വടുവഞ്ചാൽ : കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് ആണ് മരിച്ചത്.ഖബറടക്കം തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് വടുവഞ്ചാൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Author: Rinsha
സുൽത്താൻ ബത്തേരി താലൂക്കിൽ 100 ലൈബ്രറികളിൽ പാവങ്ങൾ എന്ന വിശ്വ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയുടെ പുസ്തകാവതരണം നടത്തി
മീനങ്ങാടി : വിക്ടർ യൂഗോവിന്റെ പാവങ്ങൾ എന്ന വിശ്വ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എല്ലാ ലൈബ്രറികളിലും പുസ്തക ചർച്ച സംഘടിപ്പിക്കും.1925 ലാണ് നാലപ്പാട്ട് നാരായണമേനോൻ പാവങ്ങൾ എന്ന പേരിൽ വിക്ടർ യൂഗോവിന്റെ വിശ്വവിഖ്യാതമായ ലേ മിസ്റബിൾ എന്ന നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ബത്തേരി താലൂക്കിലെ 100 ലൈബ്രറികളിൽ പാവങ്ങൾ അവതരിപ്പിക്കും.പുസ്തക ചർച്ചയുടെ താലൂക്ക് തല ഉദ്ഘാടനം മീനങ്ങാടി എസ്.എ മജീദ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന
നിയന്ത്രണം ഏർപ്പെടുത്തി
കൊളവയൽ : കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്തു ടാറിംഗ് പ്രവൃത്തി നടത്തേണ്ടതിനാൽ 13-10-2025 മുതൽ 3 ദിവസത്തേക്ക് പൂർണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
തെക്കുകിഴക്കൻ അറബിക്കടലിനും വടക്കൻ കേരള തീരത്തിനും മുകളില്‍ ചക്രവാതചുഴി; ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : കേരളത്തില്‍ ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു.അതിനാല്‍ ഒക്ടോബർ 15 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് 12-10-2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
തപാല്‍ ജീവനക്കാരെ ആദരിച്ചു
മീനങ്ങാടി : ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ് മാസ്റ്റര്‍ എ.ആര്‍ വസന്തയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.തുടര്‍ന്നുചേര്‍ന്ന യോഗത്തില്‍ പി ടി എ പ്രസിഡന്റ് എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു.സീനിയര്‍ അധ്യാപകന്‍ കെ.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരന്‍ ഡോ.ബാവ കെ.പാലുകുന്ന്,കവിയും പോലീസ് ഉദ്യോഗസ്ഥനുമായ സിജു സി. മീന, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ റജീന
ഒന്നര കിലോയോളം കഞ്ചാവുമായി പിടിയിൽ
തിരുനെല്ലി : എടവക വാളേരി അഞ്ചാം പീടിക വേരോട്ടു വീട്ടിൽ വി.മുഹമ്മദ് (46) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്.11.10.2025 ഉച്ചയോടെ ബാവലിയിൽ വച്ച് വാഹനപരിശോധനക്കിടെ കർണാടക ഭാഗത്ത് നിന്നും വരികയായിരുന്ന കെ എൽ 57 ജെ 9809 നമ്പർ മാജിക് ഐറിസ് (വെള്ളിമൂങ്ങ)വാഹനം തടഞ്ഞു പരിശോധിച്ചതിൽ പിറകുവശത്തെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.435 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.ഇയാൾ മുൻപും ലഹരിക്കേസിലുൾപ്പെട്ടയാളാണ്.തിരുനെല്ലി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജിമോൻ പി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സി പി ഓ
അമീബിക് മസ്തിഷ്ക ജ്വരം:കൊല്ലം സ്വദേശി മരിച്ചു, ഈ മാസത്തെ മൂന്നാമത്തെ മരണം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസ്സുകാരിയാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കശുവണ്ടി തൊഴിലാളിയായിരുന്നു ഇവര്‍.സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.സംസ്ഥാനത്ത് ഈ മാസം,അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്.
