ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്;11 ബൂത്തുകളില്‍ മാറ്റം

കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് നമ്പര്‍, പഴയ ബൂത്തുകള്‍, പുതുക്കി നിശ്ചയിച്ച ബൂത്തുകള്‍ എന്നിവ യഥാക്രമം.44, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം ( പടിഞ്ഞാറ് ഭാഗം), ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം (പുതിയ കെട്ടിടം).214, ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (ഇടത് ഭാഗം), ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ ( വലത് ഭാഗം

Read More

പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവം: റെവന്യൂമന്ത്രി രാജിവെക്കണം; കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ:ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവന്യൂമന്ത്രി രാജിവെക്കണമെന്നും കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ നിയമിക്കാതെ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാത്ത സര്‍ക്കാരാണ് ഒന്നാംപ്രതി. ജില്ലാഭരണകൂടമാണ് ഇതിലെ രണ്ടാം പ്രതി. സംയുക്ത നിയമസഭാ സമിതി ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കണം. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും അരുത്താതുമായ കാര്യങ്ങളാണ് നടന്നിട്ടുള്ളത്. പ്രാഥമിക അന്വേഷണം നടത്തി

Read More

മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുന്നു: പ്രിയങ്ക ഗാന്ധി

നായ്ക്കട്ടി : മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്ന് വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കട്ടിയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ദിരാഗാന്ധി ഒരുപാട് കാര്യങ്ങൾ ചെയ്തു. യു.പി.എ സർക്കാർ വനാവകാശ സംരക്ഷണ നിയമവും വിദ്യാഭ്യാസ അവകാശനിയമവും തൊഴിലുറപ്പ് നിയമവും കൊണ്ടുവന്നു. ഈ അവകാശങ്ങളാണ് ബി.ജെ.പി ഇന്ന് അട്ടിമറിയിച്ചു കൊണ്ടിരിക്കുന്നത്. ആദിവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്ക് പതിച്ചു നൽകുന്നു.

Read More

പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി:പള്ളിയിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രാർഥന നടത്തി

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ചു. കമ്പളക്കാട് നൽകിയ സ്വീകരണത്തിന് ശേഷം നായ്ക്കട്ടിയിലെ കോർണർ യോഗത്തിൽ പങ്കെടുക്കാൻ പോകവേയാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളിയിലെത്തിയത്. പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ പള്ളിയിൽ പ്രാർഥന നടക്കുകയായിരുന്നു. ഫാ. തോമസ് പനയ്ക്കൽ, പള്ളി വികാരി ഫാ. അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. തുടർന്ന് പ്രിയങ്ക വേണ്ടി പള്ളിയിൽ പ്രാർഥന നടന്നു. പള്ളിയിലൊരുക്കിയ ചായസൽക്കാരത്തിലും

Read More

ആനക്കുട്ടിയെ അമ്മയാനക്കരികിലെത്തിച്ചു

മാനന്തവാടി : വയനാട് വന്യജീവി സങ്കേതത്തിൽ തോൽപ്പെട്ടി തെറ്റ്റോഡ് ഭാഗത്ത് കൂട്ടം തെറ്റി ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയെ തിരികെ കാട്ടിലേക്ക് വിട്ടു. തോൽപ്പെട്ടി റെയിഞ്ചിന് പരിധിയിലെ തെറ്റ് റോഡ് ഭാഗത്ത് കൂട്ടംതെറ്റി ഒറ്റപ്പെട്ട നിലിയിൽ കാണപ്പെട്ട കാട്ടാനക്കുട്ടിയെ അമ്മയാനയെ കണ്ടെത്തി തിരികെ വനത്തിലേക്കയച്ചു. 08.11.2024 ന് രാവിലെ 7 മണിയോടെയാണ് മൂന്ന് മാസത്തോളം പ്രയം വരുന്ന ഒരു ആൺ ആനക്കുട്ടിയെ കൂട്ടംതെറ്റി ഒറ്റപ്പെട്ട നിലിയിൽ തെറ്റ് റോഡ് ഭഗത്ത് വച്ച് കാണപ്പെട്ടത്. കാട്ടാനക്കുട്ടിയെ തിരികെ വനത്തിലേക്ക്

