തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഹവിൽദാർ വെടിയേറ്റ് മരിച്ചു

മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ അരീക്കേട്ടെ എം എസ് പി ക്യാംപിൽ വച്ച് റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചതാ ണെന്നു കരുതുന്നു.ശബ്ദംകേട്ടെത്തിയസഹപ്രവർത്തകർ മഞ്ചേരിയിലെസ്വകാര്യ ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണം സംഭവിച്ചു.മാവോയിസ്റ്റ്വേട്ടയ്ക്കായി രൂപീകരിച്ച തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ഹവിൽദാർ ആണ് വിനീത്.

Read More

വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും: പ്രിയങ്ക ഗാന്ധി

കരുളായി (നിലമ്പൂർ) : ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് കരുളായിയിൽ ഉജ്വല സ്വീകരണം. രാഹുൽ ഗാന്ധിയോടൊപ്പമുള്ള മുക്കത്തെ വിജയാരവം പരിപാടി കഴിഞ്ഞ് 3.20 ഓടെയാണ് പ്രിയങ്ക ഗാന്ധി മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ നിലമ്പൂർ നിയോജക മണ്ഡലത്തിലെ കരുളായിയിൽ എത്തിയത്. വഴിയിലുടനീളം നിരവധി ജനങ്ങളാണ് തങ്ങളുടെ എം.പിയെ കാണാനും അഭിവാദ്യം ചെയ്യാനുമായി കാത്ത് നിന്നത്. ചിലയിടങ്ങളിൽ വാഹനം നിർത്തി അവരോട് കുശലാന്വേഷണങ്ങൾ നടത്തിയും നന്ദി പറഞ്ഞും അവരെ അഭിവാദ്യം ചെയ്തും ജനങ്ങളോടുള്ള

Read More

പ്രിയങ്ക ഗാന്ധി ബുധനാഴ്ച വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ

വണ്ടൂർ : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും.ബുധനാഴ്ച രാവിലെ 10.15ന് വണ്ടൂർ നിയോജകമണ്ഡലത്തിലെ ചെറുകോട്, 11.45ന് തുവ്വൂർ, ഉച്ചയ്ക്ക് 1.05ന് കാളികാവ് ടൗൺ, വൈകുന്നേരം 2.30ന് നിലമ്പൂർ മണ്ഡലത്തിലെ പൂക്കോട്ടുപാടം എന്നിവിടങ്ങളിൽ നടക്കുന്ന കോർണർ യോഗങ്ങളിൽ പ്രിയങ്ക ഗാന്ധി സംസാരിക്കും.

Read More

ഉപതെരഞ്ഞെടുപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിധിയെഴുത്ത്: പി.കെ കുഞ്ഞാലിക്കുട്ടി

അരീക്കോട് : വയനാട് ലോക്‌സഭ മണ്ഡലം, ചേലക്കര, പാലക്കാട് ഉപതെരെഞ്ഞെടുപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിധി എഴുത്തായിരിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച ഏറനാട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ലോക്സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, നിരീക്ഷകരായ സി.ആർ മഹേഷ്‌ എം.എൽ.എ, കുറുക്കോളി

Read More

വഖഫ് ബില്ലിന് ശേഷം ചർച്ച് ബില്ലും കൊണ്ടുവരും; ആർ.എസ്.എസിനെതിരെ ഒറ്റക്കെട്ടാവണമെന്ന് വി.ഡി സതീശൻ

വണ്ടൂർ : രാജ്യത്ത് വർഗീയ വിഭജനവും അപരവൽക്കരണവും വൻതോതിൽ വർധിച്ചു വരികയാണെന്നും സംഘപരിവാർ വഖഫ് ബില്ലിന് ശേഷം ചർച്ച് ബില്ലും കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. രാജ്യത്തിൻ്റെ മതേതര പാരമ്പര്യം കാക്കാൻ രാഹുൽഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും പാർലമെൻ്റിൽ ഉണ്ടാകണം. പിണറായി വിജയൻ കട്ടുമുടിച്ചതിന് കേരളം ഇന്നനുഭവിക്കുകയാണ്. കേസുകൾ മൂടിവയ്ക്കാൻ ആർ.എസ്.എസിൻ്റെ ദാസനായി പിണറായി വിജയൻ മാറിയെന്നും വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക

Read More

കൃഷിപാഠം പഠിച്ച് വിദ്യാർത്ഥികൾ ചിറയിൽ ഗാർഡൻ നഴ്സറിയിൽ

മലപ്പുറം : കണ്ണമംഗലം എടക്കാപറമ്പ് എ എം എച്ച് എം യു പി സ്കൂളിലെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും ആർജിച്ചെടുക്കേണ്ട പ്രവർത്തനങ്ങളായ ബഡ്ഡിംഗ്, ഗ്രാഫറ്റിംഗ്, ലെയറിങ് എന്നിവ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന്നും പഠിക്കുവാനും വേണ്ടി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിറയിൽ അഗ്രോ ഗാർഡൻ സന്ദർശിച്ചു. ഇ ഷാമില എ ആർദ്ര പി ഹിബ എന്നീ അധ്യാപകർ കുട്ടികളെ നയിച്ചു. ബഡ്ഡിങ് മാസ്റ്റർ ബിജു ബഡ്ഡിങ് ഗ്രാഫ്റ്റിംഗ് തുടങ്ങിയ അത്യാധുനിക രീതിയിലുള്ള തൈ ഉൽപാദനം ക്ലാസ് എടുക്കുകയും

Read More

കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ

Read More

അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More