കവുങ്ങ് വീണ് തലക്ക് പരിക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സക്ക് സഹായം തേടുന്നു

കവുങ്ങ് വീണ് തലക്ക് പരിക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സക്ക് സഹായം തേടുന്നു

കