മീനങ്ങാടി : അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്.സംസ്കാരമാണ്.നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മീനങ്ങാടി ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി സെമിനാർ ഹാളിൽ സംവദിക്കുയായിരുന്നു അദ്ദേഹം.ജി.സി.ഐ സൂപ്രണ്ട് സിൻഡ്രീല്ല ജേക്കബ്,പ്രതിഭ കെ.എസ്,ഹരീഷ് കുമാർ എ.വി,മിഥുന സി.വി,അശ്വനി കെ.ആർ തുടങ്ങിയവർ സംസാരിച്ചു.മനുഷ്യ ജീവിതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വാണിജ്യ വ്യവസായ യുഗങ്ങളിലൂടെ കടന്ന് വിവര സാങ്കേതിക യുഗവും പിന്നിട്ട് വൈജ്ഞാനിക യുഗത്തിൽ എത്തിയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് പ്രശസ്ത ചിന്തകൻ ഫ്രാൻസിസ് ബേക്കന്റെ അറിവ് ശക്തിയാണ് എന്ന വാക്കുകൾ പ്രസക്തമാകുന്നത്.ആ ശക്തിയാർജ്ജിക്കാതെ മുന്നോട്ട് പോയാൽ തളർന്ന് പോവുമെന്നും ജുനൈദ് കൈപ്പാണി കൂട്ടിചേർത്തു.
