കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : 13 ന്

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 13ന് നടക്കും.രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ കളക്ടർ വരണാധികാരിയായിരിക്കും. മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ കെ.വി.ബിന്ദു രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് തിരഞ്ഞെടുപ്പ്. സിപിഐയിലെ ഹേമലത പ്രേം സാഗറാണ് എൽഡിഎഫ് സ്ഥാനാർഥി.

Read More

വീടിന് തീപിടിച്ച് മൂകയും ബധിരയുമായ :വയോധിക വെന്തു മരിച്ചു

കോട്ടയം : വൈക്കത്ത് വീടിന് തീപിടിച്ച് മൂകയും ബധിരയുമായ വയോധിക വെന്തു മരിച്ചു. ഇടയാഴം കൊല്ലന്താനം മേരി (75) ആണ് മരിച്ചത്. മേരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് അയല്‍വാസികള്‍ കാണുകയായിരുന്നു. തുടര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വൈക്കം പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്.സംഭവസ്ഥലത്ത് നിന്ന് കത്തി കരിഞ്ഞ നിലയിലാണ് മേരിയുടെ മൃതദേഹം ലഭിച്ചത്. അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം അപകട

Read More

മന്നം കേരളത്തിൽ മൂന്നാംബദലിന് നേതൃത്വം കൊടുത്ത മഹാവ്യക്തിത്വം: കെ.സുരേന്ദ്രൻ

കോട്ടയം : മന്നത്തിൻറെ പേര് എല്ലാകാലവും രാജ്യത്ത് സ്മരിക്കപ്പെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനും കേരള കോൺഗ്രസിനും മന്നത്തിന്റെ പേര് മറക്കാനാവില്ല. കമ്മ്യൂണിസ്റ്റിനും കോൺഗ്രസിനും എതിരെ ഉയർന്നുവന്ന ജനശക്തിയായിരുന്നു കേരള കോൺഗ്രസ്. മധ്യതിരുവിതാംകൂറിൽ ഈ മൂന്നാംശക്തിയുടെ ജനമുന്നേറ്റം ഉണ്ടായി. അതിന് കാരണക്കാരനായിരുന്ന വ്യക്തി മന്നത്ത് ആചാര്യനായിരുന്നു. കോൺഗ്രസുമല്ല കമ്മ്യൂണിസ്റ്റുമല്ലാത്ത ശരിയായ മൂന്നാം ബദലായിരുന്നു മന്നം ആഗ്രഹിച്ചിരുന്നത്. കോൺഗ്രസിൻറെ തമ്മിലടിയും അനൈക്യവും സ്വജനപക്ഷപാതവും

Read More

കോട്ടയത്ത് കൗതുകക്കാഴ്ചയൊരുക്കി സൂര്യനു ചുറ്റും പ്രഭാവലയം

കോട്ടയം : കോട്ടയത്ത് പാമ്പാടി, മീനടം, പുതുപ്പള്ളി ഭാഗങ്ങളിലാണ് സൂര്യന് ചുറ്റും പ്രഭാവലയം തീർക്കുന്ന ഈ കൗതുക കാഴ്ച ദൃശ്യമായത്.ഹാലോ എന്ന് ശാസ്ത്രലോകം പറയുന്ന പ്രതിഭാസമാണ് ഇതെന്ന നിഗമനമാണുള്ളത്. മേഘകണികകളിൽ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശകിരണങ്ങൾ തട്ടുമ്പോഴാണ് ഹാലോ പ്രതിഭാസമുണ്ടാകുന്നത്.അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമ്പോഴും ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്.ഈ സമയത്ത് സൂര്യനും ചന്ദ്രനും ചുറ്റും ഇത്തരം വലയം ദൃശ്യമാകും. രാത്രികാലങ്ങളിൽ ചന്ദ്രനു ചുറ്റും ഇത്തരം വലയങ്ങൾ കണ്ടതായി പലരും മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.സൗരവലയം ദൃശ്യമായ ഈ സ്ഥലങ്ങളിൽ ഇന്നലെ നല്ല

Read More

ധാർമികത ഉണ്ടെങ്കിൽ രാജി വെക്കട്ടെ

കോട്ടയം : യുവ നടിയുടെ ലൈംഗിക ആരോണത്തിൽ മുകേഷിനെതിരായി കേസ് എടുത്ത സാഹചര്യത്തിൽ അദ്ദേഹം ധാർമികമായി എം എൽ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത്അദ്ദേഹമാണ്,കേസ് നടപടികൾമുന്നോട്ട് പോകട്ടെയെന്നും,എം എൽ എ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എം എൽ എ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂർ കോട്ടയത്ത് പ്രതികരിച്ചു. കേസിൽ പൂർണമായും വനിതാ ഓഫീസർമാർ മാത്രമുള്ള അന്വേഷണ സംഘം വേണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

Read More

കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് പ്രതി അഖിൽ വർഗീസിനെ കണ്ടെത്താൻ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കോട്ടയം : കഴിഞ്ഞ 7 ന് തട്ടിപ്പ് പുറത്ത് വന്ന് 22 ദിവസം കഴിഞ്ഞിട്ടും അഖിലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.ജില്ലാ പൊലീസ് മൈധാവിയുടെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഉദ്യോഗസ്ഥരുടെയും നമ്പർ വച്ചാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.മൂന്ന് വർഷം കൊണ്ട് കോട്ടയം നഗരസഭയുടെ എന്ന പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് അഖിൽ, മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കേസ്.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് നിലവിൽ കേസ്

Read More

കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ

Read More

അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More