Read More

നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രി; ജയിപ്പിച്ച് തരൂ, കേന്ദ്രമന്ത്രിയാക്കി തിരിച്ച് തരാം: സുരേഷ് ഗോപി

കൽപ്പറ്റ : വയനാട്ടിൽ നിന്നും നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാവാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടിൽ നിന്നും വിജയിപ്പിക്കേണ്ടതെന്നും,നവ്യയെ ജയിപ്പിച്ചു വിട്ടാൽ കേന്ദ്ര മന്ത്രിയാക്കി തിരിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. കൽപറ്റ- കമ്പളക്കാട് എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ‘ മത ജാതി രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് പ്രജയാണ് ദൈവമെന്ന് കരുതുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇവിടെ വളർന്നുവരുന്നുണ്ട്. ആ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കണം.തൃശ്ശൂരിലെ തൻ്റെ വിജയത്തിനായി പ്രവർത്തിച്ചത് പാർട്ടി പ്രവർത്തകരും ഒപ്പം

Read More

ഉപതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള ജനവികാരം അടയാളപ്പെടുത്തു:ബെന്നി ബഹന്നാന്‍ എം.പി

മേപ്പാടി : വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മയ്കള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് ബെന്നി ബഹന്നാന്‍ എം പി. പ്രിയങ്ക ഗാന്ധിയുടെ മേപ്പാടി പഞ്ചായത്തിലെ പൂത്തക്കൊല്ലി പ്രദേശത്തെ യു ഡി എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സര്‍ക്കാരുകളും സ്വീകരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ പോലും വയനാടിനെ സഹായിക്കാന്‍ രണ്ടു സര്‍ക്കാരുകളും തയ്യാറായില്ല. മെഡിക്കല്‍ കോളേജ്,റെയില്‍വേ,തുരങ്കപാത എല്ലാം വയനാടന്‍ ജനതയ്ക്ക് വെറും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്. പദ്ധതികള്‍ പ്രസ്താവനകളില്‍

Read More

വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടുപ്പുകളില്‍ ജയിക്കമെന്നത് സി പി എമ്മിന്റെ വ്യാമോഹം:പി കെ കുഞ്ഞാലിക്കുട്ടി

പടിഞ്ഞാറത്തറ : വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടുപ്പുകളില്‍ ജയിക്കമെന്നത് സി പി എമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് അഖിലേന്ത്യ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പടിഞ്ഞാറത്തറ ടൗണില്‍ നടന്ന യു ഡി എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം കാഫിര്‍ പ്രയോഗമുണ്ടാക്കി പരാജയപ്പെട്ടപ്പോള്‍, ഇപ്പോള്‍ നീലപെട്ടിയുടെ പേരിലാണ് വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. വ്യാജനിറക്കി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പെട്ടിയുംതൂക്കി പുറത്തുപോകേണ്ട സ്ഥിതിയാണ് ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. മോദിസര്‍ക്കാരില്‍ നിന്നും മോചനം ലഭിക്കുന്നതിനുള്ള

Read More

രാത്രികാല യാത്രാനിരോധനം;കര്‍ണാടക സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും:ഡി കെ ശിവകുമാര്‍

പടിഞ്ഞാറത്തറ : രാത്രികാല യാത്രാ നിരോധനത്തിന് പരിഹാരം കാണാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. പടിഞ്ഞാറത്തറ ടൗണില്‍ നടന്ന യു ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുമ്പ് പ്രിയങ്കാഗാന്ധി ഫോണില്‍ വിളിച്ചിരുന്നുവെന്നും, രാത്രികാല യാത്രാനിരോധനത്തെ സംബന്ധിച്ച് സംസാരിക്കാന്‍ കര്‍ണാടകയില്‍ വരുമെന്ന് പറഞ്ഞിരുന്നതായും ശിവകുമാര്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന് രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ വന്ന്