യൂത്ത് കോൺഗ്രസ് മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
മുട്ടിൽ : ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷിജു ഗോപാൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡൻ്റ് വിനായക് അധ്യക്ഷനായിരുന്നു.മുട്ടിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷൈജു മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ആഷിക് മാണ്ടാട്,അരുൺ ലാൽ,റൗഫ് കാക്കവയൽ, ദിൽഷാദ് മടക്കി,റിൻശാദ് മടക്കി,അഖിൽ കുന്നുമ്മൽ,അസാൻ,അനിരുദ്ധ്,അനൂപ്,ജിയാസ് കാക്കവയൽ
കാരുണ്യ പാലിയേറ്റിവ് കിടപ്പ് രോഗി സംഗമം നടത്തി
പുൽപ്പള്ളി : നുറുകണക്കിന് രോഗികൾക്ക് സ്വാന്തനമേകുന്ന പുൽപ്പള്ളി കാരുണ്യ പാലിയേറ്റിവിൻ്റെ 13-ാം മത് കിടപ്പ് രോഗി സംഗമംവടാനക്കവല വനമുലികയിൽ മാവേലിക്കര ആശ്രമത്തിലെ സ്വാമി വിജ്ഞാനാനന്ദ ഉദ്ഘാടനം ചെയ്തു.കാരുണ്യ പ്രസിഡൻ്റ് എൻ യു ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി പ്രസിഡൻ്റ് മാത്യു മത്തായി ആതിര,സിസ്റ്റർ വിൻസി ടോം എം എസ്.എം.ഐ,കെ ജി സുകുമാരൻ,സുനിൽ ജോർജ്,ചാക്കോ പുല്ലന്താനിക്കൽ,ടെസ്സി ജൂഡ്,ശോഭ ജോർജ്,മനു ജോർജ്,റോയി തയ്യിൽ,അർച്ചന സതീഷ് എന്നിവർ പ്രസംഗിച്ചു.
ഏഴ് മാസത്തിനിടെ 40000 പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തി;വളർച്ചാ സൂചനയെന്ന് മന്ത്രി രാജീവ്
കൊച്ചി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) സഹകരണത്തോടെ സംഘടിപ്പിച്ച കേരള സൈബർ സുരക്ഷാ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-ന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്.പ്രൊഫഷണൽ രംഗത്തെ പ്രമുഖ മാധ്യമമായ ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും
ആധാർ പുതുക്കലിൽ പുതിയ മാറ്റം;5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം
തിരുവനന്തപുരം : അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസ്സുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കൽ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ,പുതിയ നിർദ്ദേശമനുസരിച്ച് 7 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും.നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ്
‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’;വി ഡി സതീശൻ
തിരുവനന്തപുരം : ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം.യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.പൊലീസുകാർക്കെതിരെ നടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എം പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ
കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,പ്രതിഷേധ യോഗവും സംഘടിപ്പിച്ചു
കൽപ്പറ്റ : കെ പി സി സി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.കെ പി സി സി മെമ്പർ പി പി ആലി അധ്യക്ഷതവഹിച്ചു.സി ജയപ്രസാദ്,പി വിനോദ് കുമാർ,ഒ വി
ലഹരിക്കെതിരെ “ജ്വാല”യുമായി ജി.വി.എച്ച്.എസ്.എസ് അമ്പലവയൽ
അമ്പലവയൽ : ജി.വി.എച്ച്.എസ്.എസ് അമ്പലവയലിൽ എൻ.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പ് “ജ്വാല” യുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.ചടങ്ങിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി അനൂപ് സ്വാഗതം ആശംസിച്ചു.അധ്യാപകൻ വി.മുജീബ്,വളണ്ടിയർ ലീഡർമാരായ കെ.എസ്.ശിവനന്ദന,ഇ.യു.ആകാശ് മാധവ്, അമീനുൽ ഇഹ്ഷാദ്,മുതലായവർ ആശംസകളർപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലവരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു.തെറ്റായ ലഹരികളോടുള്ള അടിമത്തം വ്യക്തികൾക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് എന്നും സമൂഹത്തിൻറെ ആരോഗ്യവും സാമ്പത്തിക- സാംസ്കാരിക
ഡിവിഷൻ ഓഫീസിൽ കെ എസ് ഇ ബി ജീവനക്കാരുടെ ധർണ
കൽപ്പറ്റ : കെ എസ് ഇ ബി മാനേജ്മെന്റിന്റെ അവകാശ നിഷേധത്തിനെതിരെ നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.ക്ഷാമബത്ത ഗഡുക്കൾ അനുവദിക്കുക,ശമ്പള പരിഷ്‌കരണ കരാറുകൾക്ക് അംഗീകാരം നൽകുക,മാസ്റ്റർ ട്രസ്റ്റ് ഫലപ്രദമായി പ്രവർത്തിക്കാനാവശ്യമായ ഇടപെടൽ നടത്തുക,ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക,പെറ്റി കോൺട്രാക്ട് ബില്ലുകൾ കാലതാമസമില്ലാതെ പാസ്സാക്കി പണം നൽകുക,വൈദ്യുതി യൂട്ടിലിറ്റി സ്വകാര്യവൽക്കരിക്കുന്നതും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതുമായ കേന്ദ്ര നയം തിരുത്തുക തുടങ്ങിയ
‘മനസ്സിലേക്ക് മടങ്ങുക’ ഹ്രസ്വചിത്രം പുറത്തിറക്കി
കൽപ്പറ്റ : ലോക മാനസികാരോഗ്യദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻ്റെ ബാനറിൽ മനസ്സിലേക്ക് മടങ്ങുക എന്ന പേരിൽ ഹ്രസ്വചിത്രം തയ്യാറാക്കി.സൗഹൃദ ക്ലബ്ബ് അംഗങ്ങളായ ശ്രീനിഷ.എസ്,കൃഷ്ണേന്ദു എം.എസ് എന്നിവർ പ്രധാന വേഷം ചെയ്തു.കെ.മുഹമ്മദ് സഫ് വാൻ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു.സൗഹൃദ ക്ലബ്ബ് കോർഡിനേറ്ററും മലയാളം അധ്യാപകനുമായ ഷാജി മട്ടന്നൂർ രചനയും ഏകോപനവും നിർവഹിച്ച ഹ്രസ്വചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ്.
പത്രക്കുറിപ്പ് കോഫി ബോർഡ് 2025 – 2026 വർഷത്തേക്കുള്ള വിത്ത് കാപ്പിയുടെ അപേക്ഷ ക്ഷണിച്ചു
വെള്ളമുണ്ട : കോഫി ബോർഡ് 2025-2026 സീസണിലേക്കുള്ള വിത്ത് കാപ്പിയുടെ അപേക്ഷകൾ സ്വീകരിക്കുന്നു.താത്പര്യമുള്ള കർഷകർക്ക് ഇന്ത്യ കോഫി ആപ്പ് വഴിയോ അടുത്തുള്ള എക്സ്റ്റൻഷൻ ഓഫീസ് മുഖാന്തരമോ അപേക്ഷ നൽകാവുന്നതാണ്.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 14 നവംബർ 2025 വരെയാണ്.നിലവിൽ എല്ലാ കർഷകർക്കും 2025-26 സീസണിലെ വിത്ത് കാപ്പിയുടെ പുതുക്കിയ നിരക്ക് കിലോ ഗ്രാമിന് Rs.500/- രൂപയാണ്.ലഭ്യമായ അറബിക്ക ഇനങ്ങൾ Sln.3(S.795),Sln.5A,Sln.5B,Sln.6,Sln.7.3,Sln.9,ചന്ദ്രഗിരി.റോബസ്റ്റ ഇനങ്ങൾ – Sln.1R (S.274), Sln.3R (CxR).കൂടുതൽ സഹായത്തിന് നിങ്ങളുടെ അടുത്തുള്ള പ്രാദേശിക എക്സ്റ്റൻഷൻ ഓഫീസുകളുമായി
വനിതാ – ശിശു വികസന വകുപ്പിന്റെ നേ തൃത്വത്തിൽ അന്താ രാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു
വയനാട് : ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഹബ് ഫോർ എം പവർമെന്റ് ഓഫ് വുമൺ-ബേട്ടി ബാചാവോ ബേട്ടി പഠാവോ 2025 സ്കീമിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസ്,എന്നിവയുടെ സം യുക്ത ആഭിമുഖ്യത്തി ൽ എൻട്രി ഫോം ഫോർ ഗേൾസ്,സഖിവൺ സ്റ്റോപ്പ് സെന്റർ എന്നിവിടങ്ങളി ലെ കുട്ടികൾക്കും സ്ത്രീ കൾക്കും വേണ്ടി വിവിധ പരിപാടികൾ,ബോധവൽക്കരണ ക്ലാസ്,സിനിമ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ അർച്ചന പി പി ഐ
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു
മലപ്പുറം : കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ല.ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായത്.ഇതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ.പി രവീന്ദ്രൻ അറിയിച്ചു.ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല.എല്ലാ വിദ്യാർത്ഥികളും ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞുപോകണമെന്നും നിർദേശിച്ചു.
