മേപ്പാടി : കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇഞ്ചി വ്യാപാരികളുടെ സംഘടനയായ ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷൻ, മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജ്യോതി തണൽ ഡയാലിസിസ് സെന്ററിലേക്ക് നൽകിയ ഡയാലിസിസ് മെഷീനിന്റെ സ്വിച്ച് ഓൺ കർമം സംഘടനയുടെ പ്രസിഡന്റ് സാബു ഐപ്പ് നിർവഹിച്ചു. കഴിഞ്ഞ രണ്ടുവർഷം മുമ്പ് രൂപീകരിച്ച സംഘടനയിലെ 150 ഓളം വരുന്ന അംഗങ്ങളിൽ നിന്നായി സമാഹരിച്ച 7 ലക്ഷം രൂപ വിനിയോഗിച്ചാണ് മെഷീൻ വാങ്ങിയത്. മേപ്പാടി കേന്ദ്രീകരിച്ച് കഴിഞ്ഞ
Author: Rinsha
പോക്സോ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി:യുവാവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൽപ്പറ്റ : പരിചയമുള്ള പെൺകുട്ടിയുമായി സംസാരിച്ചതിന് പോലീസ് പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല. പട്ടികവർഗ വിഭാഗത്തിലുള്ള റെതിൻ എന്ന യുവാവാണ് ആത്മഹത്യ
ഉരുൾപൊട്ടൽ: ധനസഹായനിഷേധം ജനാധിപത്യവിരുദ്ധം:ജനതാദൾ എസ്
മാനന്തവാടി : മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് അർഹതപ്പെട്ട ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് കടുത്ത നീതിനിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ജനതാദൾ എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.വയനാട് ലോക്സഭ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാ ഗമായി മാനന്തവാടിയിൽ സംഘടിപ്പിച്ച ജനതാദൾ എസ് വയനാട് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അസീസ് കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ രാജൻ ഒഴക്കോടി, റെജി ജി,നിജിൽ വി, യുവജനതാദൾ എസ്
ഉപസംവരണം തടയാനും പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കാനും പ്രക്ഷോഭം ആരംഭിക്കും
കൽപ്പറ്റ : എസ്.സി.എസ്.ടി. ലിസ്റ്റിൽ ക്രീമിലെയറും ഉപസംവരണവും നടത്താൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരം നൽകിക്കൊണ്ടുള്ള ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി മറികടക്കാൻ ദേശീയ പ്രക്ഷോഭ പരിപാടികൾ 2025 ഫെബ്രുവരി ആദ്യവാരം പ്രഖ്യാപിക്കുമെന്ന് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..ഫെബ്രുവരി ആദ്യവാരം ഡൽഹിയിൽ നടക്കുന്ന “ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവ് ഓഫ് എസ്.സി/എസ്.ടി ഓർഗനൈസേഷൻസ്” എന്ന ആദിവാസി ദളിത് കൂട്ടായ്മയിലാണ് ഇത് പ്രഖ്യാപിക്കുക. ഇതിന്റെ മുന്നോടിയായി 2024 ഒക്ടോബർ 13,14 തീയതികളിൽ ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്ത സൗത്ത്
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടം സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
കേണിച്ചിറ (സുൽത്താൻ ബത്തേരി) : തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിച്ചും തൊഴിലിടം സന്ദർശിച്ചും വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. കേണിച്ചിറയിലെ കോർണർ യോഗം കഴിഞ്ഞ് മടങ്ങവെയാണ് വഴിയിൽ കാത്ത് നിൽക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ പ്രിയങ്ക ഗാന്ധി കണ്ടത്. ഉടൻ വാഹനം നിർത്തി ഇറങ്ങിയ പ്രിയങ്ക അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് തങ്ങൾ ജോലിയെടുക്കുന്ന തൊഴിലിടത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ അവർ ക്ഷണിക്കുകയായിരുന്നു. തൊഴിൽ ദിനങ്ങൾ കുറവായതിനാൽ വളരെ ബുദ്ധിമുട്ടിലാണെന്നും വരുമാനം കുറവാണെന്നും തൊഴിലാളികൾ
ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. സി സി ടിവി ദൃശ്യങ്ങൾ
നായ്ക്കട്ടി : ഓട്ടോറിക്ഷ മറിഞ്ഞ് അടിയില്പ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകള് രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്ത്താന്ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില് മറ്റാര്ക്കും പരിക്കില്ല.
സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനവുമായി ആർദ്ര ജീവൻ
സുൽത്താൻ ബത്തേരി : സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ചിത്ര രചനയിൽ വാട്ടർ കളർ, ഓയിൽ പെയിൻ്റിംഗ്, പെൻസിൽ ഡ്രോയിംഗ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആർദ്ര ജീവൻ. കൽപ്പറ്റ ഗവ. ഐ.ടി.ഐ-യിലെ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസിന്റെയും ചീങ്ങേരി സെന്റ് മേരീസ് എ.യു.പി സ്ക്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി
പുൽപ്പള്ളി : കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന് പാക്കം തിരുമുഖത്ത് തേക്കിന്കൂപ്പില് വെള്ളച്ചാലില് പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു. പുൽപ്പള്ളിയിൽ വച്ചാണ് പോളിന്റെ ഭാര്യ സാലി പോൾ, മകൾ സോന പോൾ എന്നിവരെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി.പോളിന് ആവശ്യമായ വിദഗ്ധ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തയാണ് തന്റെ അച്ഛന്റെ
ജുനൈദ് കൈപ്പാണിക്ക്അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി
മാനന്തവാടി : രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി. മഠാധിപതിബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഷജിൽ കുമാർ പി.സി,ഹരി എ.വി,സതീഷ് കുമാർ പി,ഉമ മഹേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.
ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
സുൽത്താൻ ബത്തേരി : ഓട്ടോറിക്ഷ മറിഞ്ഞ് അടിയില്പ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകള് രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്ത്താന്ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില് മറ്റാര്ക്കും പരിക്കില്ല.
പ്രിയങ്ക ഗാന്ധി ബുധനാഴ്ച വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ
വണ്ടൂർ : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും.ബുധനാഴ്ച രാവിലെ 10.15ന് വണ്ടൂർ നിയോജകമണ്ഡലത്തിലെ ചെറുകോട്, 11.45ന് തുവ്വൂർ, ഉച്ചയ്ക്ക് 1.05ന് കാളികാവ് ടൗൺ, വൈകുന്നേരം 2.30ന് നിലമ്പൂർ മണ്ഡലത്തിലെ പൂക്കോട്ടുപാടം എന്നിവിടങ്ങളിൽ നടക്കുന്ന കോർണർ യോഗങ്ങളിൽ പ്രിയങ്ക ഗാന്ധി സംസാരിക്കും.
പ്രിയങ്ക ഗാന്ധി അഞ്ചിന് തിരുവമ്പാടിയിലും ഏറനാടും
മുക്കം : യു. ഡി. എഫ്. സ്ഥനാർഥി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട് നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 11 ന് കോടഞ്ചേരിയിലും 12.15 ന് കൂടരഞ്ഞിയിലും 1.25 ന് പന്നിക്കോടും കോർണർ യോഗങ്ങളിൽ പ്രിയങ്ക പ്രസംഗിക്കും. 2.35 ന് ഏറനാട് നിയോജകമണ്ഡലത്തിൽ കിഴിശേരിയിലാണ് ചൊവ്വാഴ്ചത്തെ അവസാനത്തെ പരിപാടി. പ്രിയങ്ക ആറാം തീയതിയും ഏഴാം തീയതിയും മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും.
കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷതേടി പുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി
ഗുണ്ടറ : വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കൻ 20 നെയാണ് കാണാതായത് . ഞായർ സന്ധ്യയോടെ കൊളവള്ളി അതിർത്തിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന വാച്ചർ രാജു (45) വിനെ പുഴയിൽ മീൻ പിടിക്കുകയായിരുന്ന കൊളവള്ളി കോളനിയിലെ യുവാക്കൾ രക്ഷപെടുത്തി. അവശ്യസാധനങ്ങൾ വാങ്ങാൻ ഇവർ കൊളവള്ളിയിലേക്ക് വരികയായിരുന്നു. പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപെടാൻ ഇവർ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു.
രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നു:പരിഹാരമുണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി
തരിയോട് (കൽപ്പറ്റ) : രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നുവെന്നും പരിഹാരമുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്യാവശ്യമായി ആശുപത്രികളിലേക്കും മറ്റു കാര്യങ്ങൾക്കും പോകാൻ ഇത് തടസമാകുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിന് ആവശ്യത്തിന് വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളില്ല. മനുഷ്യ- വന്യജീവി സംഘർഷത്തിന് കാര്യക്ഷമമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് അധികാരമുള്ളത്. എന്നിട്ടും വയനാട്ടുകാർക്ക് മെഡിക്കൽ കോളേജിന് വേണ്ടി യാചിക്കേണ്ടിവരുന്നു. നല്ല റോഡുകൾക്ക്
ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതികൾ വേണം: പ്രിയങ്ക ഗാന്ധി
,വാളാട് (മാനന്തവാടി) : വയനാടിൻ്റെ തനതുൽപന്നങ്ങളും വിളകളും വിപണിയിലെത്തിക്കാൻ ആകർഷകമായ പദ്ധതികൾ വേണമെന്ന് വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടന്ന പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതിയ ഭക്ഷ്യ സംസ്കരണ പദ്ധതികൾ ഉണ്ടാകണം. കാർഷിക വിളകൾ വിപണിയിൽ എത്തിക്കാൻ ആകർഷകമായ മാർക്കറ്റിങ് പദ്ധതികൾ ഉണ്ടാകണം. നാട്ടിലെ കർഷകർക്ക് പരമാവധി പിന്തുണ ലഭിക്കണം. കായികതാരങ്ങളെ വളർത്തിയെടുക്കാൻ മികച്ച സൗകര്യങ്ങളൊരുക്കണം. വയനാട്ടിൽ മികച്ച ആരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും കുടിവെള്ള
സത്യന് മൊകേരിയുടെ വിജയത്തിനായി തോട്ടം തൊഴിലാളി കണ്വെന്ഷന്
മേപ്പാടി : മുണ്ടക്കൈ- ചൂരല്മല ദുരിത ബാധിതർക്ക് അർഹതപ്പെട്ട ധനസഹായം കേന്ദ്ര സര്ക്കാര് അനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. വയനാട് പാര്ലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ വിജയത്തിനായി മേപ്പാടിയിൽ ചേർന്ന തോട്ടം തൊഴിലാളികൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഞെട്ടിച്ച ഉരുള് ദുരന്തത്തെ പാർലമെന്റിൽ വേണ്ട വിധം ഉന്നയിക്കാന് സംസ്ഥാനത്ത് നിന്നുളള യുഡിഎഫിന്റെ പതിനെട്ട് എം പിമാര്ക്കും കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2018 ലെ മഹാ പ്രളയത്തിൽ
വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്കയെന്ന് രാഹുൽ;വയനാടിന്റെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്ക
മാനന്തവാടി : ആദ്യമായി സഹോദരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിൻ്റെ കൗതുകം പങ്കുവെച്ച് രാഹുൽ ഗാന്ധിയും വയനാടിന്റെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്ക ഗാന്ധിയും കളംനിറഞ്ഞ് മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം. ഗാന്ധി പാർക്കിലെത്തിയ ഇരുവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്കയായിരിക്കുമെന്നും വയനാട്ടിലെ ഓരോ പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാമെന്നതിനെ കുറച്ച് പ്രിയങ്ക ഇപ്പോൾ തന്നെ നോട്ടുകൾ ഉണ്ടാക്കാൻ തുടങ്ങിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ
മെഡിക്കൽ കോളേജെന്നത് വയനാട്ടുകാരുടെ സ്വപ്നം;യാഥാർത്യമാക്കുമെന്ന് സുഹൃത്തിന് വാക്കു നൽകിയെന്ന് പ്രിയങ്ക
മാനന്തവാടി : മെഡിക്കൽ കോളേജ് എന്നത് വയനാട്ടുകാരുടെ സ്വപ്നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ വർഷങ്ങളോളം ഞാൻ പ്രവർത്തിച്ചിരുന്നു. അവിടെ എൻ്റെ അടുത്ത സുഹൃത്തായിരുന്ന സിസ്റ്റർ റോസ്ബെൽ മാനന്തവാടി സ്വദേശിയായിരുന്നു. ഞാൻ വയനാട്ടിൽ മത്സരിക്കുന്നതറിഞ്ഞപ്പോൾ സിസ്റ്റർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വയനാട്ടിൽ മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. കാരണം 29 വർഷം മൂൻപ് അവരുടെ അമ്മ വയനാട്ടിലെ
റോഡിൻ്റെ ശോചനീയാവസ്ഥ; വോട്ടു ബഹിഷ്കരിക്കാനൊരുങ്ങി നാട്ടുകാർ
കോട്ടത്തറ : പഞ്ചായത്തിലെ ഒൻപതാം വാർഡ് മാങ്ങോട്ടുകുന്ന് പ്രദേശത്തുള്ള 50 ഓളം കുടുംബങ്ങളാണ് ഉപതിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിച്ച് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. വർഷങ്ങളായി തുടരുന്ന റോഡിൻറെ ശോചനീയാവസ്ഥയിൽ അധികൃതരുടെ അവഗണനക്കെതിരെയാണ് പ്രതിഷേധം. മഴപെയ്താൽ റോഡ് ചെളികുളമാകും. ഇതോടെ കാൽനട പോലും ദുസഹമാണ്. ഇതുവഴി യാത്രചെയ്യുന്ന വിദ്യാർത്ഥികൾ അടക്കം നാട്ടുകാർ ദുരിതത്തിലാണ്.
