മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

മേപ്പാടി : കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം നൂറു ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്.അനസ്തേഷ്യോളജി,ജനറൽ മെഡിസിൻ,റേഡിയോ ഡയഗ്നോസിസ്,ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി,ഒട്ടോ റൈനോ ലാറിംഗോളജി (ഇ.എൻ.ടി),ജനറൽ സർജറി,ഓർത്തോപീഡിക്സ്,പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലാണ് ഈ മികച്ച നേട്ടം. കോളേജിൽ നിലനിൽക്കുന്ന ഉയർന്ന അക്കാദമിക് മാനദണ്ഡങ്ങളും വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ സമർപ്പിതമായ മാർഗനിർദേശവും വിദ്യാർത്ഥികളുടെ അദ്ധ്വാനവും ആത്മാർത്ഥതയും ഒന്നിച്ചുചേർന്നതാണ്

Read More

പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്

കല്‍പ്പറ്റ : പുതുവത്സരാഘോഷവേളയില്‍ അനിഷ്ട സംഭവങ്ങളില്ലാതിരിക്കാനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും സജ്ജമായി വയനാട് ജില്ലാ പോലീസ്.ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിന് സ്‌പെഷ്യല്‍ ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്.വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും.മദ്യപിച്ച് വാഹനമോടിക്കുക,അമിതവേഗം,അശ്രദ്ധയോടെ വാഹനമോടിക്കുക,പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്,അഭ്യാസപ്രകടനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകും.ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷ ഉറപ്പാക്കും. മതിയായ സുരക്ഷ

Read More

കുവൈറ്റ് വയനാട് അസോസിയേഷൻ (കെ ഡബ്ലിയു എ) ഭവനം നിർമിച്ചുനൽകി

കൽപ്പറ്റ : കുവൈറ്റിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് ജില്ലാ അസോസിയേഷൻ കഴിഞ്ഞവർഷത്തേതുപോലെ ഈ വർഷവും വയനാട്ടിൽ ഒരു നിർധന കുടുംബത്തിനു ഭവനം നിർമിച്ചു നൽകി.സ്വപ്നഗേഹം ഭവന നിർമാണ പദ്ധതി 2025 എന്ന പേരിൽ അജേഷ് സെബാസ്റ്റ്യൻ കൺവീനറായും എബീ ജോയ്,മൻസൂർ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുവൈറ്റ് വയനാട് അസോസിയേഷൻ വെൽഫെയർ കൺവീനർ ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗംത്തിൽ എബി പോൾ ഊനേ ത്ത് സ്വാഗതവും കെ ഡബ്ലിയു എ എക്സിക്യൂട്ടീവ് അംഗം സിബി

Read More

സംസ്ഥാന സ്കൂൾ കലോത്സവം:മാധ്യമപ്രവർത്തകരുടെ യോഗം ജനുവരി 2 ന്

തൃശൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരുടെ യോഗം 2026 ജനുവരി 2 പകൽ 11 ന് തൃശൂർ പ്രസ്ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മീഡിയ കൺവീനർ അറിയിച്ചു കലോത്സവ നഗരിയിൽ മീഡിയ സ്റ്റാളുകൾ ആവശ്യമുള്ള മാധ്യമ സ്ഥാപനങ്ങൾ സ്വന്തം ലറ്റർഹെഡിൽ ജനുവരി 05 ന് വൈകിട്ട് 5 നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.മീഡിയാ പാസിന് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം പേരും മാധ്യമസ്ഥാപനത്തിൻ്റെ പേരും രേഖപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണം.ഓരോ

Read More

കേശ സമർപ്പണം നാളെ

മാനന്തവാടി : കേശദാനം സ്നേഹദാനം എന്ന ആപ്തവാക്യവുമായി ടീം ജ്യോതിർഗമയ കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് വിതരണം നടത്തുന്നതിനായി സമാഹരിച്ച കേശങ്ങളുടെ സമർപ്പണം നാളെ നടക്കും.കേശദാന രംഗത്ത് ഏറെ വർഷങ്ങളായി പ്രവർത്തി ക്കുന്ന കമില്ലസ് സെമിനാരിക്ക് കൈമാറുന്ന കേശം തൃശ്ശൂർ വിമല ആശുപത്രിയിൽ എത്തിച്ച് വിഗ് നിർമിച്ച് കാൻസർ രോഗികൾക്ക് സൗജന്യമായി നൽകും.വയനാട് സ്കിൽ പാർക്ക്,മാനന്തവാടിയിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്യും.സ്കിൽ പാർക്ക് മാനേജിങ്