കോഴിക്കോട് ബീച്ചിൽ യുവാവ് കഴുത്ത് മുറിച്ചു മരിച്ചു
കോഴിക്കോട് : ഇന്ന് ഉച്ചയോടെ കോഴിക്കോട് ലാൻഡ്‌സ് പാർക്കിന് സമീപമാണ് സംഭവം.ബീച്ചിലെത്തിയ യുവാവ് തനിക്കിനി ജീവിക്കെണ്ടെന്ന് ഉറക്കെ വിളിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.തൊട്ടടുത്തുള്ളയാൾ വെള്ളയിൽ പോലീസിൽ വിവരമറിയിച്ചു.പോലീസ് എത്തുമ്പോഴേയ്ക്കും യുവാവ് രക്തം വാർന്ന് കിടക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. ആരാണെന്ന് വ്യക്തമായിട്ടില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
ഷാഫി പറമ്പിൽ എം പി-യെ പോലീസ് മർദിച്ചതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മാനന്തവാടിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി
മാനന്തവാടി : പ്രകടനത്തിന്റെ റൂട്ട് പോലീസിനെ നേരത്തെ അറിയിച്ചിരിക്കുന്നു എങ്കിലും പോലീസ് ഗതാഗതം നിയന്തിക്കാതെ പ്രകടനം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കോണ്ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം നടന്നു.ഇത് അൽപ്പ നേരം സംഘർഷം ഉണ്ടാക്കി.തുടർന്ന് വേളാങ്കണ്ണി കടവത്ത് ബിൽഡിങിനടുത്ത് പ്രവർത്തകർ വാഹനം തടഞ്ഞു,പിന്നീട് പോലീസ് എത്തി വാഹനം നിയന്ത്രിച്ച് പ്രവർത്തകർക്ക് പ്രകടനം നടത്തുവാനുള്ള വഴി തുറന്നു കൊടുത്തതോടെയാണ് സംഘർഷം അവസാനിച്ചത് എ ഐ സി സി അംഗവും മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി
മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം;വീണ്ടും വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി
തിരുവനന്തപുരം : വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണ്. സംസ്ഥാനത്ത് മുസ്ലിം മതനിഷ്ഠമായ ഭരണമാണ് അവരുടെ ലക്ഷ്യം. ഇസ്ലാമിക നിയമം നടപ്പാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.മലപ്പുറം ജില്ല ആര്‍ക്കും ബാലികേറാമലയല്ലെന്ന് താന്‍ പറഞ്ഞതിന്റെ പേരില്‍ ലീഗ് തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു.’മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവര്‍ തന്നില്ല.ലീഗും
ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ പ്രതികാരം ചോദിക്കുക തന്നെ ചെയ്യും:വിഡി സതീശന്‍
കൊച്ചി : ഷാഫി പറമ്പിലിന്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഇതില്‍ ഒരു സംശയവും വേണ്ട. മനഃപൂര്‍വം ഷാഫിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.സര്‍ക്കാരിനെതിരെയുള്ള എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്, പൊലീസിനെ അഴിച്ചു വിട്ട് ക്രൂരമര്‍ദ്ദനം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പൊലീസുകാര്‍,എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓര്‍ത്തിരുന്നാല്‍ നല്ലതായിരിക്കും. ഈ ഗൂഢാലോചനയ്ക്കും അക്രമത്തിനും നേതൃത്വം കൊടുത്ത മുഴുവന്‍ പൊലീസുകാര്‍ക്കുമെതിരെ ശക്തമായ നടപടി
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്, നടപടി 2023ല്‍;ഹാജരായില്ലെന്ന് വിവരം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്.നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ,വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം.2023ലാണ് ഇഡി വിവേകിന് സമന്‍സ് അയച്ചത്.എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തിലാണ് സമന്‍സ് നല്‍കിയതെന്നതില്‍ വ്യക്തതയില്ല.ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.വിവേക് കിരണ്‍,സണ്‍ ഓഫ് പിണറായി വിജയന്‍,ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ല്‍ അയച്ച
