കല്പ്പറ്റ : മുന്വൈരാഗ്യത്താല് മദ്ധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ കേസില് ജീവപര്യന്തം തടവും 50000 രൂപ പിഴയും. കോളേരി, വളാഞ്ചേരി, മാങ്ങോട് വീട്ടില്, എം.ആര്. അഭിലാഷ്(41)നെയാണ് കല്പ്പറ്റ അഡീഷനല്, സെഷന്സ് ജഡ്ജ്- 2 വി. അനസ് ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 21ന് രാത്രിയാണ് സംഭവം. കോളേരി, പൂതാടി, തവളയാങ്കല് വീട്ടില് സജീവന്( 52) ആണ് കൊല്ലപ്പെട്ടത്. വളാഞ്ചേരിയില് വെച്ചാണ് സജീവനെ അഭിലാഷ് വെട്ടിപരിക്കേല്പ്പിച്ചത്. തുടര്ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല് കോളജിലെത്തിച്ചെങ്കിലും 22ന് രാവിലെ മരണപ്പെടുകയായിരുന്നു. അന്നത്തെ നൂല്പ്പുഴ ഇന്സ്പെക്ടര്
Author: Rinsha
പേരിയ ബാങ്ക് നന്മ കോഫി പ്രോസസിങ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
പേര്യ : ആലാറ്റിൽ പേരിയ സർവീസ് സഹകരണ ബാങ്കിൻ്റെ നന്മ കോഫി പ്രോസസിങ് യൂണിറ്റ് ആലാറ്റിലിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ.ആർ കേളു അധ്യക്ഷത വഹിച്ചു. പേരിയ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ ട്രോപോസ്ഫിയർ ഇയോൺ പ്രൈവറ്റ് ലിമിറ്റഡ് മൈസൂർ എന്ന പ്രോജക്ട് ഡെവലപ്മെന്റ് കമ്പനി നടപ്പിലാക്കിയ നബാർഡിൻ്റെയും കേന്ദ്ര ഗവൺമെന്റിൻ്റെയും കീഴിൽ വരുന്ന അഗ്രികൾച്ചർ ഇൻഫ്രാസ്ട്രചർ ഫണ്ട് എന്ന സ്കീംമിലും ഉൾപ്പെടുത്തി മൂന്നരക്കോടി രൂപ മുടക്കി കേരള ബാങ്കിന്റെ സഹായ ധനത്തോടെയാണ്
മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം;എസ്ഡിപിഐ പ്രതിഷേധിച്ചു
മാനന്തവാടി : പുല്പ്പള്ളി സ്വദേശി അശ്റഫിനെ മംഗളൂരു കുഡുപ്പില് വെച്ച് സംഘപരിവാര് ഭീകരര് ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരരെ പ്രതിരോധിക്കാൻ സമൂഹം തയ്യാറാവണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ. ജെ, ജില്ലാ ജനറൽ സെക്രട്ടറി സൽമ അഷ്റഫ്, ബബിത ശ്രീനു, കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാൻ,
വഖഫ് ഭേദഗതി നിയമം പിൻവലിക്കണം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ
തരുവണ : വഖഫ് ബോർഡുകളുടെ സ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും തകർത്ത് കളയുന്ന രീതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വെള്ളമുണ്ട പഞ്ചായത് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ശൗകത് മൗലവി വെള്ളമുണ്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി പി. സി ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകൾ മതസ്വാതന്ത്ര്യത്തിനും ഭരണസുതന്ത്രതയ്ക്കും ഭീഷണിയാണെന്ന് യോഗം
‘കര്ഷകമിത്രം’:ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിര്ദേശം
തിരുവനന്തപുരം : കാര്ഷിക വിളകള് നശിപ്പിക്കുന്ന എലികളെ നിയന്ത്രിക്കുന്ന ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിര്ദേശം. സംസ്ഥാന വന്യജീവി ബോര്ഡിന്റെ അജണ്ടയിലാണ് ഈ നിര്ദ്ദേശമുള്ളത്. സംസ്ഥാന മൃഗം, പക്ഷി, മീന് എന്നിവയ്ക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്ന നിര്ദ്ദേശമാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിര്ദ്ദേശം സംസ്ഥാന വന്യജീവി ബോര്ഡിന്റെ അഞ്ചാമത് യോഗത്തിന്റെ അജണ്ടയില് സ്ഥാനം പിടിച്ചു. ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്നത് അജണ്ടയിലെ നാലാമത്തെ ഇനമായാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ജനവാസമേഖലകളില് കാണുന്ന വിഷമില്ലാത്ത പാമ്പാണ് ചേര.കാര്ഷിക വിളകള്ക്ക് നാശം
ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
കൽപ്പറ്റ : അമ്പിലേരിയിൽ ടി വി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അമ്പിലേരി സ്വദേശിനി സാറാമ്മയുടെ വീട്ടിലെ ടി വിയാണ് പൊട്ടിത്തെറിച്ചത്. വീടിന് തീ പിടിച്ചു. സാറാമ്മയുടെ മകൻ സജിൻ ( 14 ) ന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല
കേരള ടു നേപ്പാള്: ഇലക്ട്രിക് കാറില് യാത്ര ആരംഭിച്ച് മലയാളി സംഘം
കൊച്ചി : പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന് എനര്ജി ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയില് നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില് യാത്ര ആരംഭിച്ച് മലയാളി സംഘം. ഇതാദ്യമായാണ് കേരളത്തില് നിന്ന് ഇവി വാഹനത്തില് രണ്ടായിരത്തോളം കിലോമീറ്റര് താണ്ടി കാഠ്മണ്ഡുവിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. യൂട്യൂബറും ട്രാവലറുമായ യാസിന് മുഹമ്മദ്,കേരളത്തിലെ മുന്നിര ഇ.വി ഫാസ്റ്റ് ചാര്ജ്ജിങ് സ്റ്റേഷന് സ്റ്റാര്ട്ടപ്പായ ഗോ ഇ.സി നേപ്പാള് ഡയറക്ടര് ഉണ്ണികൃഷ്ണന്, ഗോ ഇ.സി ചീഫ് ടെക്നിക്കല് ഓഫീസര് യദു കൃഷ്ണന് എന്നിവരാണ് സംഘാംഗങ്ങൾ. കൊച്ചിയില് നിന്നും
വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തബാധിതരായ സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ചയാൾ അറസ്റ്റിൽ
കൽപ്പറ്റ : ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ജൂലൈ 30 ആം തിയതി നടന്ന ചൂരൽമല ദുരന്തത്തിന് ഇരയായ സ്ത്രീകളെ കുറിച്ചാണ് പിറ്റേ ദിവസം ഇയാൾ ലൈംഗിക പരാമർശങ്ങൾ അടങ്ങിയ അധിക്ഷേപം ഇൻസ്റ്റാഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കൽപ്പറ്റയിൽ ബിസിനസ്
കൊലപാതക കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു
കൽപ്പറ്റ : മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട് ക്കാരനായ ഉണ്ണികൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവവുമായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന മാനന്തവാടി സ്വദേശികളും ഉണ്ണികൃഷ്ണൻ എന്നയാളുടെ സുഹൃത്തുക്കളുമായിരുന്നു എന്ന് പറയപ്പെടുന്ന തങ്കച്ചൻ, വാസു എന്നിവരെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്ജി ബിജു കുറ്റക്കാരല്ല എന്ന് കണ്ട് വെറുതെ വിട്ടത്. 2020 ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂർ റോഡിൽ അന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ണികൃഷ്ണൻ എന്നയാൾ മരിച്ചു കിടക്കുന്നു എന്നതായിരുന്നു കേസ്. പ്രതികൾക്ക്
ബ്രിട്ടീഷ് കൗണ്സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര് മീറ്റ് മെയ് മൂന്നിന് കൊച്ചിയില്
കൊച്ചി: ബ്രിട്ടീഷ് കൗണ്സിലും നാഷണല് ഇന്ത്യന് സ്റ്റുഡന്റസ് & അലുംമ്നി യൂണിയന് യു.കെ. (നിസാവു)യും സംയുക്തമായി കൊച്ചിയില് സ്റ്റുഡന്റ്-എജ്യുക്കേറ്റര് മീറ്റ് – അച്ചീവേഴ്സ് ഡയലോഗ് – സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് കൗണ്സിലിന്റെ പിന്തുണയോടെ യു.കെ.-യില് ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്ക്കായി വ്യക്തിഗത കരിയര് ഗൈഡന്സ് സെഷൻസും പാനൽ ചർച്ചയും സംഘടിപ്പിക്കുന്നത്. എഡ്റൂട്ട്സ് ഇന്റര്നാഷണലിന്റെ സഹകരണത്തോടെ മെയ് 3-ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ഈ ഇവന്റിൽ ശശി തരൂര് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ലോക യൂണിവേഴ്സിറ്റി റാങ്കിൽ
നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു:ആർക്കും പരിക്കില്ല
കൽപ്പറ്റ: കോഴിക്കോട് – കൊല്ലഗൽ ദേശീയ പാതയിൽ വൈത്തിരി ചേലോട് റോഡരികിൽ നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു. ആർക്കും പരിക്കില്ല.ലോറി നിർത്തിയ ശേഷം ഡ്രൈവർ പുറത്തിറങ്ങിയ ശേഷമാണ് അപകടം . ഹാൻഡ് ബ്രെയ്ക്ക് തകരാർ ആയതാകാം അപകടകാരണമെന്ന് കരുതുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
സിവിൽ കോടതി പെൻഷൻ ജീവനക്കാരുടെ സംഗമം നടത്തി.
മീനങ്ങാടി : വയനാട് ജില്ലാ സിവിൽ കോടതി പെൻഷനേഴ്സിൻ്റെ ജില്ലാ തല സംഗമം ഏപ്രിൽ 26 ന് ശനിയാഴ്ച 10 മണി മുതൽ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആന്റ് സെൻ്റ് പോൾസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. സി.കെ നാരയണൻ ഉൽഘാടനം ചെയ്തു കോഡിനേറ്റർ പി.പി മത്തായി കുഞ്ഞ് സ്വാഗതം പറഞ്ഞു കോഡിനേറ്റർ പി. എൻ ഗോപി അദ്ധ്യക്ഷത വഹിച്ചു എം രമേശൻ .ടി.പി ദിപാകരൻ ദാമോദരൻ സുകുമാരൻ, ശോശാമ്മ എന്നിവർ പ്രസംഗിച്ചു. സംഗമത്തോടനുബന്ധി 75 വയസ്സിന് മുകളിലുള്ള
ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു
വെള്ളമുണ്ട : ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കെല്ലൂർ, അഞ്ചാം മൈൽ, പറമ്പൻ വീട്ടിൽ, പി. ഷംനാസ്(30)ന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. 26/04/25 തീയതി അർദ്ധ രാത്രിയോടെ അഞ്ചാം മൈലിലുള്ള ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് റൂമിൽ നിന്ന് 0.07 ഗ്രാം MDMA കണ്ടെടുക്കുന്നത്. MDMA ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടൂബും പിടിച്ചെടുത്തു. 2.33 ഗ്രാം MDMAയുമായി 11.08.2023 തിയ്യതി നടക്കൽ ജംഗ്ഷനിൽ വെച്ചു
കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : മെയ് 10ന് മുട്ടിലിൽ വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി “ജീവിതമാണ് ലഹരി SAY NO TO DRUGS” എന്നാ മുദ്രാവാക്യം ഉയർത്തി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ലാ മെഡിക്കൽ കോളേജ് ബ്ലഡ് സെൻററുമായി സഹകരിച്ച നടത്തിയ രക്തദാന ക്യാമ്പ് ബഹു. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ശ്രീ. ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ മൃദുലേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. പോലീസ് അസോസിയേഷൻ ജില്ലാ
കോൺഗ്രസ് ശിബിരം 28 ന് കൽപ്പറ്റയിൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് കലക്ട്രേറ്റ് മാർച്ച് മെയ് ആറിന്
കൽപ്പറ്റ : കോൺഗ്രസ് നയ പ്രഖ്യാപനത്തിൻ്റെ ഭാഗമായന്യായ്പഥ് പ്രമേയത്തിന്റെ ആശയും, അതിന്റെ സാരവും, ലക്ഷ്യ ബോധവും നഷ്ടപെടാതെ താഴെത്തട്ടിൽ എത്തിക്കുന്നതിനായി ബൂത്ത്, വാർഡ്തല നേതാക്കളും, മണ്ഡലം ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളും, സീനിയർ നേതാക്കളും, ജനപ്രതിനിധികളും പോഷക സംഘടനാ നേതാക്കളും ഉൾപ്പെട്ട ശിബിരം ഏപ്രിൽ 28ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് ഗുജറാത്തിലെ
ഓൺലൈൻ മാധ്യമ പ്രവർത്തക – കർണ്ണാടക നിയമസഭ സമ്പർക്ക പരിപാടി ജൂണിൽ.
