പാലക്കാട് : പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍.നെല്ലിപ്പതി കുഴിവിള വീട്ടില്‍ മഹേഷ് കുമാറിന്റെ മകള്‍ അരുന്ധതിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അഗളി ജിവിഎച്ച്എസ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.ഇന്നലെ വൈകീട്ടാണ് സംഭവം.സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.മൃതദേഹം അഗളി ഗവ.ആശുപത്രി മോര്‍ച്ചറിയില്‍.
Category: Districts
സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വ്യാപിക്കുന്നു, ഇരകളാകുന്നത് ചെറുപ്പക്കാര്‍; നിരീക്ഷണം ശക്തമാക്കും, ബാങ്കുകളുമായി കൈകോര്‍ക്കാന്‍ പൊലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസും ബാങ്കുകളും കൈകോര്‍ക്കുന്നു. സംശയാസ്പദമായ അക്കൗണ്ടുകള്‍,എടിഎം പിന്‍വലിക്കലുകള്‍,ചെക്ക് ഇടപാടുകള്‍,വ്യാജ ഡിജിറ്റല്‍ അറസ്റ്റില്‍ ഉള്‍പ്പെട്ട് വലിയ തുകകള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറല്‍ തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പൊലീസും ബാങ്കുകളും പരസ്പരം സഹകരിക്കുന്നത്.പൊലീസ് സഹായത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കും.ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.സെക്യൂരിറ്റി /അലര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും 27
ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
ആലപ്പുഴ : നിരക്കി മാറ്റുന്ന ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം.തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്. കഴിഞ്ഞ 22ന് രാവിലെ 11ന് കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം.ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടിയെ ആദ്യം
വയനാടിന്റെ വാഗമൺ ഇനി ഹരിത ടൂറിസം കേന്ദ്രം; സഞ്ചാരികളുടെ മനം കവർന്ന് മുനീശ്വരൻകുന്ന്
തലപ്പുഴ : വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്ന് ഇനി ഹരിത ടൂറിസം കേന്ദ്രം. സഞ്ചാരികളുടെ മനം കവർന്ന് മഞ്ഞില്‍ പൊതിഞ്ഞ് സമുദ്ര നിരപ്പില്‍ നിന്ന് 3355 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും പ്രിയങ്കരമായ ഇടമാണ്.തിരക്കേറിയ ജീവിതത്തില്‍ നിന്നൊഴിഞ്ഞുമാറി ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനിയോജ്യമാണ് ഇവിടം.മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മനോഹരമായ കാഴ്ച ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. വൈവിധ്യമാര്‍ന്ന ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെ നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ പുല്‍മേടിലൂടെയാണ് മുനീശ്വരന്‍
കല്‍പ്പറ്റയില്‍ വയോജന സംഗമം ഒക്ടോബര്‍ രണ്ടിന്
കല്‍പ്പറ്റ : വയനാട് ചാരിറ്റബിള്‍ സൊസൈറ്റി ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് കല്‍പ്പറ്റ തിരുഹൃദയ ഹാളില്‍ വയോജന സംഗമം നടത്തും. നഗരസഭാപരിധിയില്‍ താമസിക്കുന്ന 70 വയസ് തികഞ്ഞവരുടെ സംഗമമാണ് സംഘടിപ്പിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികളായ കെ.വാസു,കെ.പി. മുഹമ്മദ്,കെ.പി.നാസര്‍,ലത്തീഫ് മാടായി, ഇബ്രാഹിം തെന്നാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തൃശൂര്‍ ചേറൂര്‍ ഓംനിസ്റ്റ് സൊസൈറ്റി പ്രസിഡന്റ് സ്വാമി ആത്മദാസ് യമി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ കെ.പി മുഹമ്മദ് അധ്യക്ഷത വഹിക്കും.സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ അന്‍സാര്‍ നന്‍മണ്ട,തിരുഹൃദയ ദേവാലയം വികാരി ഫാ.വിന്‍സന്റ് പുളിക്കല്‍
