കൽപ്പറ്റ : എം എല്‍ എ കെയറിന്റെ ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ആരംഭിച്ചു. കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് വാടക വീടുകളിലേക്ക് മാറുമ്പോള്‍ അവശ്യ സാധനങ്ങളും, ഫര്‍ണ്ണിച്ചര്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി. സിദ്ധിഖ് നേതൃത്വം നല്‍കുന്ന എം എല്‍ എ കെയറിന്റെ ഭാഗമായിട്ടാണ് സാധന സാമഗ്രികള്‍ വിതരണം ചെയ്തത്.ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ
Author: Rinsha
ഉരുള്‍പൊട്ടല്‍ ദുരന്തംതാല്‍ക്കാക പുനരധിവാസംസമയബന്ധിതമായി പൂര്‍ത്തിയാക്കും
കൽപ്പറ്റ : മന്ത്രി കെ.രാജന്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താല്‍ക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 19 ക്യാമ്പുകളിലായി 983 കുടുംബങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഞ്ച് ക്യാമ്പുകളിലായി 35 കുടുംബങ്ങളാണുളളത്. ഇന്ന് (23.8.24) 19 കുടുംബങ്ങളെക്കൂടി താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ വീടുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയുടെ ലിസ്റ്റ് ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പനമരത്തെ വാഹനാപകടം:ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പനമരം: പനമരത്ത് ബസും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന അഞ്ച്കുന്ന് കളത്തിങ്കല്‍ ഉന്നതിയിലെ മനു (24 ) വാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. സഹയാത്രികനായ വരദൂര്‍ ചീങ്ങാടി കോളനിയിലെസുനീഷ് (19 ) സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
ടൂറിസം മേഖലയിൽ വയനാട്ടിൽ 150 കോടി മുതൽ മുടക്കാനൊരുങ്ങി യു.ബി. ഡെവലപ്പേഴ്സ്.
കൽപ്പറ്റ: ടൂറിസം മേഖലയിൽ വയനാട്ടിൽ വൻ മുതൽ മുടക്കിനൊരുങ്ങി യു. ബി.ഡെവലപ്പേഴ്സ്. ബാണാസുര ഡാം പരിസരത്ത് ഒരുങ്ങുന്നത് 150 കോടി രൂപയുടെ ഇൻറർനാഷണൽ ടൂറിസം ടൗൺഷിപ്പ്’. ഉരുൾപൊട്ടൽ ദുരന്തം നേരിട്ട് ബാധിച്ചവർക്ക് വലിയ തോതിൽ തൊഴിലവസരവും സൃഷ്ടിച്ചതായി യു.ബി.ഡെവലപ്പേഴ്സ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഖത്തർ യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ഉൾക്കൊള്ളിച്ചാണ് യു ബി ഡെവലപ്പേഴ്സ് ഇൻറർനാഷണൽ ടൂറിസം ടൗൺഷിപ്പ് പദ്ധതി ആരംഭിക്കുന്നത് പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതിയിൽ പൂർണ്ണമായും ആധുനികവും ശാസ്ത്രീയവുമായ ആശയങ്ങളും സാങ്കേതികവിദ്യയും
മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ വിദ്യാർത്ഥികളുടെ വിരുദ്ധധാനവും പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും നടന്നു.
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും എം ടി കോഴ്സിന്റെ എട്ടാമത് ബാച്ചിന്റെയും ഒപ്പം ആദ്യ ഹെൽത്ത് ഇൻഫോർമാറ്റിക്‌സ് കോഴ്സിന്റെ ഉദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ ബാച്ചുകളുടെ എണ്ണം 7 ആയി. ആരോഗ്യ മേഖലയിലെ മറ്റ് തൊഴിലവസരങ്ങളെ വച്ച് നോക്കുമ്പോൾ കുറഞ്ഞ യോഗ്യതയിൽ കേവലം 10 മാസം കൊണ്ട്
എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവം നാളെ
എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) പതാക ഉയരും. കല്‍പ്പറ്റ : 31ാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) തരുവണയില്‍ പതാക ഉയരും. ‘ദെ എക്കോ ഓഫ് കള്‍ച്ചറല്‍ ഓയാസിസ’് എന്ന പ്രമേയത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നതെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജില്ലയിലെ 5 ഡിവിഷനുകളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. ഫാമിലി, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ വിജയികളായവരാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്.