സി.പി.എമ്മിൽ ജാതി വിവേചനമെന്ന് ആക്ഷേപം: ബിജു കാക്കത്തോട് പാർട്ടി വിട്ടു
കൽപ്പറ്റ : നേതാക്കൾ ജാതി വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ദളിത് നേതാവ് സി.പി.എം വിട്ടു. മൂലങ്കാവ് കുളത്തൂര്ക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗവും ആദിവാസി ക്ഷേമ സമിതി(എകെഎസ്) ബത്തേരി ഏരിയ പ്രസിഡന്റുമായ ബിജു കാക്കത്തോടാണ് പാര്ട്ടി വിട്ടത്. ബ്രാഞ്ച് കമ്മിറ്റി അംഗത്വവും എകെഎസ് ഭാരവാഹിത്വവും രാജിവച്ച് ബന്ധപ്പെട്ടവര്ക്ക് കത്ത് നല്കിയതായി ബിജു കൽപ്പറ്റയിൽ വാര്ത്താസമ്മേളനത്തില് പറഞ്ഞു.ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാര്ട്ടിയുടെ(ജെ.ആര്.പി) മുന് സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വര്ഷം എന്ഡിഎ ജില്ലാ കണ്വീനറായിരുന്നു. അഖിലേന്ത്യാ
പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
ചേരിയംകൊല്ലി : പുഴയിൽ ചാടിയയുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയൽ മാങ്കാണി ബാലൻ്റെയും ശാരദയുടേയും മകൻ രതിൻ (24) ൻ്റെ മൃതദേഹമാണ് പനമരം പുഴയിൽ നിന്നും കണ്ടെത്തിയത്. രാവിലെ മുതൽ മാനന്തവാടി അഗ്നിശമന സേനയും പനമരം സി എച്ച് റെസ്ക്യു ടീമും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് സി എച്ച് റെസ്ക്യു ടീമംഗങ്ങൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.വെള്ളമുണ്ട പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു, പനമരം എസ് ഐ എം.കെ റസാഖ്
ജാതി വിവേചനമെന്ന് ആരോപണം: വയനാട്ടിൽ ആദിവാസി നേതാവ് സി.പി.എമ്മിൽ നിന്ന് രാജിവച്ചു
കൽപ്പറ്റ : എ.കെ.എസ്. ജില്ലാ കമ്മിറ്റി യംഗവും സി. പി.എം. അംഗവുമായ ബിജു കാക്കത്തോട് പാർട്ടി വിട്ടു. പിന്നോക്ക സമുദായങ്ങളെ പാർട്ടിനേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാജിയെന്നും പാർട്ടിയിൽ ജാതി വിവേചനമുണ്ടന്നും ബിജു കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞുമുഖ്യമന്ത്രി 2021 ൽ പാർട്ടിയിലേക്ക് സ്വീകരിച്ച ബിജു കാക്കത്തോട് ആണ് സി.പി.എം വിട്ടത്.പാർട്ടിക്കുള്ളിൽ ജാതി വിവേചനം എന്ന് ബിജു ആരോപിച്ചു. നേരത്തെ എൻ.ഡി.എ ജില്ല കൺവീനർ ആയിരിക്കെ ആണ് സിപിഐഎമ്മിലേക്ക് വന്നത്.പാർട്ടി പ്രാഥമിക അംഗത്വത്തിൽ തുടരുകയായിരുന്നു.എ കെ
വയനാട്ടിൽ രണ്ടാംഘട്ട പ്രചാരണം തുടങ്ങി യു.ഡി.എഫ്; എവിടെയും പ്രിയങ്കാരവം
മുക്കം : വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചാരണം തുടങ്ങി യു.ഡി.എഫ്. പ്രിയങ്ക ഗാന്ധിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പര്യടനം യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമാണ് മണ്ഡലത്തിൽ നൽകിയത്. മുഴുവൻ ബൂത്തുകളിലും കൺവൻഷനുകൾ പൂർത്തിയാക്കി രണ്ടിലധികം തവണ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ വീടുകൾ കയറി. വനിത, യുവജന സ്ക്വാഡുകളും ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വീടുകൾ കയറി ഇറങ്ങുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പര്യടനം ഞായറാഴ്ച ആരംഭിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചരണത്തിന് എത്തുന്നുണ്ട്. മണ്ഡലത്തിലുടനീളം
വാഹനാപകടത്തിൽ അച്ചനും മകനും പരിക്ക്
കൽപ്പറ്റ : പിണങ്ങോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു. ചൂരൽ മല ഉരുൾ പൊട്ടൽ ദുരന്ത ബാധിതരും മുണ്ടേരിയിലെ താമസക്കാരുമായ സുബൈർ, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
