ചേരിയംകൊല്ലി : പുഴയിൽ ചാടിയയുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയൽ മാങ്കാണി ബാലൻ്റെയും ശാരദയുടേയും മകൻ രതിൻ (24) ൻ്റെ മൃതദേഹമാണ് പനമരം പുഴയിൽ നിന്നും കണ്ടെത്തിയത്. രാവിലെ മുതൽ മാനന്തവാടി അഗ്നിശമന സേനയും പനമരം സി എച്ച് റെസ്ക്യു ടീമും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് സി എച്ച് റെസ്ക്യു ടീമംഗങ്ങൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.വെള്ളമുണ്ട പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു, പനമരം എസ് ഐ എം.കെ റസാഖ്
Author: Rinsha
ജാതി വിവേചനമെന്ന് ആരോപണം: വയനാട്ടിൽ ആദിവാസി നേതാവ് സി.പി.എമ്മിൽ നിന്ന് രാജിവച്ചു
കൽപ്പറ്റ : എ.കെ.എസ്. ജില്ലാ കമ്മിറ്റി യംഗവും സി. പി.എം. അംഗവുമായ ബിജു കാക്കത്തോട് പാർട്ടി വിട്ടു. പിന്നോക്ക സമുദായങ്ങളെ പാർട്ടിനേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാജിയെന്നും പാർട്ടിയിൽ ജാതി വിവേചനമുണ്ടന്നും ബിജു കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞുമുഖ്യമന്ത്രി 2021 ൽ പാർട്ടിയിലേക്ക് സ്വീകരിച്ച ബിജു കാക്കത്തോട് ആണ് സി.പി.എം വിട്ടത്.പാർട്ടിക്കുള്ളിൽ ജാതി വിവേചനം എന്ന് ബിജു ആരോപിച്ചു. നേരത്തെ എൻ.ഡി.എ ജില്ല കൺവീനർ ആയിരിക്കെ ആണ് സിപിഐഎമ്മിലേക്ക് വന്നത്.പാർട്ടി പ്രാഥമിക അംഗത്വത്തിൽ തുടരുകയായിരുന്നു.എ കെ
വയനാട്ടിൽ രണ്ടാംഘട്ട പ്രചാരണം തുടങ്ങി യു.ഡി.എഫ്; എവിടെയും പ്രിയങ്കാരവം
മുക്കം : വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചാരണം തുടങ്ങി യു.ഡി.എഫ്. പ്രിയങ്ക ഗാന്ധിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പര്യടനം യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമാണ് മണ്ഡലത്തിൽ നൽകിയത്. മുഴുവൻ ബൂത്തുകളിലും കൺവൻഷനുകൾ പൂർത്തിയാക്കി രണ്ടിലധികം തവണ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ വീടുകൾ കയറി. വനിത, യുവജന സ്ക്വാഡുകളും ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വീടുകൾ കയറി ഇറങ്ങുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പര്യടനം ഞായറാഴ്ച ആരംഭിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചരണത്തിന് എത്തുന്നുണ്ട്. മണ്ഡലത്തിലുടനീളം
വാഹനാപകടത്തിൽ അച്ചനും മകനും പരിക്ക്
കൽപ്പറ്റ : പിണങ്ങോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു. ചൂരൽ മല ഉരുൾ പൊട്ടൽ ദുരന്ത ബാധിതരും മുണ്ടേരിയിലെ താമസക്കാരുമായ സുബൈർ, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
രമേശ് ചെന്നിത്തല നാളെ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ
മുക്കം : വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നാളെ (03/11) തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടക്കുന്ന മെഗാ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കും.വൈകുന്നേരം 3.30ന് മുക്കത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് മാധ്യമങ്ങളെ കാണുന്ന അദ്ദേഹം 4.30ന് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പുഴമാട്, 5.30ന് തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ, 6.30ന് കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ, ഏഴിന് പുതുപ്പാടി പഞ്ചായത്തിലെ കാവുംപുറം
കടുവയെ നിരീക്ഷിക്കാൻ ആനപ്പാറയിൽ 3 എ.ഐ. ക്യാമറകൾ
കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിൽ കടുവകളെ നിരീക്ഷിക്കാനായി 3 എ.ഐ. ക്യാമറകളും 23 ക്യാമറ കെണികളും വനം വകുപ്പ് സ്ഥാപിച്ചു.രണ്ട് കിലോമീറ്റർ ചുറ്റളവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കി. സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്റെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്..
റിലീസിനൊരുങ്ങി ഫാന്റസി സയൻസ് ഫിക്ഷൻ മ്യുസിക് വീഡിയോ
കൽപ്പറ്റ : വയനാടിൻ്റെ വശ്യഭംഗിയിൽ ചിത്രീകരിച്ച ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിർമ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കൽപ്പനകളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും. മനുഷ്യനിൽ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവ്വ യാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിൻ്റെ അർഥ തലങ്ങൾ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്. സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കുന്നത്.2019-ൽ
രാഹുൽ ഗാന്ധി മൂന്നിന് മാനന്തവാടിയിലും അരീക്കോടും….. പ്രിയങ്ക ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം മൂന്നു മുതൽ ഏഴ് വരെ
കൽപ്പറ്റ : വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മൂന്നാം തീയതി മണ്ഡലത്തിൽ ഉണ്ടാവും. മൂന്നിന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി.
വീണ്ടും പുലിയും കടുവയും
കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിൽ ഇന്നലെ രാത്രി പുലിയെയും ഇന്ന് രാവിലെ കടുവയെയുംകണ്ടു.പുതിയപാടിയിൽ എം.പി.മനാഫിന്റെ പാടിയുടെ സമീപം രാവിലെ 5.20 ന് ആണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ട ആൺ കടുവയാണിതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി നാട്ടുകാർ പുലിയെയും കണ്ടു.
അദാനി ഗ്രൂപ്പിൻ്റെ എ. സി. സി സിമന്റിൻ്റെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി
കോഴിക്കോട് : അദാനി ഗ്രൂപ്പിൻ്റെ കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സിമൻ്റ് കമ്പനിയായ എ. സി. സി സിമന്റിൻ്റെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി. കെട്ടിട നിർമ്മാണ മേഖലയിലെ പുതിയ രീതികളെ പരിചയപ്പെടുത്തുന്നതിനും അവർക്ക് വേണ്ട സങ്കേതിക പരിജ്ഞാനം നൽകുന്നതിനും, ഒപ്പം ഉപയോക്താക്കളോട് സംവദിക്കുകയും ചെയ്യുകയും എന്ന ഉദ്ദേശത്തോടെ അദാനി ഗ്രൂപ്പ് സൗത്ത് ഇന്ത്യയിൽ എല്ലാ സിറ്റികളിലും നടത്തുന്ന റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് കമ്പനിയുടെ പ്രമുഖ ഡീലറായ വി. കെ. ട്രേഡേഴ്സ് ഡയറക്ടർ ശ്രീ.
പ്രതിഷേധ സംഗമ സംഘടിപ്പിക്കും – കെ.എസ്.എസ്.പി.എ
കൽപ്പറ്റ : 3% ക്ഷാമാശ്വാസം അനുവദിച്ചതിലൂടെ 40 മാസത്തെ കുടിശിക കവർന്നെടുത്ത സർക്കാരിൻറെ നടപടിക്കെതിരെ 2024 നവംബർ ഒന്നിന് വയനാട് ജില്ല ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു .2024 ജൂലൈ വരെ 7 ഗഡു (22 %) ക്ഷാമാശ്വാസം സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കുവാൻ ബാക്കിനിൽക്കെയാണ് അതിൽ ഒരു ഗഡു മൂന്നു ശതമാനം അനുവദിച്ച് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. എന്നാൽ 2021 ജൂലൈ മുതൽ
വാഹനാപകടത്തിൽ യുവാവ് മരിച്ചു
കൽപ്പറ്റ : എടപ്പെട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വാഴവറ്റ ഏഴാം ചിറ കണിയോടിക്കൽ ബേബിയുടെ മകൻ ശീതൽ ബേബി (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഉടൻ കൈനാട്ടി ആശുപതിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണപ്പെട്ടു.
ഇത് അതിജീവനത്തിന്റെ കരുത്ത്; കളിക്കളത്തിൽ ഒന്നാമതായി വയനാട്
കൽപ്പറ്റ : പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച കളിക്കളം – 2024 സമാപിക്കുമ്പോൾ അതിജീവനത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് വയനാട്. മത്സരത്തിനെത്തിയ മറ്റു 12 ജില്ലകളെയും പിന്നിലാക്കി ഓരോ ദിനവും ബഹുദൂരം മുന്നേറിയാണ് വയനാട് ജില്ലാ മുന്നിലെത്തിയിരിക്കുന്നത്. 445 പോയിന്റുകളുമായാണ് വയനാട് ഒന്നമത്തെത്തിയത്. രണ്ടാം സ്ഥാനത്ത് 125 പോയിന്റുകളുമായി മേളയ്ക്ക് ആതിഥേയത്വം വഹിച്ച തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് 100 പോയിന്റുകളുമായി കണ്ണൂരുമാണ്.131 പോയിന്റുകൾ നേടി കണിയാമ്പറ്റ എം ആർ എസ് ചാമ്പ്യൻമാരായി. 100 പോയിന്റുമായി കണ്ണൂർ എം ആർ
സാധാരണക്കാരന്റെ മനസ്സറിഞ്ഞ് ഗ്രാമങ്ങളിലൂടെ സത്യൻ മൊകേരിയുടെ പര്യടനം
കൽപ്പറ്റ : കല്പറ്റ മണ്ഡലത്തിലെ പൊതുപര്യടനം പൂക്കോട് വെറ്ററനറിയില് നിന്നായിരുന്നു ആരംഭിച്ചത്. കോടനീങ്ങി തുടങ്ങുതേയുള്ളു. കാത്തുനില്ക്കുന്ന തൊഴിലാളികളും ജീവനക്കാരും. വയനാട്ടിലെ ദുരന്തം നേരിട്ടറിഞ്ഞവരും അനുഭവിച്ചവരുമാണ് പലരും. വഴിയോരക്കാഴ്ചക്കാരനായി ജനപ്രതിനിധിയുടെ തിരസ്കരണം ബോധ്യപ്പെട്ടവര്‍. സ്ഥാനാര്‍ഥിയുടെ സംസാരം കഴിഞ്ഞു. കേട്ടുനിന്നവര്‍ക്ക് പറഞ്ഞുതീരുന്നില്ല. ചൂണ്ടയിലും ചുണ്ടഫാക്ടറിയിലും കാത്തു നില്‍ക്കുന്നവരെ ഓര്‍മ്മിപ്പിക്കുന്നു പ്രവര്‍ത്തകര്‍. കൈവീശി നീങ്ങി, കാത്തു നില്ക്കുന്ന തോട്ടം തൊഴിലാളികള്‍ക്കിടയിലേക്ക്.ചുണ്ടയിലും പൊഴുതനയിലും നൂറുകണക്കിന് തോട്ടം തൊഴിലാളികള്‍ സ്ഥാനാര്‍ഥിയെ മുദ്രാവാക്യം വിളികളോടെയും തേയിലക്കൊളുന്ത്ചേര്ത്ത പൂക്കള്‍ നല്‍കിയും സ്വീകരിച്ചു. സ്തീശാക്തീകരണവും ലയങ്ങളുടെ നവീകരണവും സംസാരമായി.
കൽപ്പറ്റ:ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ
കൽപ്പറ്റ : ക്രൈസ്തവ വിശ്വാസികളുടെ ആശ്രയവും അഭയവുമായ പരിശുദ്ധ പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൽപ്പറ്റ സെൻമേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നവംബർ 2, 3 തീയതികളിൽ സമുചിതമായി കൊണ്ടാടും.പരിശുദ്ധന്റെ തിരുശേഷിപ്പ് കൽപ്പറ്റ ഓർത്തഡോക്സ് ദേവാലയ കൂദാശയിൽ ഇക്കഴിഞ്ഞ ജനുവരി 17ന് സഭയുടെ പരമാധ്യക്ഷൻ സ്ഥാപിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന ഓർമ്മപ്പെരുന്നാളിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വികാരി ഫാദർ സഖറിയ വെളിയത്ത് അറിയിച്ചു. നവംബർ രണ്ടിന് ശനിയാഴ്ച വൈകിട്ട് കൊടിയേറുന്ന പെരുന്നാൾ മൂന്നിന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക്
കേരള മാസ്റ്റേഴ്സ് അറ്റ്ലറ്റിക് അസോസിയേഷൻന്റെ ഭാഗമായി നടക്കുന്ന ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് നടക്കും
കൽപ്പറ്റ : കേരള മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 43 – മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത് നടക്കും.. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇതിന് മുന്നോടിയായി വയനാട് ജില്ലയിലെ മാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടായ്മ നവംബർ 3 – ന് രാവിലെ 10 മണി മുതൽ കൽപ്പറ്റ മരവയലിലെ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 വയസ്സിന് മുകളിൽ
യൂത്ത് ഫോർ പ്രിയങ്ക തെരഞ്ഞെടുപ്പ് ക്യാമ്പയിനിന് തുടക്കമായി
കൽപ്പറ്റ : വയനാട് പാർലമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് വേണ്ടി യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ഫോർ പ്രിയങ്ക മെഗാ ക്യാമ്പയിനിങ്ങിന് തുടക്കമായി. കൽപ്പറ്റ ടൗണിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ നിർവഹിച്ചു. യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ നൗഫൽ കക്കയത്ത് അധ്യക്ഷത വഹിച്ചു,
ആനപ്പാറയിലെ കടുവാ കുടുംബത്തെ പിടികൂടാനുള്ള ദൗത്യത്തിന് പേരിട്ടു
ചുണ്ടേൽ : ഓപ്പറേഷൻ റോയൽ സ്ട്രൈപ്സിന് നേതൃത്വം കൊടുക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട്ടിലെത്തി. ദൗത്യം വിജയിച്ചാൽ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമെന്ന് വനം വകുപ്പ്. ദൗത്യം ഏറെ വെല്ലുവിളി നിറഞതെന്നും സൗത്ത് വയനാട് ഡി.എഫ്. ഒ അജിത് കെ.രാമൻ.
പി.എ. അബ്ദുളളയെ ആദരിച്ചു
കരണി : ജില്ലാ കളക്ടറുടെ സി.എ ആയി വിരമിക്കുന്ന പി.എ അബ്ദുള്ളയെ കരണി മഹല്ല് കമ്മിറ്റി ആദരിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി.മഹല്ല് പ്രസിഡന്റ് ഷെമീർ പാറമ്മൽ ,സെക്രട്ടറി ഷമീർ കല്ലൻ, അയമു പി ഹമീദ് എ പി നൗഷാദ് പി. ഗഫൂർ പി , സിദ്ദീഖ് എ.പി വാഹിദ് പി , മനാഫ് എം ഷമീർ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.
ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ് : കടുവാ കുടുംബ ദൗത്യത്തിന് പേരിട്ടു
കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിലെ കടുവാ കുടുംബത്തെ പിടികൂടാനുള്ള ദൗത്യത്തിന് പേരിട്ടു. ഓപ്പറേഷൻ റോയൽ സ്ട്രൈപ്സിന് നേതൃത്വം കൊടുക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട്ടിലെത്തി. ദൗത്യം വിജയിച്ചാൽ രാജ്യത്തിന്റെ പ ചരിത്രത്തിലാദ്യമെന്ന് വനം വകുപ്പ്. ദൗത്യം ഏറെ വെല്ലുവിളി നിറഞതെന്നും വനം വകുപ്പധികൃതർ. എട്ട് വയസ് പ്രായമായ അമ്മ കടുവക്കൊപ്പം മൂന്ന് കുട്ടികളാണ് ചുണ്ടേൽ ആനപ്പാറയിൽ കൊല്ലി പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഡിസംബറിൽ വയനാട് ചുരത്തിലാണ് ഇവയെ ആദ്യമായി കാണുന്നത്. ഇപ്പോൾ കുഞ്ഞുങ്ങൾ വളർന്ന് ഒരു
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ് വിദ്യാർത്ഥി മരിച്ചു
കൽപ്പറ്റ : കൽപറ്റ: വൈത്തിരിക്കടുത്ത് ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കൊളളക്കാട്ടുകുടിയിൽ സുരേന്ദ്രന്റെ മകൻ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയൻ്റൽ കോളജ് വിദ്യാർത്ഥിയാണ്.
മൃഗസംരക്ഷണ വകുപ്പ് താലൂക്ക് അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കണം
കൽപ്പറ്റ : സംസ്ഥാനത്തെ മൃഗ സംരക്ഷണ വകുപ്പിനെ താലൂക്ക് അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പുനസംഘടിപ്പിക്കണമെന്ന് കേരള ആനിമൽ ഹസ്ബൻ്ററി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിലെ അറ്റൻഡൻ്റുമാർക്കും പി ടി എസ്സു മാർക്കും റിസ്ക് അലവൻസ്, ഗ്രേഡിന് 2:1 റേഷ്യോ എന്നിവ അനുവദിക്കുകയും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ സർക്കാർ ജീവനക്കാരുട ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയുമടക്കമുള്ള വിഷയങ്ങളോട് സർക്കാർ കാണിക്കുന്ന
വയനാട് മർകസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
നായ്ക്കെട്ടി : മർകസ് വയനാട് വിമൻസ് കോളേജ് ആർട്സ് ഫെസ്റ്റ് സുൽത്താൻ ബത്തേരി നായ്ക്കെട്ടി ക്യാമ്പാസിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സൈദ് ബാഖവി അധ്യക്ഷത വഹിച്ചു.മുഹമ്മദ് മദനി, അഷ്റഫ് സഖാഫി, ജാബിർ സഖാഫി, അബ്ബാസ് സഅദി, മിദ്ലാജ് കെ, ഉമ്മർ എം തുടങ്ങിയവർ സംസാരിച്ചു.രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർസ്മാരക കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച
ജനവാസ മേഖലകൾ ഇ.എസ്.എയിൽ ഉൾപ്പെടുത്തിയത് ആസൂത്രണമില്ലാതെ: പ്രിയങ്ക ഗാന്ധി
താമരശേരി : മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളെ ഇ.എസ്.എ (Ecologically Sensitive Area) യിൽ ഉൾപ്പെടുത്തിയത് യാതൊരു ആസൂത്രണമില്ലാതെയാണെന്നും നിരവധി ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വയനാട്ടിലെ ജനങ്ങൾ എപ്പോഴും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്. രാജ്യത്തെ എല്ലാ മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് വയനാട്ടുകാർ. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടം നടത്തിയതിന്റെ ചരിത്രം ഇവിടുത്തെ ജനങ്ങൾക്കുണ്ട്. ഇവിടുത്തെ തദ്ദേശീയ
പി.പി ദിവ്യയെ സംരക്ഷിച്ചതിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ
പാലക്കാട് : പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദൻ്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.മരണ ശേഷവും എഡിഎം നവീൻ ബാബുവിനെ കോടതിയിൽ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സിപിഎം നേതാവുമായ വിശ്വൻ ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സിപിഎം നേതൃത്വമാണ്. സിപിഎമ്മിൻ്റെ വക്കാലത്ത് സ്ഥിരമായി
ശമ്പളസംരക്ഷകദിനം ആചരിച്ചു
കൽപ്പറ്റ : കേരള എൻ ജി ഒ സംഘ് 2018 കേരളത്തിൽ ഉണ്ടായ പ്രളയത്തിൻറെ മറവിൽ സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ മുഴുവൻ ശമ്പളവും നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള ഇടതുമുന്നണി സർക്കാരിൻറെ വിസമ്മതപത്ര മെന്ന എന്ന കറുത്ത ഉത്തരവിനെതിരെ കേരള എൻ.ജി.ഒ സംഘ് നടത്തിയ നിയമ പോരാട്ടങ്ങളിൽ *ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കുവാൻ സർക്കാർ അധികാരമില്ല* എന്ന ബഹു സുപ്രീംകോടതിയുടെ 29/10/2018 ലെ ചരിത്രവിധി സർക്കാർ ജീവനക്കാരുടെ പോരാട്ടചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്നു .
