കുളിരുമറയുന്ന വയനാട്‌ പുസ്തകം പ്രകാശനം ചെയ്തു

കുളിരുമറയുന്ന വയനാട്‌ പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ : മാധ്യമപ്രവർത്തകൻ സയൻസൺ പുന്നശ്ശേരിയുടെ വയനാടിന്റെ ഉള്ളറകൾ വിവരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു.വയനാടിന്റെ ഇന്നലകളും വർത്തമാനവും ഭാവി ജീവിതവും ചർച്ചയാവുന്ന കുളിരുമറയുന്ന വയനാട്‌ എന്ന പുസ്തകമാണ്‌ സംസ്ഥാന ജേർണലിസ്റ്റ്‌ ക്രിക്കറ്റ്‌ ലീഗ്‌ നടന്ന കൃഷ്‌ണഗിരിയിലെ സ്‌റ്റേഡിയത്തിൽ പ്രകശിപ്പിച്ചത്‌.വയനാടിന്ർെ പരിസ്ഥിയിലെ ഗ‍ൗരവമായ മാറ്റങ്ങളും ഗോത്രജനതയുടെ സംസ്കാരം മുതൽ ചൂരൽമലയിലെയും മുണ്ടകൈയിലേയും ഉരുൾപൊട്ടൽ വരെയുള്ള കാര്യങ്ങളാണ്‌ പുസ്തകത്തിലെ 26 ലേഖനങ്ങളിൽ വിവരിക്കുന്നത്‌.വയനാട്ടിലെ താപനില ഉയരാനുള്ള കാരണം,മുത്തങ്ങയിലെ ആന പരിപലനകേന്ദ്രത്തിലെ വിശേഷം,പതിനായിരത്തിലധികം മുളകൾ കൃഷിചെയ്യുന്ന കർഷകൻ‍,മുളകൊണ്ട്‌ മാത്രം നിർമ്മിക്കുന്ന സംഗീത ഉപകരണങ്ങൾ,ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള പുതിയ കലാകാരൻമാർ,വയനാട്ടിലെ സ്ഥലനാമങ്ങളുടെ ചരിത്രം,ജൂതസംസ്കരത്തിന്റെ നാൾവഴികൾ,വള്ളൂരമ്മ,വിഷകന്യക തുടങ്ങിയ നോവലുകളുടെ ഭൂമികയെക്കുറിച്ചുള്ള വിശേഷങ്ങൾ, റോബസ്റ്റ, അറബിക്ക തുടങ്ങിയ വയനാടൻ കാപ്പിയുടെ സവിശേഷവിവരണം എന്നിവയെല്ലാം പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണ്‌. കോഴിക്കോട്ടെ ചിലങ്കം പബ്ലിക്കേഷനാണ്‌ പ്രസാധകർ.വയനാട്ടിലെ മുതിർന്ന മാധ്യമപ്രവർത്തകൻ രവി കൈനാട്ടി പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ്‌ എടപ്പാളിന്‌ പുസ്തകം നൽകിയാണ്‌ പ്രകാശനം നിർവഹിച്ചത്‌. കൽപ്പറ്റ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ മുസ്തഫ അധ്യക്ഷം വഹിച്ചു.പത്രപ്രവർത്തക യൂണിയൻസംസ്ഥാന പ്രസിഡന്റ്‌ കെ പി റെജി,കൽപ്പറ്റ പ്രസ്‌ക്ലബ്‌ സെക്രട്ടറി ജോമോൻ,സയൻസൺ പുന്നശ്ശേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *