാജു ജോസഫ് സ്വാഗതഗാനം ആലപിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ ജോസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍.പ്രേമലത അധ്യക്ഷ്യത വഹിച്ചു.

Read More

ക്വാണ്ടം സെഞ്ച്വറി എക്സിബിഷന്‍ ബത്തേരിയില്‍ 21 മുതല്‍ 25 വരെ

ബത്തേരി : ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറുവര്‍ഷത്തെ വളര്‍ച്ചയും ആധുനിക ശാസ്ത്ര-സാങ്കേതിക പ്രയോഗങ്ങളും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പോര്‍ട്ടല്‍ ലൂക്കയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി സയന്‍സ് എക്സിബിഷന്‍ 21 മുതല്‍ 25 വരെ സെന്റ് മേരീസ് കോളജില്‍ നടക്കും.സംഘാടക സമിതി ഭാരവാഹികളായ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍,സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ.വിജയകുമാര്‍,ഫിസിക്സ് വിഭാഗം മേധാവി ഡോ.ജയേഷ് ജോസ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍

Read More

കേരള നടനത്തിൽ എ ഗ്രേഡ് നേടി എയ്ഞ്ചലീന മരിയ ഷൈൻ

പുൽപ്പള്ളി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം കേരള നടനത്തിൽ എ ഗ്രേഡ് നേടിയ എയ്ഞ്ചലീന മരിയ ഷൈൻ പുൽപ്പള്ളി കല്ലുവയൽ ജയശ്രീ.എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.ഡോ:നാട്യ പൂർണ്ണ,കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിഷ്യയാണ്.പുൽപ്പള്ളി,കാര്യംപാതിക്കുന്നു ആക്കപ്പള്ളി ഷൈൻ – സൗമ്യ ദമ്പതികളുടെ മകളായ എയ്ഞ്ചലീന പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രയിൽ നിന്നും നാലുവയസ്സ് മുതൽ നൃത്തപഠനം ആരംഭിച്ചു. ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി എന്നിവ അഭ്യസിച്ചു വരുന്നു.

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലിനങ്ങളിൽ എ ഗ്രേഡ് സ്വന്തമാക്കി ഋഗ്വേദ് എസ് നായർ

ബത്തേരി : തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത നാലിനങ്ങൾക്കും A ഗ്രേഡ് കരസ്ഥമാക്കിയ ഋഗ്വേദ് എസ് നായർ.സു.ബത്തേരി അസംപ്ഷൻ സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്.അഷ്ടപതി, കഥകളിസംഗീതം,ഗാനാലാപനം,വൃന്ദവാദ്യം എന്നിവയിലാണ് നേട്ടമുണ്ടാക്കിയത്.പുല്ലുമല സ്വദേശികളായ ശ്രീജേഷ് ഹസിത ദമ്പതികളുടെ മകനാണ്.

Read More

സ്കൂൾ കലോത്സവത്തിൽ അപ്പീലുമായി വന്ന് ഒന്നാം സ്ഥാനക്കാരിയെ പിന്തള്ളി എ ഗ്രേഡ് സ്വന്തമാക്കി ശ്രദ്ധലക്ഷ്മി

തൃശ്ശൂർ : തൃശ്ശൂരിൽ നടക്കുന്ന 64മത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുമായി വന്ന് ഒന്നാം സ്ഥാനകാരിയെ പിന്തള്ളി എ ഗ്രേഡ് സ്വന്തമാക്കി ശ്രദ്ധലക്ഷ്മി ജിഎച്ച്എസ്എസ് മൂലൻകാവിലെ പ്ലസ്‌ വൺ വിദ്യാർത്ഥിനിയാണ് എച്ച് എസ് ഭരതനാട്യം മത്സരത്തിലാണ് അപ്പീലിമായ എത്തി എ ഗ്രേഡ് നേടിയത്.സായന്ത്,അനന്യ സായന്ത്,അനിൽ കുമാർ ആണ് ഗുരുക്കൾ.