ഒക്ടോബർ 29 ലോക സ്ട്രോക്ക് ദിനം
കൽപ്പറ്റ : പക്ഷാഘാതത്തെ കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കി ലോകാരോഗ്യ സംഘടന ഒക്ടോബർ 29 ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നു. ഈ രോഗത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധ നടപടികൾക്കും സമയബന്ധിതമായ ചികിത്സയെകുറിച്ചും ഈ ദിനം നമ്മെ ഉദ്ബോധപെടുത്തുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അസുഖം മൂലം ലോകത്ത് നടക്കുന്ന മരണകാരണങ്ങളിൽ പ്രധാനി പക്ഷാഘാതമാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത്
കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയൂത്ത് വിങ്ങിനെ തിരഞ്ഞെടുത്തു
പുൽപ്പള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് യൂത്ത് വിങ്ങിനെ തിരഞ്ഞെടുത്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പുൽപ്പള്ളി യൂണിറ്റിനെ ഇവർ നയിക്കും.പ്രസിഡൻറ് :അജേഷ് കുമാർജ: സെക്രട്ടറി: ലിയോ പി ടി സിട്രഷറർ : ജോബിഷ് യോഹനാനെയും തിരഞ്ഞെടുത്തു.
ഗോത്ര ജനത ഒറ്റക്കെട്ടായി യു ഡി എഫിനൊപ്പം; ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം നടത്തി
മാനന്തവാടി : വയനാട് ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം അമ്പുകുത്തി സെന്റ് തോമസ് ഹാളില്‍ വെച്ച് നടന്നു. ഗോത്ര ജനത ഒറ്റക്കെട്ടായി യു.ഡി.എഫിനോടപ്പമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സണ്ണി ജോസഫ് എം.എല്‍ എ പറഞ്ഞു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ടൗണിലേക്ക് ആവേശോജ്വലമായ പ്രകടനം നടന്നു. ടി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി.അപ്പച്ചന്, പി.കെ.ജയലക്ഷ്മി, അബ്ദുള്‍ റഹ്മാന് കല്ലായി, സി.പി.മൊയ്തീന് ഹാജി,
ജീവനക്കാരുടെ ക്ഷാമബത്ത ഉത്തരവിൽ വ്യക്തത വേണം; എൻ.ജി.ഒ. അസോസിയേഷൻ
കൽപ്പറ്റ : ഇരുപത്തിരണ്ടു ശതമാനം ക്ഷാമബത്ത കൂടിശ്ശിക ഏഴു ഗഡു നിലനിൽക്കെ കേവലം മൂന്നു ശതമാനം മാത്രം അനുവദിക്കുകയും എത്രാമത്തെ ഗഡുവാണ് അനുവദിച്ചതെന്നോ ആയതിന്റെ മുപ്പത്തി ഒൻപത് മാസത്തെ കുടിശ്ശിക എന്ത് ചെയ്യണമെന്നോ വ്യക്തമാക്കാതെ, ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇറക്കിയ കറുത്ത ഉത്തരവിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വയനാട് സിവിൽ സ്റ്റേഷന് മുമ്പിൽ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