അഡ്വ.ടി ജെ ഐസക്
കൽപ്പറ്റ : അഡ്വ.ടി ജെ ഐസക് വയനാട് ഡി സി സി പ്രസിഡൻ്റ്.നിലവില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍മാനാണ്.കെ പി സി സി സെക്രട്ടറി,ഡി സി സി ജനറല്‍ സെക്രട്ടറി,യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ്പ്രസിഡൻ്റ്,കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി,കെഎസ് യു ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കെ എസ് യു സുൽത്താൻ ബത്തേരി സെ ൻ്റ് മേരീസ് കോളജ് യൂണിറ്റ് പ്രസിഡൻ്റായാണ് പൊതുപ്രവർത്തന രംഗത്തെ ത്തുന്നത്.തുടർന്ന് യൂണിയൻ ചെ യർമാനായി.കോഴിക്കോട് ലോ കോ ളേജ് യൂണിവേഴ്സിറ്റി
റിസോർട്ടിൽ അതിക്രമിച്ചു കയറി മർദനം:നാല് യുവാക്കൾ അറസ്റ്റിൽ
ബത്തേരി : റിസോർട്ടിൽ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ.പുത്തൻകുന്ന്, തെക്കുംകാട്ടിൽ വീട്ടിൽ ടി.നിഥുൻ (35), ദൊട്ടപ്പൻകുളം,നൂർമഹൽ വീട്ടിൽ,മുഹമ്മദ് ജറീർ (32), കടൽമാട്,കൊച്ചുപുരക്കൽ വീട്ടിൽ, അബിൻ കെ.ബവാസ് (32),ചുള്ളിയോട്,പനച്ചമൂട്ടിൽ വീട്ടിൽ പി.അജിൻ ബേബി (32) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽ അബിൻ ഒഴികെയുള്ള മൂവരും മുൻപും ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. 22.09.2025 രാത്രിയിൽ പൂതിക്കാടുള്ള റിസോർട്ടിൽ അതിക്രമിച്ചു കയറിയാണ് ഇവർ പരാതിക്കാരനെയും സുഹൃത്തിനെയും കൈ
കേരള പൊതുസേവനാവകാശ ബില്‍ 2025 കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി,അപേക്ഷകൾ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് 2,000 മുതല്‍ 15,000 രൂപ വരെ പിഴ
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിശ്ചിത സമയത്തിനകം തീർപ്പുകൽപിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള പൊതുസേവനാവകാശ ബില്‍ 2025 കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.നിശ്ചയിച്ച സമയത്തിനകം അപേക്ഷകൾ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് 2,000 മുതല്‍ 15,000 രൂപ വരെ പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.ഓരോ അപേക്ഷയിലെ സേവനത്തിനുമുള്ള കാലാവധി നിയമത്തിലെ ചട്ടങ്ങള്‍ രൂപവത്കരിക്കുന്ന സമയത്ത് നിശ്ചയിക്കും.
അമ്പലവയൽ Gvhss സ്കൂൾ കലോത്സവം’കലൈ പെരുമ 2025′ ന് തുടക്കമായി
സുൽത്താൻ ബത്തേരി : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു മുഖ്യാതിഥി ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സുരേഷ് താളൂർ,സ്ഥലം മാറിപ്പോയ VHSE സീനിയർ അദ്ധ്യാപൻ മധുസൂദനൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി കലാമേളക്ക് ‘കലൈ പെരുമ’ പേര് നിർദ്ദേശിച്ച കുമാരി അയോണ വി തോമസിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ ഉപഹാരം കൈമാറി VHSE പ്രിൻസിപ്പൽ സി.വി.നാസർ, പ്രധാനാദ്ധ്യാപകൻ പി.ബി ബിജു,SMC ചെയർമാൻ.വി.കെ സന്തോഷ് കുമാർ,MPTA പ്രസിഡണ്ട് മുബീന എ.ടി സ്റ്റാഫ് സെക്രട്ടറി
ജീവിതോത്സവം മീനങ്ങാടി ക്ലസ്റ്റർ ഉദ്ഘാടനം നടത്തി
