കണ്ണൂർ : എരിപുരം ചെങ്ങൽ പഴയ ജെ.ടി.എസിനു സമീപത്തെ പി.എം. ദേവരാജൻ (49) മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ വൺ ചാനൽ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. എരിപുരത്തെ വാടക മുറിയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പരേതനായ റിട്ട. പൊലിസ് ഓഫീസർ മാധവൻ, തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനിമക്കൾ: ആര്യ, ആദിത്യൻ(ഇരുവരും വിദ്യാർഥികൾ). പോസ്റ്റ് മോർട്ടത്തിന് ശേഷം
Category: Kannur
കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാകും
കണ്ണൂർ : കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ
പി .പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് തെറിച്ചു
കണ്ണൂർ : കത്തുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ നടപടിയെടുത്ത് സി.പി. എം. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കം ചെയ്തു.നവീൻ ബാബു അഴിമതിക്കാരൻ ആണെന്ന പി പി ദിവ്യയുടെ വിവാദ പരാമർശമാണ് നവീനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇതേ തുടർന്ന് വൻ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിന് ദിവ്യയെ പ്രതിചേർത്ത് പോലീസ് കേസും എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പി പി ദിവ്യയെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. അതേസമയം
കണ്ണൂർ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധ സമരങ്ങൾ കണ്ണൂരിനെ പോർക്കളമാക്കി
കണ്ണൂർ : കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ ഡി എം) നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂരില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച് പത്തനംതിട്ടയിലേക്ക് പോകാനിരുന്ന എ ഡി എമ്മിനെ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.കണ്ണൂരില്‍ നിന്നും സ്വന്തം നാട് കൂടിയായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫർ ലഭിച്ച നവീന്‍ ബാബു ഇന്ന് പുലർച്ചെ ചെങ്ങന്നൂരില്‍ എത്തേണ്ടതായിരുന്നു. അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാനായി ചെങ്ങന്നൂർ റെയില്‍
കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ പ്രവർത്തനമാരംഭിച്ചു
കണ്ണൂർ: അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കാരുണ്യ ഫാർമസികളിലൂടെ വിലകൂടിയ കാൻസർ മരുന്നുകൾ കമ്പനി വിലക്ക് ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രണ്ട് ശതമാനം സേവന ചിലവ് മാത്രം ഈടാക്കിക്കൊണ്ട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണമായി ഒഴിവാക്കിക്കൊണ്ടുമാവും കൗണ്ടറുകൾ പ്രവർത്തിക്കുക.സംസ്ഥാനത 30 വയസ്സിന് മുകളിലുള്ളവരിൽ 9 ലക്ഷം പേർക്ക്
കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ
അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.