ബാഗ്ളൂരു : കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും. കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ ദിവസ പരിപാടി. രണ്ടാം ദിവസം കർണ്ണാടക സർക്കാരിന്റെ മാതൃകപരമായ
മാന് കാന്കോറിന്റെ കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് യൂറോപ്യന് ബിഎസ്ബി ഇന്നവേഷന് പുരസ്കാരം
കൊച്ചി : ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുന്നിര കമ്പനി മാന് കാന്കോര് വികസിപ്പിച്ചെടുത്ത കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് 23-മത് യൂറോപ്യന് ബിഎസ്ബി ഇന്നവേഷന് പുരസ്കാരം. താരന് പ്രതിരോധിക്കാന് ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നല്കുന്ന പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാര്ഡ് ലഭിച്ചത്.സൗന്ദര്യവര്ദ്ധക, പേഴ്സണല് കെയര് ഉത്പന്ന നിര്മ്മാണ മേഖലയില് 2003 മുതല് നല്കിവരുന്ന പ്രമുഖ ബഹുമതിയാണ് ബിഎസ്ബി ഇന്നവേഷന്. അസംസ്കൃത വസ്തുക്കള്, പ്രായോഗിക ആശയങ്ങള്, വ്യാവസായിക പ്രക്രിയകള് തുടങ്ങിയ വിഭാഗങ്ങളില് നവീകരണം, സുസ്ഥിരത, കാര്യപ്രാപ്തി
എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം സമ്മേളനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു
മാനന്തവാടി : എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം സമ്മേളനത്തിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ സി അസീസ് കോറോം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിൻഷാദ് പി എം അധ്യക്ഷത വഹിച്ചു. മുരിക്കഞ്ചേരി സുലൈമാൻ ഹാജി,കടവത്ത് മുഹമ്മദ്, കൊച്ചി ഹമീദ്, വെട്ടൻ അബ്ദുല്ലഹാജി,വെട്ടൻ മമ്മൂട്ടി ഹാജി, മായൻ മുതിര, സി എച് ജമാൽ , സൽമ മോയി, ഹാരിസ് കാട്ടിക്കുളം,
കെ എം സി സി ജിദ്ദ വയനാട് ജില്ലാ കമ്മറ്റി നിർധനരായ കിഡിനി രോഗികൾക്കുള്ള ധന സഹായം കൈമാറി
മാനന്തവാടി : കെ.എം.സി.സി ജിദ്ദ വയനാട് ജില്ലാ കമ്മറ്റി നിർധനരായ കിഡിനി രോഗികൾക്കുള്ള ധന സഹായം മാറിമാറി. മാനന്തവാടി നിയോജക മണ്ഡലം പരിധിയിലെ ധനസഹായം ജിദ്ദ കെ എം സി സി വയനാട് ജില്ലാ പ്രസിഡന്റ് ശിഹാബ് പേരാൽ- ജിദ്ദ കെ എം സി സി മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹി ഷൗക്കത്ത് പനമരത്തിനു തുക കൈമാറി ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ എം സി സി വയനാട് ജില്ലാ ഭാരവാഹികളായ ശിഹാബ് തോട്ടോളി, സുബൈർ കുഞൊ,
ഭാഷകൾ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാവരുത്:ജുനൈദ് കൈപ്പാണി
ലക്കിടി : മഹാരാഷ്ട്രയിൽ സൂചനാബോർഡുകളിൽ ഉറുദു ഉപയോഗിക്കുന്നതിന് എതിരായ ഹരജി തള്ളിയ ബോംബെ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങൾ മഹത്തരവും അഭിമാനകരവുമാണെന്ന് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ദ്വിദിന നേതൃസംഗമം ലക്കിടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയും സംസ്കാരവും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കാരണമാവരുതെന്നും ഉറുദു ഹിന്ദുസ്ഥാനി പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നുമുള്ള കോടതി പരാമർശം ജനാധിപത്യ- മതേതര വിശ്വാസികൾക്ക് പ്രതീക്ഷനിർഭര സന്ദേശമാണെന്നും ജുനൈദ് പറഞ്ഞു.കെ.യു.ടി.എ