Read More

കരിപ്പൂർ വിമാനത്താവളം കാണാൻ വെങ്കുളത്തെ വ്യൂ പോയിൻ്റിൽ കയറി;കാൽ തെറ്റി താഴെ വീണ യുവാവിന്റെ കഴുത്തിൽ കമ്പ് തറച്ചു കയറി,ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് മലക്ക് മുകളിൽക്കയറിയ യുവാവ് കാൽ തെറ്റി താഴെ വീണു മരിച്ചു.കരിപ്പൂർ വിമാനത്താവളം കാണാൻ വെങ്കുളത്തെ വ്യൂ പോയിൻ്റിൽ കയറിയ യുവാവാണ് അവിടുന്ന് വീണ് മരിച്ചത്.ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.കൂട്ടുകാരോടൊപ്പം എത്തിയതാണ് യുവാവ്.മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്.യുവാവ് കാലുതെറ്റി താഴ്ചയിലേക്ക് പോകുകയായിരുന്നു.സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു.താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി ആഴത്തിലുള്ള മുറിവേറ്റിരുന്നു.ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ

Read More

ശബരിമല സ്വർണക്കൊള്ള:അന്വേഷണത്തിന് കൂടുതൽ ഉദ്യോ ഗസ്ഥരെ വേണം;ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം.രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി.ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമാണ് ആവശ്യം.അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതിനിടെ,പത്മകുമാറിനും ഗോവർദ്ധനും ജാമ്യം നൽകരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു.ഇവരുടെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട്‌ നൽകി.അന്തർ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്.ഗോവർദ്ധൻ കേസിലെ പ്രധാന

Read More

സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം:വനിത കമ്മീഷൻ

കൽപ്പറ്റ : സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ.പി കുഞ്ഞായിഷ.കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.തൊഴിൽ സ്ഥലത്തുണ്ടാവുന്ന ചെറിയ കാര്യങ്ങൾക്ക് പോലും വലിയ രീതിയിലുള്ള മാനസിക പീഡനമാണ് പലപ്പോഴും സ്ത്രീ തൊഴിലാളികൾക്ക് ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാരിൽ നിന്ന് ഉണ്ടാവുന്നതെന്നും ഇതിന് അറിഞ്ഞും അറിയാതെയും മാനേജ്‍മെന്റ് കൂട്ടുനിൽക്കുന്ന അവസ്ഥയുണ്ടെന്നും വനിതാ കമ്മീഷൻ അംഗം കൂട്ടിച്ചേര്‍ത്തു. തുച്ഛമായ വേതനത്തിന്

Read More

മെന്റർ ടീച്ചർമാർക്ക് അവബോധ ക്ലാസ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : പട്ടികവർഗ്ഗ വികസന ഓഫീസിന്റെ അഭിമുഖത്തിൽ സുൽത്താൻബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന മെന്റർ ടീച്ചർമാർക്കായി അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു.താലൂക്ക് പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക,കൊഴിഞ്ഞുപോക്ക് തടയുക,ഹാജർ നിലവാരക്കുറവ് പരിഹരിക്കുക,കുട്ടികളുടെ അപകർഷതാ ബോധം മാറ്റി ആത്മവിശ്വാസം ഉയർത്തി വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തിയ സംവാദ പരിപാടി സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസർ കെ.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ ഷിജിത