Read More

വർഗീയതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം രമേശ് ചെന്നിത്തല

മീനങ്ങാടി : വർഗ്ഗീയതക്കെതിരെയുള്ള പോരാട്ടം ഏറ്റവും ശക്തിപ്പെടുത്തേണ്ട കാലത്താണ് നാമിപ്പോഴുള്ളത് ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മീനങ്ങാടിയിൽ നവീകരിച്ച ഇന്ദിരാഭവൻ്റെയും രാജീവ് ഗാന്ധി സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.BJP സർക്കാർ അധികാരവും ചില പത്രമാധ്യമങ്ങളെയും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുമ്പോഴും ശക്തമായ പോരാട്ടം കൊണ്ട് മറുപടി നൽകിയ ഒരേയൊരു നേതാവാണ് രാഹുൽ ഗാന്ധിയെന്നും അനിവാര്യ സാഹചര്യത്തിൽ വയനാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ സഹോദരിയെ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട

Read More

സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്

തിരുവനന്തപുരം : മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഈ വർഷം സി. കെ. ജാനുവിന് . 10,000/- രൂപയും ഫലകവുമാണ് അവാർഡ്. മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്. ആ ദിശയിൽ, കേരളത്തിലെ ആദിവാസി – ഗോത്ര സമൂഹങ്ങളുടെ

Read More

ഭക്ഷ്യ കിറ്റുകൾ കൈനാട്ടിയിലെയും പാതിരിപ്പാലത്തെയും ഗോഡൗണുകള്‍ തുറന്നുകാണിക്കാന്‍ മന്ത്രിമാരെ വെല്ലുവിളിച്ച് ടി.സിദ്ദീഖ്‌ എം.എൽ.എ

കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും ന്യായീകരിക്കാന്‍ റെവന്യൂ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന മന്ത്രിയായി കെ രാജന്‍ മാറിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കുറ്റപ്പെടുത്തി. കണ്ണൂരില്‍ എ ഡി എം നവീന്‍ബാബു മരിച്ച സംഭവത്തിലെ പ്രതിയെ സംരക്ഷിക്കാന്‍ ജില്ലാകലക്ടര്‍ വ്യാജപ്രസ്താവന നല്‍കിയപ്പോഴും മിണ്ടാതിരുന്നയാളാണ് മന്ത്രി കെ രാജന്‍. ദുരന്തബാധിതര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന്റെ ഉത്തരവാദിത്വം റെവന്യൂവകുപ്പിനും ജില്ലാഭരണകൂടത്തിനുമാണ്. ഇതില്‍ നിന്നും ജില്ലാകലക്ടര്‍ക്കും എ ഡി എമ്മിനും ഒരു കാരണവശാലും ഒഴിഞ്ഞുമാറാനാവില്ല. തെറ്റ്

Read More

സീപ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായിമാപ്പുപറയണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : സീപ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായിമാപ്പുപറയണമെന്ന് കെ സുധാകരന്‍ എംപിമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോള്‍ തന്റെ മറ്റൊരു സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി

Read More

കിറ്റ് വിതരണം പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്ന് ടി. സി ദ്ദീഖ് എം.എൽ.എ

കൽപ്പറ്റ : സർക്കാർ ദുരന്തങ്ങളെ സൃഷ്ടിക്കുകയാണന്നും അത്തരത്തിൽ ഒരു ദുരന്തമാണ് ഇപ്പോഴത്തെ ദുരന്തമെന്ന് ടി. സിദ്ദീഖ്. പാവപ്പെട്ടവർക്ക് നൽകേണ്ട ഭക്ഷ്യ ധാന്യങൾ സർക്കാർ നശിപ്പിച്ചു. സംസ്ഥാന സർക്കാരിനും ജില്ലാഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും ഉത്തരവാദിത്വം ഉണ്ട്. ദുരന്ത ബാധിതർക്ക് സൗജന്യ വിതരണത്തിനായി ടൺ കണക്കിന് ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിച്ച മീനങ്ങാടി പാതിരിപ്പാലത്തെ ഗോഡൗൺ മന്ത്രിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കാൻ റവന്യൂ മന്ത്രിയെ വെല്ലു വിളിച്ച് ടി. സിദ്ദീഖ് എം എൽ.എ. മേപ്പാടി ഭക്ഷ്യധാന്യ കിറ്റ്

Read More

ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയുടെ ദ്വിദിന അവലോകനത്തിന് വേദിയായി ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയുടെ കീഴിലുള്ള ഡി എസ് റ്റി നാഷണൽ എക്സ്പെർട്ട് അഡ്വൈസറി കമ്മിറ്റിയുടെ (NEAC) രണ്ട് ദിവസത്തെ ശാസ്ത്ര അവലോകനത്തിന് ആതിഥേയത്വം വഹിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഹരിത ഹൈഡ്രജനടക്കമുള്ള ഹരിത ഇന്ധനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെട്ട വിവിധ സർക്കാർ – സർക്കാറേതര സ്ഥാപനങ്ങൾ സമർപ്പിച്ച പ്രൊജക്റ്റ് റിപ്പോർട്ട് വിലയിരുത്തി മേൽ വിഷയത്തിൽ അവരുടെ ഭാവി പ്രവർത്തങ്ങൾകൂടി കണക്കിലെടുത്ത് ഗ്രാൻഡ് അനുവദിക്കുന്നതിനായി നടത്തിയ പ്രൊജക്റ്റ്‌

Read More

പ്രിയങ്ക ഞായറാഴ്ച വയനാട്ടില്‍

കല്‍പ്പറ്റ : വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഞായർ, തിങ്കൾ ദിവസങ്ങളിൽ വയനാട്ടില്‍ മൂന്നാംഘട്ട പ്രചാരണത്തിനെത്തും. ഞായറാഴ്ച രാവിലെ 12 മണിക്ക് ആരംഭിക്കുന്ന പ്രചാരണ പര്യടത്തില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണത്തിനെത്തും. 12 മണിക്ക് കാട്ടിക്കുളം, ഒരു മണിക്ക് എടവക പഞ്ചായത്തിലെ രണ്ടേനാല്‍, ഒന്നര മണിക്ക് തരുവണ, രണ്ട് മണിക്ക് കോട്ടത്തറ, രണ്ടരക്ക് കമ്പളക്കാട്, മൂന്ന് മണിക്ക് നായ്‌ക്കെട്ടി, മൂന്നരക്ക് ചീരാല്‍, നാല് മണിക്ക് ചുള്ളിയോട്, നാലരക്ക്

Read More

കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു

കൽപ്പറ്റ : വെങ്ങപ്പള്ളിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൽ ഉസ്മാൻ ഉസ്താദിൻറെ മകൻ തമീം ദാരിമി ആണ് മരിച്ചത്. പിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഉടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം.

Read More

വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

കൽപ്പറ്റ : വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളുംഅന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി

Read More

പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ-പ്രതിഭാഗം ഒത്തുകളി മൂലം :വി.മുരളീധരൻ

കൽപ്പറ്റ : എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്.  അതിന് അനുസരിച്ച് കേസ് പൊലീസ് ദുർബലമാക്കുകയാണെന്നും ബിജെപി നേതാവ് കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.എഡിഎമ്മിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. എന്നിട്ടും പി.പി.ദിവ്യയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നീതിബോധമുള്ള സകല മനുഷ്യരും ദിവ്യ വെളിയിൽ വരരുതെന്ന് ആഗ്രഹിച്ചവരാണ്. ഇനി കാണാൻ പോകുന്നത്

Read More

പ്രകാശ് ജാവദേക്കർ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

താമരശ്ശേരി : മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി താമരശേരി രൂപത ബിഷപ്പ് മാർ റമിഞ്ചിയോസ് ഇഞ്ചനാനിയൽ പിതാവിനെ സന്ദർശിച്ച് ചർച്ച നടത്തി.കാലത്ത് 8.30 ന് രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കറിനെ ബിഷപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു.തുടർന്ന് ബിഷപ്പിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.ഇ എസ് എ വിഷയത്തിൽ കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട കൊണ്ട് സീറോ മലബാർ സഭാ വക്താവ്ഡോ .ചാക്കോ കാളാംപറമ്പിൽ പ്രകാശ് ജാവദേക്കർക്ക് നിവേദനം നൽകി.വിജ്ഞാപനം പുറത്തിറക്കി ആവശ്യത്തിലേറെ സമയം