കാശ്മീർ ഭീകരാക്രമണം: നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
തിരുവനന്തപുരം : കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കാശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ
വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല :എസ്ഡിപിഐ ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും വെള്ളിയാഴ്ച്ച മാനന്തവാടിയിൽ
മാനന്തവാടി : വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലഎന്ന മുദ്രാവാക്യമുയർത്തി2025 ഏപ്രിൽ 25 വെള്ളിയാഴ്ച്ച എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ പത്രവാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 4.30 ന് മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അണിനിരക്കുന്ന ബ്ലാക്ക് മാർച്ച് ഗാന്ധിപാർക്കിൽ സമാപിക്കും.ശേഷം നടക്കുന്ന പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്
ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
കൽപറ്റ : രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കായി മാനന്തവാടി രൂപത നിർമ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര് ജോസ് പൊരുന്നേടം നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടിൽ മേപ്പാടി റോഡിൽ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ മൂലം വീടും സ്ഥലവും നഷ്ടമായിട്ടും സർക്കാർ മാനദണ്ഡങ്ങളിൽ പെടാതെ പോയിട്ടുള്ള ദുരിതബാധിതർക്കമായി 50 വീടുകളാണ് രൂപത
വയനാട് ഫെസ്റ്റ് 2025 മൂന്നാം മാസത്തിലെ കൂപ്പൺ വിജയികളെ തിരഞ്ഞെടുത്തു.
കൽപ്പറ്റ : വയനാട് ഫെസ്റ്റ് 2025 ന്റെ ഭാഗമായി നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവെലിൽ നൽകിയ സമ്മാനക്കൂപ്പണുകളിൽ നിന്നും മൂന്നാമത്തെ മാസ നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മോട്ടോർ സൈക്കിളിന് അർഹനായിട്ടുള്ളത് കൽപ്പറ്റ ഫെയർ ഫൂട് ഫൂട് വേറിൽ നിന്ന് നൽകിയ 158806 എന്ന സമ്മാനകൂപ്പണിനും സ്കൂട്ടറുകൾക്ക് കേണിച്ചിറ ചന്ദ്രകാന്തി ടെക്സ്റ്റൈൽസിൽ നിന്ന് നൽകിയ 378811എന്ന കൂപ്പൺ നമ്പറിനും കൽപ്പറ്റ എക്സ്പോ നഗരിയിൽ നിന്നും നൽകിയ 857399 സമ്മാനകൂപ്പൺ നമ്പറിനുമാണ്. കൽപ്പറ്റ എക്സ്പോ നഗരിയിൽ നടന്ന
ആദർശ സമ്മേളനംസ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു.
പടിഞ്ഞാറത്തറ : ഏപ്രിൽ 26 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറത്തറയിൽ നടക്കുന്ന കേരള മുസ്ലിം ജമാഅത്തിൻ്റെ ആദർശ സമ്മേനത്തിന്റെ സ്വാഗത സംഘം ഓഫീസ് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി കെ എസ് സഖാഫി ഉൽഘാടനം ചെയ്തു, സോൺ പ്രസിഡണ്ട് അലി സഖാഫി, നൗഷാദ് സഖാഫി, നാസർ ഫൈസി, ബഷീർ മുസ്ലിയാർ, ഫീല് കുപ്പാടിത്തറ, ഇസ്മാഈൽ സഖാഫി, ബഷീർ മുസ്ലിയാർ സംബന്ധിച്ചു.
വനം-വന്യജീവി വകുപ്പില് പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങളായി
കല്പ്പറ്റ : വനം-വന്യജീവി വകുപ്പില് കണ്ട്രോളിംഗ് ആന്ഡ് എക്സിക്യുട്ടീവ് ഓഫീസര്മാരുടെയും വന സംരക്ഷണ വിഭാഗം ജീവനക്കാരുടെയും പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള് നിശ്ചയിച്ചു. ഭരണവിഭാഗം അഡീഷണല് പ്രിന്സിപ്പല് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് സമര്പ്പിച്ച ശിപാര്ശകള് പരിശോധിച്ചാണ് മാനദണ്ഡങ്ങള് നിശ്ചയിച്ച് സര്ക്കാര് ഉത്തരവായത്.മാനദണ്ഡപ്രകാരം പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി എല്ലാ വര്ഷവും ഫെബ്രുവരി 15 ആയിരിക്കും. ഓരോ തസ്തികയിലും അപേക്ഷിക്കുന്നതിന് ആവശ്യമായ സര്വീസ് കാലാവധി ഏപ്രില് 30 അടിസ്ഥാനമാക്കി കണക്കാക്കും. എല്ലാ വര്ഷവും ഏപ്രില് 30ന് മുമ്പ് പൊതുസ്ഥലംമാറ്റം പൂര്ത്തിയാക്കും. ജീവനക്കാരുടെ
ഡല്ഹിയിലെ മുസ്തഫാബാദില് കെട്ടിടം തകര്ന്ന് വീണ് നാല് പേര്ക്ക് ദാരുണാന്ത്യം
ഡല്ഹി : ഡല്ഹിയിലെ മുസ്തഫാബാദില് കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. പത്ത് പേരെ രക്ഷപ്പെടുത്തി.പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്ക്കിടയില് പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഡല്ഹി പൊലീസ് പറയുന്നതനുസരിച്ച്, ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില് പ്രവേശിപ്പിച്ചു.
നാട്ടുകാരുമായി സംഘര്ഷം; പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്
കോഴിക്കോട് : നാട്ടുകാരുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്.കോഴിക്കോട് വെള്ളയില് സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.കഴിഞ്ഞ ദിവസം ഫൈജാസും നാട്ടുകാരും തമ്മില് സംഘർഷം ഉണ്ടായിരുന്നു. ഈ കേസിലാണ് വെള്ളിയാഴ്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലർച്ചെയാണ് വീട് ഭാഗികമായി കത്തി നശിച്ച നിലയില് കണ്ടെത്തിയത്.ഫൈജാസ് മാത്രമാണ് വീട്ടില് താമസിക്കുന്നത്. തീപിടിത്തത്തില് വീട്ട് ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു.മദ്യപിച്ചാല് ഇയാള് ശല്യക്കാരനാണെന്നും നാട്ടിലേക്ക് പുറത്തുനിന്ന് ആര്
മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട;രണ്ട് പേർ പിടിയിൽ
ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി 2 പേർ പിടിയിൽ.അടിവാരം നൂറാംതോട് വലിയറക്കൽ ബാബു, വീരാജ്പേട്ട ഇ. ജലീൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 18.909 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കർണ്ണാടക ആർ. ടി.സി ബസിലാണ് ഇവർ കഞ്ചാവ് കടത്തി കൊണ്ട് വന്നത്.ബത്തേരി പോലീസും ഡാൻസാഫ് ടീമുമാണ് ഇവരെ പിടികൂടിയത്.
എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി
അമ്പലവയൽ : മഞ്ഞപ്പാറയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. നെല്ലാറച്ചാൽ സ്വദേശികളായ അബ്ദുൾ ജലീൽ(35), അബ്ദുൾ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അമ്പലവയൽ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ജലീലും അസീസും സഞ്ചരിച്ചിരുന്ന കെഎൽ 12-8333 നമ്പർ പൾസർ ബൈക്കിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. സിവിൽ പോലീസ് ഓഫീസർ സുരേഷ്.ജി,അജൽ.കെ,സിവിൽ പോലീസ് ഓഫീസർമാരായ മുജീബ്,ജയൻ ജോളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.