Read More

ഓൾ കേരള ഡിസ്ട്രിബ്യൂട്ടർ അസോസിയേഷൻ വയനാട് ജില്ല ജനറൽബോഡി യോഗം 28 ന്

ലക്കിടി : സന്നിഹാര ഹോട്ടലിൽവെച്ച് നടത്തി AKDAസംസ്ഥാന വൈസ പ്രസിഡണ്ട് T T അഹമ്മദ് ഉദ്ഘാടനം ചെയ്തു എല്ലാകമ്പനി ഉൽപ്പന്നങ്ങളുടെയും വിവിധ വിതരണ ശൃങ്കലകളിൽ വില ഏകീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു സംസ്ഥാന ജനറൽ സെക്രട്ടറി ബിനു മഞ്ഞളി മുഖ്യപ്രഭാഷണംനടത്തി ഇലക്ഷൻ ഓഫീസറായി അമൽ അശോക് KVVS ജില്ലാ പ്രസിഡണ്ട് ജോജിൻ Tജോയ് KVVS ജില്ലാ വൈസ് പ്രസിഡണ്ട് ഹൈദ്രു വേണു ഗോപാൽ കിഴിശ്ശേരി ഫൗലാദ് മാനന്തവാടി NA KVVSജില്ല സെക്രട്ടറി അജിത്ത് പി വി മജീഷ്നാരായണൻ KN

Read More

കഴുത്തു മുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : കൊട്ടിയൂരിൽ കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് കച്ചേരിക്കുഴി രാജേന്ദ്രൻ (രാജേഷ്– 50) ആണ് മരിച്ചത്.ഞായർ ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് ഇയാൾ വനത്തിലേക്ക് ഓടിപ്പോയത്. ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലെ 1967 തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവമറിഞ്ഞു മണത്തണ സെക്ഷൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പൊലീസും നാട്ടുകാരും ചേർന്നു വനത്തിനുള്ളിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.ഇതിനിടെ വനത്തിനുള്ളിലെ പ്ലാന്റേഷൻ ഭാഗത്തുനിന്നും

Read More

ആഘോഷ ലഹരിയിൽ റോഡിലിറങ്ങേണ്ട,പിടിവീഴും

തിരുവനന്തപുരം : പുതുവത്സരാഘോഷത്തിന്റെ കൊഴുപ്പിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രതൈ. ആഘോഷകാലത്ത് അടിക്കടി ഉണ്ടാവുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു.പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാവും.ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുളള സാദ്ധ്യത പരിഗണിച്ച് ഡിസംബർ 30,31 തീയതികളിൽ തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് പരിധിയിലെ പ്രധാന അപകട മേഖലകൾ,ദേശീയ,സംസ്ഥാന പാത,പ്രധാന നഗരങ്ങൾ,ഗ്രാമീണ റോഡുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന ഊർജ്ജിതമാക്കുന്നത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമേ എൻഫോഴ്സ്മെന്റ്

Read More

താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

• താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. • ചുരത്തിലെ 6,7,8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. • മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടും.

Read More

​ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി : നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ.ആരോഗ്യകരമായ ഒരു ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും കായിക മേഖലയ്ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ഫെഡറൽ ബാങ്കിൻ്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ തുടർച്ചയായ പങ്കാളിത്തം.മാരത്തൺ പ്രേമികൾ കാത്തിരിക്കുന്ന നാലാം പതിപ്പ് ഫെബ്രുവരി 8-ന് കൊച്ചിയിൽ നടക്കും.അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്.രാജ്യാന്തര മാരത്തണുകളിലേക്കുള്ള യോഗ്യതാ മത്സരമെന്ന

Read More

നിലമ്പൂരിലെ സ്വർണഖനനം;സമീപവാസികളുടെ കൈയിൽ വലിയ ജനറേറ്ററുകളും മോട്ടോറുകളും, അന്വേഷണം കടുപ്പിക്കും