രമേശ് ചെന്നിത്തല നാളെ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ
മുക്കം : വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നാളെ (03/11) തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടക്കുന്ന മെഗാ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കും.വൈകുന്നേരം 3.30ന് മുക്കത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് മാധ്യമങ്ങളെ കാണുന്ന അദ്ദേഹം 4.30ന് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പുഴമാട്, 5.30ന് തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ, 6.30ന് കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ, ഏഴിന് പുതുപ്പാടി പഞ്ചായത്തിലെ കാവുംപുറം
കടുവയെ നിരീക്ഷിക്കാൻ ആനപ്പാറയിൽ 3 എ.ഐ. ക്യാമറകൾ
കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിൽ കടുവകളെ നിരീക്ഷിക്കാനായി 3 എ.ഐ. ക്യാമറകളും 23 ക്യാമറ കെണികളും വനം വകുപ്പ് സ്ഥാപിച്ചു.രണ്ട് കിലോമീറ്റർ ചുറ്റളവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കി. സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്റെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്..
റിലീസിനൊരുങ്ങി ഫാന്റസി സയൻസ് ഫിക്ഷൻ മ്യുസിക് വീഡിയോ
കൽപ്പറ്റ : വയനാടിൻ്റെ വശ്യഭംഗിയിൽ ചിത്രീകരിച്ച ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിർമ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കൽപ്പനകളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും. മനുഷ്യനിൽ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവ്വ യാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിൻ്റെ അർഥ തലങ്ങൾ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്. സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കുന്നത്.2019-ൽ
രാഹുൽ ഗാന്ധി മൂന്നിന് മാനന്തവാടിയിലും അരീക്കോടും….. പ്രിയങ്ക ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം മൂന്നു മുതൽ ഏഴ് വരെ
കൽപ്പറ്റ : വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മൂന്നാം തീയതി മണ്ഡലത്തിൽ ഉണ്ടാവും. മൂന്നിന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി.
വീണ്ടും പുലിയും കടുവയും
കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിൽ ഇന്നലെ രാത്രി പുലിയെയും ഇന്ന് രാവിലെ കടുവയെയുംകണ്ടു.പുതിയപാടിയിൽ എം.പി.മനാഫിന്റെ പാടിയുടെ സമീപം രാവിലെ 5.20 ന് ആണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ട ആൺ കടുവയാണിതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി നാട്ടുകാർ പുലിയെയും കണ്ടു.
അദാനി ഗ്രൂപ്പിൻ്റെ എ. സി. സി സിമന്റിൻ്റെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി
കോഴിക്കോട് : അദാനി ഗ്രൂപ്പിൻ്റെ കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സിമൻ്റ് കമ്പനിയായ എ. സി. സി സിമന്റിൻ്റെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി. കെട്ടിട നിർമ്മാണ മേഖലയിലെ പുതിയ രീതികളെ പരിചയപ്പെടുത്തുന്നതിനും അവർക്ക് വേണ്ട സങ്കേതിക പരിജ്ഞാനം നൽകുന്നതിനും, ഒപ്പം ഉപയോക്താക്കളോട് സംവദിക്കുകയും ചെയ്യുകയും എന്ന ഉദ്ദേശത്തോടെ അദാനി ഗ്രൂപ്പ് സൗത്ത് ഇന്ത്യയിൽ എല്ലാ സിറ്റികളിലും നടത്തുന്ന റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് കമ്പനിയുടെ പ്രമുഖ ഡീലറായ വി. കെ. ട്രേഡേഴ്സ് ഡയറക്ടർ ശ്രീ.