Read More

ഇരുളത്ത് നാടൻ തോക്കുമായി മൂന്നംഗ സംഘം പിടിയിൽ

ഇരുളം : ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നിന്ന് നാടൻ തോക്കുമായി മൂന്നംഗ സംഘത്തെ വനപാലകർ പിടികൂടി.കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ് (32),മുഹമ്മദ് സാലിഹ് (39),ജുനൈദ് (34) എന്നിവരാണ് പിടിയിലായത്. ഇരുളം ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുഞ്ഞുമോൻ പി.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.സംഘത്തിൽ എസ്.എഫ്.ഒ സുരേഷ് എം.എസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജീഷ് പി.എസ്,ജിതിൻ വിശ്വനാഥ്,അജിത്ത് എം.എൻ,വിനീഷ് കുമാർ, അജേഷ് കെ.ബി,രാഹുൽ കെ.ആർ,രാഹുൽ ഇ.ആർ എന്നിവരും ഉണ്ടായിരുന്നു.

Read More

ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി

കൽപ്പറ്റ : വയനാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ എത്തി.ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ,ഡി സി സി ഭാരവാഹികൾ,ബ്ലോക്ക് പ്രസിഡൻ്റ്മാർ എന്നിവരുമായി അവർ കൂടികാഴ്ച്ച നടത്തി,സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും,പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.എസ് ഐ ആർ മൂലം ഒരാൾക്ക് പോലും വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും

Read More

ശ്രീ സന്താന ഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവ ഫണ്ട് ഏറ്റു വാങ്ങി

മുട്ടിൽ : 2026 ഫെബ്രുവരി 6 മുതൽ 12 വരെ ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനിൽ നമ്പൂതിരിപ്പാടിൻ്റെ മഹനീയ കാർമികത്വത്തിൽ ആചാര വിധി പ്രകാരം വിശേഷാൽ പൂജകളോടു കൂടി നടത്തപ്പെടും.2026 ഫെബ്രുവരി 12 -ാം തിയതി തിരു ആറാട്ടിന് ശേഷം കൊടിയിറങ്ങും. ഉത്സവാഘോഷ ഫണ്ട് ഇ.സത്യശീലൻ,ഭാര്യ യു. വൃന്ദാദേവി എന്നിവരിൽ നിന്നും ക്ഷേത്രം പ്രസിഡൻ്റ് എം.പി.അശോക് കുമാർ ഏറ്റു വാങ്ങി.ക്ഷേത്രം സെക്രട്ടറി കെ.ശശിധരൻ,കെ ചാമിക്കുട്ടി,സുന്ദർ രാജ് എടപ്പെട്ടി,റ്റി.രവീന്ദ്രൻ,വി.എൻ വിജയൻ, സി.രാജീവൻ,കെ.നാണു,കെ.ബാബു,ആർ. ചന്ദ്രശേഖരൻ,വി.കെ.രമാദേവി,ഒ.സുഭദ്ര,എം. തങ്കം എന്നിവർ

Read More

വാഗ്ദാന ലംഘനം ഇടതുപക്ഷത്തിന് ഭൂഷണമല്ല -എ.ഐ.ടി.യു.സി

കൽപ്പറ്റ : തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും നൽകിയ വാഗ്ദാനം ലംഘിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും തൊഴിലാളി സംഘടനപ്രതിനിധികളുമായി ചർച്ച ചെയ്തുണ്ടാക്കിയ തീരുമാനങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്നും എ.ഐ.ടി.യു.സി.വയനാട് ജില്ലാ പ്രസിഡണ്ട് വിജയൻ ചെറുകരആവശ്യപ്പെട്ടു. മിനിമം കൂലി 700 രൂപയാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികാ വാഗ്ദാനമെങ്കിലും നടപ്പിലാക്കണമെന്നും രണ്ട് മന്ത്രിതല ചർച്ചകളിലായി തീരുമാനിക്കപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐടിയുസി) വയനാട് കളക്ടറേറ്റിന് മുമ്പിൽ നടത്തിയ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More

കാര്‍ഷിക മേഖലയിലെ പദ്ധതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം എഫ്.പി.സി.കണ്‍സോര്‍ഷ്യം

