മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ വിദ്യാർത്ഥികളുടെ വിരുദ്ധധാനവും പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും നടന്നു.

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും എം ടി കോഴ്സിന്റെ എട്ടാമത് ബാച്ചിന്റെയും ഒപ്പം ആദ്യ ഹെൽത്ത് ഇൻഫോർമാറ്റിക്‌സ് കോഴ്സിന്റെ ഉദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ ബാച്ചുകളുടെ എണ്ണം 7 ആയി. ആരോഗ്യ മേഖലയിലെ മറ്റ് തൊഴിലവസരങ്ങളെ വച്ച് നോക്കുമ്പോൾ കുറഞ്ഞ യോഗ്യതയിൽ കേവലം 10 മാസം കൊണ്ട്

Read More

എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവം നാളെ

എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) പതാക ഉയരും. കല്‍പ്പറ്റ : 31ാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) തരുവണയില്‍ പതാക ഉയരും. ‘ദെ എക്കോ ഓഫ് കള്‍ച്ചറല്‍ ഓയാസിസ’് എന്ന പ്രമേയത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നതെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജില്ലയിലെ 5 ഡിവിഷനുകളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. ഫാമിലി, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ വിജയികളായവരാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്.

Read More