‘ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല’
കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്‍കിയാല്‍,ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്ന് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി,വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. അങ്ങനെയെങ്കില്‍ താജ്മഹല്‍,ചെങ്കോട്ട, നിയമസഭാ മന്ദിരം,എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും
ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു; പോക്സോ കേസെടുത്ത് പൊലീസ്
കോഴിക്കോട് : കോഴിക്കോട് ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു. പൊലീസ് പോക്‌സോ കേസെടുത്തു.പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.ഇരയെയും കുഞ്ഞിനെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ പൊലീസ് കത്ത് നല്‍കി.ഇരയെ ഇന്ന് സിഡബ്ല്യുസി മുന്‍പാകെ ഹാജരാക്കും.വാടക വീടൊഴിഞ്ഞ ഇരയുടെ കുടുംബം നിലവില്‍ താമസിക്കുന്നത് ഗുഡ്‌സ് ഓട്ടോയിലാണ്.
കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു
കൽപ്പറ്റ : കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺ ദേവ്,സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ,ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ,മുത്തലിബ് പഞ്ചാര,ഡിന്റോ ജോസ്, മുഹമ്മദ് ഫെബിൻ,വിഷ്ണു എംബി,ആഷിക് വൈത്തിരി,രമ്യ ജയപ്രസാദ്,പ്രതാപ് കൽപ്പറ്റ,ലിറാർ പറളിക്കുന്ന്,സുനീർ ഇത്തിക്കൽ,അർജുൻ ദാസ്, അഫിൻ
പേരാമ്പ്രയില്‍ യു.ഡി.എഫ് – എല്‍.ഡി.എഫ് സംഘര്‍ഷം;ഷാഫി പറമ്പിലിനടക്കം നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്
കോഴിക്കോട് : പേരാമ്പ്രയില്‍ യു.ഡി.എഫ് – എല്‍.ഡി.എഫ് സംഘർഷം.പൊലീസ് നടത്തിയ ലാത്തിച്ചാർജില്‍ ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ എന്നിവർക്കടക്കം നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.ഇന്നലെ നടന്ന സികെജി കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പേരാമ്പ്രയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.തുടർന്ന് ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തി. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.മാർച്ച് തടഞ്ഞ പൊലീസും കോണ്‍ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും
കളക്ടറേറ്റ് മാർച്ച് നടത്തി
കൽപ്പറ്റ : ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന് സർക്കാർ ഉത്തരം പറയേണ്ടി വരുമെന്നും അന്നുണ്ടായിരുന്ന പത്മകുമാർ എന്ന പ്രസിഡന്റിനെ ഒതുക്കാൻ വേണ്ടി മുഖ്യമന്ത്രി കെട്ടിയിറക്കിയ എൻ.വാസുവാണ് ഈ അഴിമതിക്ക് തുടക്കം കുറിച്ചതെന്നും അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു ശബരിമലയിൽ നടന്നത് സർക്കാറിന്റെ മൗനാനുവാദ
ഏകദിന പരിശീലനം
കല്‍പ്പറ്റ : സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം നടത്തി.ജില്ലാ അഡീഷനല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒയുമായ എന്‍.ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.ഡോ.എസ്.വി. ശ്രീകാന്ത്,റിട്ട.എസ്.പി.പ്രിന്‍സ് എബ്രഹാം, എ.ഡി.എന്‍.ഒ കെ.മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു.പ്രൊജക്ട് അസി.ടി.കെ.ദീപ, സി.പി.ഒ ലല്ലു എന്നിവര്‍ സംസാരിച്ചു.