കല്‍പ്പറ്റ : കാര്‍ഷിക മേഖലയിലെ പദ്ധതികളുടെ നിര്‍വഹണത്തിലും സബ്‌സിഡി വിതരണത്തിലും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണമെന്നും കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും കേരള എഫ്.പി.ഒ,എഫ്.പി.സി. കണ്‍സോര്‍ഷ്യം വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ വിവിധ പദ്ധതികളുടെ സബ്‌സിഡി തുക കുടിശ്ശികയുണ്ട്.ഇത് ഉടന്‍ വിതരണം ചെയ്യണം. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും വിള ഇന്‍ഷൂറന്‍സ് പദ്ധതിയിലെ കുടിശ്ശികയും കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.വയനാട് ജില്ലയില്‍ കൃഷി അനുബന്ധ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണം.നിലവില്‍ കാര്‍ഷികോത്പാദക കമ്പനികള്‍ക്കും

Read More

സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് ആരംഭിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ക്ലോസ്ഡ് ഓഫീസ് സ്പേസുകൾ ആവശ്യമായ സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് സൗകര്യം ആരംഭിച്ചു. നൂതന സാങ്കേതിക ഉൽപ്പന്നങ്ങളുടെ വികസനവും നിർമ്മാണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡിജിറ്റൽ ഹബ് – ആധുനിക ഇൻകുബേഷൻ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി വിവിധ തരത്തിലുള്ള സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ ഹബ്ബിൽ 1,200-ലധികം പേർക്കുള്ള ഇരിപ്പിട സൗകര്യവുമുണ്ട്. ഡിജിറ്റൽ

Read More

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

മേപ്പാടി : രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകൻ കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികൾ വായിലിട്ടതാണ് അപകടത്തിന് കാരണമെന്ന് വീട്ടുകാർ അറിയിച്ചു. ബാറ്ററികൾ വിഴുങ്ങുന്നത് നേരിൽ കണ്ടതോടെ വീട്ടുകാർ വൈകാതെ ഇടപെട്ട് കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ

Read More

രാജിവെച്ചു എന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതം- സാലി റാട്ടകൊല്ലി

കല്‍പ്പറ്റ : സംഘടനാ പ്രവര്‍ത്തനത്തിന്റെ ഇടയില്‍ എനിക്കെതിരെ കേസെടുത്തത് പിണറായി വിജയന്റെ പോലീസാണ്. അതിനെ തുടര്‍ന്ന് വാറണ്ടില്‍ എന്നെ അറസ്റ്റ് ചെയ്തതും പിണറായിയുടെ പോലീസാണ്. കോടതിയില്‍ എനിക്ക് വേണ്ടി ജാമ്യം നിന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.സംഘടനാപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സംഘടനക്കുള്ളില്‍ സംസാരിക്കും.വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അങ്ങനെ ഒരു വിഷയം ഇല്ലാത്തതുമാണ്.എം.എല്‍.എ യും,ഓഫീസിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ഇത്തരം വ്യാജ വാര്‍ത്തകള്‍ വിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

കല്‍പ്പറ്റ : 2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ.സി കെ ജാനു ഒന്നാം പ്രതിയായ കേസില്‍ 74 പേര്‍ പ്രതികളാണ്. 2003 ജനുവരി നാലിനാണ് മുത്തങ്ങ വനത്തില്‍ ഭൂസമരം ആരംഭിച്ചത്.ഭൂസമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും ഒഴിപ്പിക്കുന്നതിനായുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെയ്പ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.അടുത്തിടെ സി കെ ജാനു യുഡിഎഫില്‍ ചേര്‍ന്നിരുന്നു.മുത്തങ്ങളുടെ ചരിത്രം മറന്നിട്ടില്ലെന്നും

Read More

പനമരത്ത് ബൈക്ക് കത്തിനശിച്ചു;യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം : പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു.കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്.പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു.യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു;ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

Read More

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല,പതിനാലുകാരിക്ക് നേരെ വയോധികന്റെ ക്രൂരത;ആസിഡ് ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതര പരുക്ക്

പുൽപ്പള്ളി : പുൽപ്പള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്.സംഭവത്തിൽ അയൽവാസി രാജു ജോസിനെ പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തു.. വേലിയമ്പം ദേവി വിലാസം ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയാണ് മഹാലക്ഷ്മി.എസ് പി സി യൂണിഫോം നൽകാൻ വിസമ്മതിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

Read More