മുട്ടിൽ : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ കൗമാര വിദ്യാർത്ഥികൾക്കായ് സംഘടിപ്പിക്കുന്ന 21 ദിന ചലഞ്ചുകൾ ഉൾപ്പെടുന്ന ജീവിതോത്സവം പദ്ധതിയുടെ മീനങ്ങാടി ക്ലസ്റ്റർ തല ഉദ്ഘാടനം മുട്ടിൽ WOVHSSൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.പ്രിൻസിപ്പൾ അൻവർ ഗൗസ് അധ്യക്ഷനായി. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.പി.ടി.എ പ്രസിഡൻ്റും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുമായ അഷ്റഫ് കൊട്ടാരം
‘കരുത്തരാകാം കരുതലേകാം’പടിഞ്ഞാറത്തറ ക്ലസ്റ്റർ ജീവിതോത്സവം ആരംഭിച്ചു
വെള്ളമുണ്ട : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും ചേർന്ന് ‘അനുദിനം കരുത്തരാകാം കരുതലേകാം’എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ‘ജീവിതോത്സവം ‘പദ്ധതിയുടെ പടിഞ്ഞാറത്തറ ക്ലസ്റ്റർ തല ഉദ്ഘാടനം വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സലീം കേളോത്ത് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഷാജു പി. പി,രേഖ സുരേഷ്,എച്ച്.എം ഫാത്തിമത്ത് ഷംല,ശ്രേയ ഗിരീഷ്,ലനീന മേരി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചീയമ്പം പെരുന്നാൾ:ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി : സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷൻ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.പെരുന്നാൾ കൊടിയേറ്റിന് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷനായിരുന്നു.ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്,ഫാ.കുര്യാക്കോസ് ഐക്കര കുഴിയിൽ,ഫാ.ജാൻസൺ കുറുമറ്റം,ട്രസ്റ്റി സിജു പൗലോസ്,സെക്രട്ടറി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.മലബാർ ഭദ്രാസന വൈദിക
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബര്‍ 19 മുതൽ 22 വരെ; സംഘാടക സമിതി രൂപീകരിച്ചു
കൽപ്പറ്റ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബര്‍ 19 മുതൽ 22 വരെ മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.എട്ടോളം വേദികളിലായാണ് പരിപാടികൾ അരങ്ങേറുക.മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ചെയർമാനായാണ് സ്വാഗതസംഘം രൂപീകരിച്ചത്. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി. കെ രത്‌നവല്ലിയെ സംഘാടക
പുനർ വിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനർവിവാഹിതരായ മാതാപിതാക്കളുള്ള വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്.ഇത്തരം അവഗണനകൾ കുട്ടികളുടെ പഠനത്തിനെയും മാനസികവളർച്ചയെയും ബാധിക്കുന്നത് ഒഴിവാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നത്. അതോടൊപ്പം ഇത്തരം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും തടയാനും സംരക്ഷണം ഒരുക്കാനും സുരക്ഷാമിത്രയിലൂടെ സാധ്യമാക്കും. സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി മാതാപിതാക്കൾ പുനർ വിവാഹിതരായ കുട്ടികളുടെ പട്ടിക സ്കൂളുകളിൽ തയാറാക്കും.ഈ വിദ്യാർത്ഥികളുടെ വീടുകൾ മാസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ സന്ദർശിച്ച്
ഫിദ ഷെറിനെ പലമുക്ക് ടൗൺ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു
പാലമുക്ക് : കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ ഇക്കണോമിക്സ് വിഭാഗം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഫിദ ഷെറിനെ പാലമുക്ക് ടൗൺ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മൊമെന്റോ കൈമാറി പാലപുറത്ത് സുലൈകയുടെ മകളാണ് ഫിദ ഷെറിൻ.