Read More

മേളകളിലെ ജേതാക്കളെ അനുമോദിച്ചു

പിണങ്ങോട് : പിണങ്ങോട് ഗവ.യു.പി സ്കൂളിൽ നിന്നും സബ് ജില്ല, ജില്ല കായിക മേളയിലും, സബ് ജില്ല ശാസ്ത്രമേളയിലും പങ്കെടുത്ത് സമ്മാനാർഹരായ 53 പ്രതിഭകളെ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ കെ.എ.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ജറീഷ് കെ, എം.പി.ടി.എ പ്രസിഡണ്ട് പ്രിയ, സാജിദ് മച്ചിങ്ങൽ, സീനിയർ അസിസ്റ്റൻറ് മീരമ്മ എം.ബി, എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഷീജ എം.ജെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അഷറഫ്

Read More

ആര്‍. ശങ്കര്‍ അനുസ്മരണ യോഗം നടത്തി

കല്‍പ്പറ്റ : കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാമുദായിക – രാഷ്ട്രീയ നേതൃരംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ബഹുമുഖപ്രതിഭയും ശക്തനായ ഭരണാധികാരിയുമായിരുന്നു ആര്‍. ശങ്കര്‍. ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയിലും സമാനതകളില്ലാത്ത തലയെടുപ്പോടെ ധീരമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. കെ.പി.സി.സി. അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന അദ്ദേഹം കോണ്‍ഗ്രസിനെ ക്രിയാത്മകമായി നയിക്കുന്നതില്‍

Read More

വയനാട്ടിൽ യു ഡി എഫ് കള്ളപ്പണം ഒഴുക്കുന്നു.കിറ്റ് കൊടുത്ത് വോട്ട് നേടാൻ ശ്രമിക്കുന്നത് പരാജയ ഭീതിയിൽ:നവ്യ ഹരിദാസ്

കൽപ്പറ്റ : വയനാട്ടിൽ യുഡിഎഫ് വലിയതോതിൽ കള്ളപ്പണം ഒഴുക്കുന്നുവെന്ന് എൻ.ഡി എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പിനെ ഭയക്കുന്നത് കൊണ്ടാണ് യുഡിഎഫ്കിറ്റ് കൊടുത്ത് വോട്ട് നേടാൻ യു.ഡി.എഫ് ശ്രമിക്കുന്നതെന്നും നവ്യ ഹരിദാസ് ആരോപിച്ചു.യു ഡി എഫ് കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും, തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയവർക്കെതിരെ കേ സേടുത്ത് അന്വേഷണം നടത്തണമെന്നും നവ്യഹരിദാസ് ആവശ്യപ്പെട്ടു.ആങ്ങളുടേയും പെങ്ങളുടേയും ഫോട്ടോ പതിച്ച കിറ്റ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. പരാജയഭീതി മൂലമാണ് കോൺഗ്രസിന്റെ കേന്ദ്ര നേതാക്കളെല്ലാം മണ്ഡലത്തിൽ

Read More

മല്ലികാർജുൻ ഖാർഗെ നാളെ നിലമ്പൂരിൽവിനേഷ് ഫോഘട്ടും പരിപാടിയിൽ പങ്കെടുക്കും

മുക്കം : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നാളെ (07/11) 3.15ന് നിലമ്പൂർ നിയജക മണ്ഡലത്തിലെ ചന്തക്കുന്നിൽ നടക്കുന്ന പൊതു യോഗത്തിൽ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. നാളെ ഉച്ചയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഖാർഗെ ഹെലികോപ്റ്റർ മാർഗം നിലമ്പൂരിലെത്തും. ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഘട്ടും പരിപാടിയിൽ പങ്കെടുക്കും. രാവിലെ 10.45ന് ഏറനാട് നിയോജക മണ്ഡലത്തിലെ അകമ്പാടത്ത് നടക്കുന്ന കോർണർ യോഗമാണ് നാളത്തെ

Read More

രതിന്റെ മരണത്തിൽ നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്ന് പി.കെ.ജയലക്ഷ്മി

കൽപ്പറ്റ : രതിന്റെ മരണത്തിൽ നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്ന് മുൻ പട്ടിക വർഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി. രതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ അറിയിച്ചു.