മലപ്പുറം : നിലമ്പൂർ വനത്തിൽ സ്വർണഖനനം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി വനംവകുപ്പ്.സംഭവത്തിൽ പിടിയിലായ ഏഴ് സമീപവാസികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.നിലമ്പൂരിലെ ആയിരംവല്ലി വനമേഖലയിൽ മോട്ടോറും ജനറേറ്ററും ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചായിരുന്നു ഇവർ മണൽ ശേഖരിച്ചിരുന്നത്.നിലമ്പൂർ വനമേഖലയിൽ സ്വർണത്തിന്റെ അംശമുണ്ടെന്ന് നേരത്തെ മനസിലായതാണ്.ആദ്യകാലങ്ങളിൽ സമീപവാസികൾ ഇവിടെ നിന്ന് നിത്യവൃത്തിക്കായി മണൽ ഖനനം ചെയ്ത് സ്വർണം ശേഖരിക്കുമായിരുന്നു.പിന്നീട് വ്യാവസായിക അടിസ്ഥാനത്തിൽ ഇവിടെ നിന്ന് മണൽ കൊണ്ടുപോകുന്നത് സജീവമാകുകയായിരുന്നു.ഇതോടെയാണ് വനംവകുപ്പ് കർശന നടപടി സ്വീകരിച്ചത്.അതിനുശേഷം

Read More

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച്‌ പ്രചരിപ്പിച്ച കേസ്:കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയില്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയില്‍.മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.സുബ്രഹ്മണ്യന്റെ വീട്ടില്‍ നിന്ന് ചേവായൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട്

Read More

ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ നിയന്ത്രണം

കൽപറ്റ : അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി.ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്‌സിൽ ചരക്ക് വാഹനങ്ങൾ കടത്തിവിടില്ല. മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.

Read More

സഖാവ് ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

കേണിച്ചിറ : പൂതാടി പഞ്ചായത്ത് പ്രസിഡണ്ടായി ഇ കെ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.UDF നും LDF 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്.UDF ൻ്റെ ഒരു വോട്ട് അസാധുവായി.9 നെതിരെ 10 വോട്ടുകൾ നേടി LDF പ്രസിഡണ്ട് സ്ഥാനം നേടി.സിപിഐഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയും ഹെഡ് ലോഡ്& ജനറൽ വർക്കേഴ്‌സ് ജില്ലാ വൈസ് പ്രസിഡണ്ടും മുൻ പനമരം ബ്ലോക്ക് പഞ്ചായത്തംഗവുമാണ്.വാകേരി സ്വദേശിയാണ്.

Read More

ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

നിരവിൽപ്പുഴ : എസ്‌ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു.പരിപാടി എസ്‌ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ ഉദ്ഘാടനം ചെയ്തു.ശഹീദ് കെ.എസ് ഷാന്റെ ജനകീയ രാഷ്ട്രീയവും ജനാധിപത്യ മൂല്യങ്ങൾക്കായുള്ള സമർപ്പണവും യുവതലമുറയ്ക്ക് പ്രചോദനമാണെന്നും ശഹീദ് ഷാൻ കാണിച്ചു തന്ന വഴിയിൽ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ,സെക്രട്ടറി അബു സി കെ

Read More

കമർലൈല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു

വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കമർ ലൈലയെ തെരഞ്ഞെടുത്തു.24 അംഗങ്ങളിൽ നിന്നും 17 പേരുടെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.മംഗലശ്ശേരിയിൽ നിന്നും സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട അംഗം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.എൽ.ഡി.എഫിന് 7 വോട്ടുകളാണ് ലഭിച്ചത്.പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമർ ലൈല രണ്ട് തവണ ഗ്രാമ പഞ്ചായത്ത് അംഗമായും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ വനിതാലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡൻ്റ്.തണൽ വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്.വെള്ളമുണ്ട

Read More

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

കല്പറ്റ : വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പി.യുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി.എം.പി.ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ.മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി എം.പി.നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തിന്റെ മുഖചിത്രം.കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂൽപ്പുഴയിൽ കുടുംബശ്രീ സംരംഭമായ വനദുർഗ മുള ഉത്പന്ന

Read More

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി

കോട്ടനാട് : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി.ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടക്കുന്നത്.യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടക്കുന്നത്.ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ ഈ വർഷത്തെ സംസ്ഥാനതലത്തിൽ അംഗീകരിച്ച പേര്.ക്യാമ്പിന്റെ ഭാഗമായി ഡിജിറ്റൽ സാക്ഷരത,സുരക്ഷാ ബോധവൽക്കരണവും പ്രഥമശുശ്രൂഷ പരിശീലനവും,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,അംഗനവാടി ദത്തെടുത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ,ക്യാമ്പ് പ്രദേശത്തെ വീടുകളിൽ ജൈവ പച്ചക്കറി കൃഷി എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.കൂടാതെ വളണ്ടിയർമാർക്ക്

Read More

ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും

വെങ്ങപ്പള്ളി : ഇതു സംബന്ധിച്ച് യു ഡി എഫിൽ ധാരണയായി.ഇത് രണ്ടാം തവണയാണ് ജാസിർ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്,ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സംഘടനയായ എൽ.ജി.എം.എൽ എല്ലാ ജനറൽ സെക്രട്ടറി,പിണങ്ങോട് ജി യു പി എസ് പി ടി എ പ്രസിഡണ്ട്,ഡബ്ല്യൂ.ഓ എച്ച് എസ് എസ്.പി.ടി.എ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജാസർ ഓൺലൈൻ മാധ്യമ പ്രവർത്തകനും ഒമാക് വയനാട് ജില്ല എക്സിക്യൂട്ടീവ് അംഗവുമാണ്.

Read More

പടിയിറങ്ങുന്നത് പൂർണസംതൃപ്ത‌ിയോടെ

കൽപ്പറ്റ : വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കാലാവധി പൂർത്തീകരിച്ച ജുനൈദ് കൈപ്പാണിയുമായി നടത്തിയ അഭിമുഖം. 5 വർഷത്തെ പ്രവർത്തനത്തെ സ്വയം എങ്ങനെ കാണുന്നു? മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി എന്ന പൂർണ്ണമായ സംതൃപ്തിയോടെയാണ് ക്ഷേമകാര്യ ചെയർമാൻ പദവിയിൽനിന്ന് പടിയിറങ്ങുന്നത്. പ്രത്യേകം ഓർക്കുന്ന വ്യക്തികൾ? ജനപ്രതിനിധിയെന്ന പദവിയിൽ എന്നെ നേരെചൊവ്വേ വഴിനടത്തുന്നതിൽ ഒരു പാട് പേരുടെ മാർഗനിർദേശങ്ങൾ കൂട്ടായിട്ടുണ്ട്. ഏറ്റവും ആദ്യം എന്റെ മനസ്സിലേക്ക് വരുന്നത് എന്റെ പിതാവും-മാതാവും തന്നെയാണ്. ചെറിയ പ്രായത്തിൽത്തന്നെ മറ്റൊരാളുടെ

Read More

തദ്ദേശ തെരഞ്ഞെടുപ്പ്:സംസ്ഥാനത്ത് വിജയിച്ചത് 7210 കുടുംബശ്രീ വനിതകൾ

തിരുവനന്തപുരം : തദ്ദേശ ഭരണ രംഗത്ത് ഇനി കുടുംബശ്രീയുടെ മുഖശ്രീയും.ഇക്കുറി തെരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയിലാക്കിയത് 7210 കുടുംബശ്രീ വനിതകൾ.ആകെ 17082 വനിതകൾ മത്സരിച്ചതിൽ നിന്നാണ് ഇത്രയും പേർ വിജയിച്ചത്.ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോടാണ്.709 കുടുംബശ്രീ അംഗങ്ങൾ ഇവിടെ വിജയിച്ചു.697 വനിതകൾ വിജയിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്.652 പേർ വിജയിച്ച തൃശൂർ ജില്ലയാണ് മൂന്നാമത്. അയൽക്കൂട്ട അംഗങ്ങളായ 5416 പേരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 106 പേരും വിജയിച്ചവരിൽ ഉൾപ്പെടും.നിലവിൽ സിഡിഎസ് അധ്യക്ഷമാർ ആയിരിക്കേ മത്സരിച്ചതിൽ വിജയിച്ചത്

Read More

ഋത്വിക് ഘട്ടക് ഇന്ത്യൻ ഗ്രാമീണതയുടെ ചിത്രകാരൻ

കൽപ്പറ്റ : സൃഷ്ടികളിലെ ചരിത്രപരവും രാഷ്ട്രീയവും ആയ ഘടകങ്ങളാണ് ഋതിക് ഘട്ടക്കിനെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രസക്തനാക്കുന്നതെന്ന് പ്രമുഖ ചലിച്ചിത്ര പ്രവർത്തകൻ മധു ജനാർദ്ദനൻ പറഞ്ഞു.സമകാലികനായ സത്യജിത് റായി ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളോട് അനുകമ്പ കാണിച്ചപ്പോൾ റിഥ്വിക് ഘട്ടക്ക് ഇന്ത്യയിലെ പാവപ്പെട്ടവരുടെ വേദന സ്വന്തം വേദനയായി സ്വാംശീകരിച്ച് രചനകളെ കാവ്യാത്മകമാക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ജന്മശതാബ്ദിയോടനുബന്ധിച്ച് നേതിഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഘട്ടക് ചലച്ചിത്രോത്സവത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മധു ജനാർദ്ദനൻ. ഘട്ടക്ക് സിനിമൾക്കൊപ്പം നോൺ ഫീച്ചർ വിഭാഗത്തിൽ ദേശീയ

Read More

കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരണപ്പെട്ടു

കേണിച്ചിറ : കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഇടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു.കേണിച്ചിറ താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം.മൃതദ്ദേഹം ബത്തേരി.

Read More

വനത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

തിരുനെല്ലി : കാട്ടാനയുടെ ആക്രമണമെന്ന് സൂചന.തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി.കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ് മരിച്ചത്.ഇവർ അപ്പപാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ പ്രിയയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.ഇന്ന് രാവിലെകാട്ടാനയുടെ അസ്വാഭാവികമായ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദരാഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തലയ്ക്ക് സാരമായ പരിക്കേറ്റ നിലയിലാണ് മൃതദേഹമുള്ളത്.അതുകൊണ്ട് തന്നെ പ്രാഥമിക സൂചനകൾ പ്രകാരം

Read More

മാരനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി

പുൽപ്പള്ളി : ദേവർഗദ്ദ ഉന്നതിയിലെ മാരൻ്റെ മരണത്തിന് കാരണമായ കടുവയെ വനം വകുപ്പ് പിടികൂടി.വണ്ടിക്കടവ് വനാതിർത്തിയിൽ ഹാജി യാർ കടവിൽ സ്ഥാപിച്ച കൂട്ടിൽ പുലർച്ചെ 1.30 മണിയോടെ കടുവ അക പ്പെടുകയായിരുന്നു. കൂടിനടുത്ത് സ്ഥാപിച്ച ലൈവ് ക്യാമറ വനം വകുപ്പി ന്റെ നിരീക്ഷണത്തിൽ ആയിരുന്നു.2016 സെൻസസിൽ ആദ്യമായി കണ്ടെത്തി WWL 48 എന്ന് നാമകരണം ചെയ്‌ത ആൺ കടുവ ബന്ദി പ്പൂർ കടുവ സങ്കേതത്തിന് ചേർന്ന് ബത്തേരി റെയ്‌ഞ്ചിലാണ് കണ്ടുവ ന്നിരുന്നത്.2018 വരെ വയനാട് വന്യജീവി സങ്കേതത്തിൽ

Read More

രണ്ടുവർഷമായി വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന വീടിന് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടിൽ വെളിച്ചം എത്തിച്ചു

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് പതിനെട്ടാം വാർഡിലെ മത്തായി (റെജി) കൊല്ലികുടിയിൽ എന്ന ആളുടെ വീടിന് രണ്ട് വർഷമുൻപ് പഞ്ചായത്ത് അനുവദിച്ച് കിട്ടി വീടുപണി കഴിഞ്ഞു എങ്കിലും ഇതുവരെയും വൈദ്യുതി കണക്ഷൻ ലഭ്യമായിരുന്നില്ല.തുടർന്ന് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടപ്പോൾ പാടിച്ചിറ കെഎസ്ഇബി AE വേണുവിൻ്റേയും മറ്റു ജീവനക്കാരുടെയും അടുത്ത് നിന്നും,നല്ലവരായ സമീപ വീടുകളിലെ വീട്ടുകാരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്.ഈ കുടുംബത്തിലെ ചില അംഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ്.പെരിക്കല്ലൂർ പൗരസമിതിയുടെ പ്രസിഡൻറ് ഗിരീഷ് ജി കുമാർ,

Read More