കോഫി ബോർഡ് കാപ്പി തൈകളുടെ വിൽപ്പന ആരംഭിച്ചു
കൽപ്പറ്റ : കേര പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ബോർഡ് ഉൽപ്പാദിപ്പിച്ച കാപ്പി തൈകളുടെ വിതരണം ആരംഭിച്ചു.റോബസ്റ്റ,സിx ആർ എന്നീ ഇനങ്ങളാണ് വിതരണം ചെയ്യുന്നത്.തൈ ഒന്നിന് 20 രൂപയാണ് വില.ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിൽ വയനാട്ടിൽ നിന്നുള്ള കാപ്പി ഉൾപ്പെട്ട സാഹചര്യത്തിൽ കാലാവസ്ഥക്ക് അനുകൂലമായ കാപ്പി കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കൂടുതൽ തൈകൾ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്. ഫോൺ:9446257363
ഉണ്ടായ പ്രശ്നങ്ങളെല്ലാംസൃഷ്ടിക്കപ്പെട്ടത്:എൻ.ഡി അപ്പച്ചൻ
കൽപ്പറ്റ : കോൺഗ്രസിലെ വിവാദങ്ങൾ തനിയെ ഉണ്ടായതല്ലന്നും ഒരു വിഭാഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണന്നും രാജിവെച്ച ശേഷം എൻ.ഡി അപ്പച്ചൻ മാധ്യമ പ്രവർത്തകരോട് പറഞു. കോൺഗ്രസ് രാഷ്ട്രീയത്തിൽ നാല് പതിറ്റാണ്ടിലേറെയായി സജീവമാണ് എൻ.ഡി അപ്പച്ചൻ.പ്രാഥമിക തലം മുതൽ ഡി.സി.സി പ്രസിഡണ്ടു വരെയുള്ള സ്ഥാനങ്ങൾ വഹിച്ചു.1991- മുതൽ 2002 വരെ ആദ്യ ഘട്ടത്തിലും 2021 ആഗസ്റ്റ് ഒന്ന് മുതൽ രണ്ടാം തവണയുമായും 16 വർഷവും രണ്ട് മാസവും ഡി.സി.സി.പ്രസിഡണ്ടായിരുന്നു.അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്,ബത്തേരി എം.എൽ.എ. ഹാഡ വൈസ് ചെയർമാൻ എന്നീ
ഭൂട്ടാൻ വാഹനക്കടത്ത്;കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു
കൊച്ചി : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു.കുണ്ടന്നൂരിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് 92 മോഡൽ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തത്.അസം സ്വദേശിയായ മാഹിന്റെ പേരിൽ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത് അരുണാചൽ പ്രദേശിലാണ്.കള്ളക്കടത്തിന് പിന്നിലെ വൻ റാക്കറ്റുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ സംശയം.അതേസമയം,ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് അന്വേഷണ സംഘം.നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് പുറത്തുവരുന്ന വിവരം.വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍.
റോഡ് ഉദ്ഘാടനം ചെയ്തു
കമ്മോം : എടവക ഗ്രാമപഞ്ചായത്ത് 2024 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കമ്മോം മാമറ്റക്കുന്ന് പുല്ലാങ്കൽ മുസ്തഫ റോഡിൻറെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ജംസീറാ ശിഹാബ് നിർവഹിച്ചു. ചടങ്ങിൽ യുസഫ് സി മുഹമ്മദ് കെ വി സി ശിഹാബ് എം മുസ്തഫാ എടപ്പറമ്പൻ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.
തുടിതാളം സ്കൂൾ കലോത്സവം
ചീരാൽ : ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം തുടിതാളം പ്രശസ്ത പിന്നണി ഗായകൻ ശ്രീ സരുൺ സോമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശീ എം.എ സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ശ്രീ കെ.കെ സുധാകരൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ കെ.ദിനേശൻ.പി.ടി.എ വൈസ് പ്രസിഡണ്ട് തോമസ് പുലവേലിൽ,സ്റ്റാഫ് സെക്രട്ടറിമാരായ പി.പി ജോർജ്,മനോജ് സക്കറിയ, പി.ടി എ അംഗം സുധീർ പണ്ടാരത്തിൽ,സ്കൂൾ ചെയർപേഴ്സൺ കുമാരി ആയിഷ സയാൻ,കുമാരി നേയ ലഷീൻ,ശീ പ്രശാന്തൻ മാസ്റ്റർ എന്നിവർ
ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം
ചീരാൽ : ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം,കാവുമളയിൽ രാജീവിൻ്റെ വീട്ടിലെ കൊഴികളെയാണ് പട്ടിപുലി എന്ന് സംശയിക്കുന്ന വന്യ ജീവി കൊന്ന് തിന്നത്.ഇന്നലെ രാത്രിയാണ് സംഭവം.രാജീവിൻ്റെ വീട്ടിലെ പട്ടിയെയും ഇന്നലെ രാത്രി മുതൽ കാണാനില്ല.എന്നാൽ പട്ടിയെ പുലി പിടിച്ച ലക്ഷണങ്ങൾ ഇല്ല.കൂട് പൊളിച്ച നിലയിലാണ്.കോഴികളെ സമീപത്തെ പറമ്പിൽ നിന്നും ഭക്ഷിച്ചിട്ടുണ്ട്.പറമ്പിൽ വന്യജീവി വന്നു പോയതിൻ്റെ ലക്ഷണങ്ങൾ ഉണ്ട്.എന്നാൽ കാൽപ്പാടുകൾ ഒന്നും കണ്ടെത്താനായില്ല.വന്യജീവിയെ തിരിച്ചറിയാൻ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.അടുത്തൊന്നും വനമില്ലാത്ത പ്രദേശത്ത് ആദ്യമായി
വിവാദങ്ങൾക്കൊടുവിൽ വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു
കൽപ്പറ്റ : വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിലനിന്നിരുന്ന രൂക്ഷമായ തർക്കങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സ്ഥാനമൊഴിഞ്ഞു. രാജി കെ.പി.സി.സി നേതൃത്വം ചോദിച്ചുവാങ്ങിയതാണെന്നാണ് സൂചന.കോൺഗ്രസ് നേതാവ് എൻ.എം വിജയന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളും ജില്ലയിലെ കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.വിജയന്റെ കുടുംബം അപ്പച്ചനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ,പ്രിയങ്കാ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് അപ്പച്ചൻ നടത്തിയ ചില പരാമർശങ്ങളും നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി.പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലത്തിൽ പാർട്ടിക്കുള്ളിലെ തമ്മിലടി വലിയ വാർത്തയായതോടെയാണ്
വോട്ടുചോരി:കോണ്‍ഗ്രസ് സിഗ്നേച്ചര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി
കല്‍പ്പറ്റ : സമ്മതിദാനാവകാശം സംരക്ഷിക്കുന്നതിനായുള്ള വോട്ട് ചോരിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന് വയനാട് ജില്ലയില്‍ തുടക്കമായി.വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഉദ്ഘാടനം കല്‍പ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാന്‍വാസില്‍ ഒപ്പ് ചാര്‍ത്തികൊണ്ട് ഡി സി സി.പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ നിര്‍വഹിച്ചു.രാജ്യവ്യാപകമായി അഞ്ചു കോടി ഒപ്പുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തിന്റെ
ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M.P. പ്രിയങ്കാഗാന്ധിക്ക് ഫാ.ജോർജ് കപ്പുകാലായിൽ നേതൃത്വത്തിൽ നിവേദനം നൽകി
പുൽപ്പള്ളി : ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M.P പ്രിയങ്കാഗാന്ധിക്ക് ഫാ.ജോർജ് കപ്പുകാലായിൽ നേതൃത്വത്തിൽ നിവേദനം നൽകി. ഷംസാദ് മരയ്ക്കാർ ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്),T.സിദ്ദിഖ് M. L. A (കൽപ്പറ്റ),P.K. വിജയൻ ( പഞ്ചായത്ത് പ്രസിഡന്റ് ),ഗിരിജാ കൃഷ്ണൻ ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), വർഗീസ് മുരിയം കാവിൽ ( കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളക്ക് ലോഗോ ക്ഷണിച്ചു
കൽപ്പറ്റ : 2025 ഒക്ടോബർ 13 മുതൽ 15 വരെ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളക്ക് ലോഗോ ക്ഷണിച്ചു.വിദ്യാർത്ഥികൾ,അധ്യാപകർ, പൊതു ജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. രൂപകൽപ്പന ചെയ്ത ലോഗോയുടെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സീൽ ചെയ്ത കവറിൽ സെപ്തംബർ 29 തിങ്കളാഴ്ച്ച 12 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ തരിയോട് – 673122 എന്ന വിലാസത്തിൽ
കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു
കല്‍പ്പറ്റ : കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.കെ പി സി സിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന അഡ്വ.സജീവ് ജോസഫ്,ജമീല ആലിപ്പറ്റ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.ഏതാനം നാളുകളായി മുള്ളന്‍കൊല്ലിയില്‍ നിന്നും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു.ഇക്കഴിഞ്ഞ 19ന് നടന്ന ഡി സി സി നേതൃയോഗത്തില്‍ സംഘടനാചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ
വയനാട് എം പി പ്രിയങ്ക ഗാന്ധി നടത്തുന്ന സന്ദർശനം ദുരൂഹം എൻസിപി (എസ്) വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ : കോൺഗ്രസ് നേതാക്കളെ പോലും കൃത്യമായി കാര്യങ്ങൾ അറിയിക്കാതെ കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി വയനാട് എം പി പ്രിയങ്ക ഗാന്ധി നടത്തിയ സന്ദർശനങ്ങൾ ദുരൂഹമാണെന്ന് എൻസിപി(എസ്) വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.വയനാട് എംപിയുടെ സന്ദർശന സ്ഥലങ്ങളിൽ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് കോൺഗ്രസുകാർ തന്നെ സമ്മതിക്കുന്ന മാധ്യമങ്ങളെ അവരുടെ സന്ദർശന സ്ഥലങ്ങളിൽ അകറ്റി നിർത്തുന്നത് മാധ്യമപ്രവർത്തനതിനേതിരെയുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രിയങ്ക ഗാന്ധിയുടെ വ്യക്തിഗത ഫോട്ടോഗ്രാഫർ വയനാട് വിഷൻ ജില്ലാ റിപ്പോർട്ടറായ ഷിബു സി വി യെ
ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ലൈംഗിക പീഡന പരാതി യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു
കൽപ്പറ്റ : വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ലൈംഗിക പീഡനത്തിൽ പ്രതിഷേധിച്ചും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു.ഇരയായ സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്തായ പിണങ്ങോട് സ്വദേശിയായ ഡിവൈഎഫ്ഐ ജില്ലാ നേതാവ് പി ജംഷീദ് വീട്ടിൽ കയറി കടന്നു പിടിച്ചു എന്നാണ് സ്ത്രീയുടെ പരാതി. എത്രയും വേഗം പ്രതിയെ അറസ്റ്റ് ചെയ്ത് നീതിപീഠത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് യൂത്ത് കോൺഗ്രസ്
ജീവിതോത്സവം 2025 കുടുംബ ബന്ധങ്ങളെ സുദൃഢമാക്കും- സംഷാദ് മരക്കാർ
മേപ്പാടി : സംസ്ഥാന ഹയർസെക്കൻഡറി വിഭാഗം ജീവിതോത്സവം 2025 എന്ന പേരിൽ ഇന്ന് മുതൽ ആരംഭിക്കുന്ന 21 കർമ്മ ദിന പരിപാടികൾ കുടുംബ ബന്ധങ്ങളെ ദൃഢമാക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരക്കാർ അഭിപ്രായപ്പെട്ടു. ജി എച്ച് എസ് എസ് മേപ്പാടിയിൽ വെച്ച് നടന്ന ജീവിതോത്സവം 25 കൽപ്പറ്റ ക്ലസ്റ്റർ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗമാരക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന രൂപത്തിൽ ആണ് നാഷണൽ സർവീസ് സ്കീം
‘സ്ത്രീപ്രവേശനം ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പുകൊടുത്തു’;സര്‍ക്കാരിനുള്ള എന്‍എസ്എസ് പിന്തുണയില്‍ വെള്ളാപ്പള്ളി
ആലപ്പുഴ : ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പണ്ടുണ്ടായിരുന്ന സ്ത്രീ പ്രവേശനമെന്ന ഐഡിയ സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇക്കാര്യം ദേവസ്വം മന്ത്രി അടക്കം ചെന്ന് ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ആ വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്.എന്‍എസ്എസിന്റെ നിലപാട് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്‍എസ്എസിന്റേത് വിഷയാധിഷ്ഠിത നിലപാടാണ്. അല്ലാതെ എല്ലാത്തിനേയും എതിര്‍ക്കുകയായിരുന്നില്ല ചെയ്തിരുന്നത്.ഓരോ