Read More

പാലക്കാട് റെയ്ഡ് നാടകംതിരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ട്:മുസ്ലിം ലീഗ് വടകരയിലെ കാഫിര്‍ നാടകത്തിന്റെ രണ്ടാം എഡിഷന്‍

കല്‍പ്പറ്റ : കൊടകര കുഴല്‍പ്പണ വിവാദത്തില്‍ സി.പി.എം – ബി.ജെ.പി രഹസ്യധാരണ പൊതുസമൂഹത്തിന് ബോധ്യമായതിന്റെ ജാള്യത മറികടക്കാനും കേരളത്തിലെ മൂന്നിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ കണ്ടുമാണ് പാലക്കാട്ടെ അര്‍ധരാത്രിയിലെ റെയ്ഡ് നാടകമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച ബി.ജെ.പി സര്‍ക്കാര്‍ നടപടിക്ക് സമാനമാണ് പാലക്കാട്ടെ റെയ്‌ഡെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിയും നിമയസഭ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ ഡോ.എം.കെ മുനീര്‍, സെക്രട്ടറി

Read More

ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു- അഡ്വ- ജി. സുബോധന്‍

സുല്‍ത്താന്‍ബത്തേരി : കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന അധ്യാപകരെയും ജീവനക്കാരെയും തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നു കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ-ജി.സു ബോധന്‍ . യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.2021 ജനുവരി മുതല്‍ ലഭിക്കേണ്ട രണ്ടു ശതമാനം ക്ഷാമബത്ത 2024 ഏപ്രില്‍ മാസവും, 2021 ജൂലൈ മാസത്തെ ലഭിക്കേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത ഒക്ടോബര്‍ മാസത്തില്‍ അനുവദിച്ചു എങ്കിലും

Read More

മുഖ്യമന്ത്രിയെത്തി: ഇടതു നേതാക്കളും നാളെ വയനാട്ടിൽ: ശക്തി പ്രകടനം കൽപ്പറ്റയിൽ

കൽപ്പറ്റ : ഇടത് മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തുന്ന ഏറ്റവും വലിയ പരിപാടി നാളെ കൽപ്പറ്റയിൽ നടക്കും. . മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ,എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ , തുടങ്ങി നേതാക്കളുടെ വലിയൊരു നേതൃനിര തന്നെ വയനാട്ടിലുണ്ട്. നാളെ രാവിലെ 10 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് 1 മണിക്ക് മഹാറാണി

Read More

വികസന സംവാദത്തിന് പ്രിയങ്ക വാദ്രയെ വെല്ലുവിളിച്ച് നവ്യ ഹരിദാസ്

ബത്തേരി : വയനാട്ടിലെ വികസന പ്രശ്നങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക വദ്രയെ വെല്ലുവിളിച്ച് വയനാട് ലോകസഭാ മണ്ഡലം എൻ ഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ് . വയനാട് റെയിൽ പാത, മെഡിക്കൽ കോളേജ്, ഗോത്ര സമൂഹത്തിന്റെ പ്രശ്നം, വിദ്യാഭ്യാസ പ്രശ്നം, രാത്രി യാത്രാ നിരോധനം , വന്യജീവി ആക്രമണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വയനാടൻ ജനതയെ ദുരിതത്തിലാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ പഠിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാതെ കേവലം കയ്യടിക്കു വേണ്ടി പ്രസ്താവനകൾ നടത്തുക മാത്രമാണ് പ്രിയങ്ക വദ്ര ചെയ്യുന്നതെന്നും, ഈ

Read More

പ്രിയങ്കാഗാന്ധിയുടെ വിജയത്തിനായി ഒ ബി സി കോണ്‍ഗ്രസ് പ്രചരണം തുടങ്ങി

കല്‍പ്പറ്റ : എ ഐ സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റിന്റെ സംസ്ഥാന ഘടകമായ കേരള പ്രദേശ് ഒ ബി സി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ചൂരല്‍മല സ്‌നേഹകവാടത്തില്‍ പുഷ്പാര്‍ച്ച നടത്തിക്കൊണ്ട് ആരംഭിച്ചതായി ദേശീയ കോര്‍ഡിനേറ്റര്‍മാരായ പി സുഭാഷ് ചന്ദ്രബോസും. ആദിലിംഗ പെരുമാളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഒ ബി സി വിഭാഗത്തിന് ഗുണകരമായ ആവശ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജാതി

Read More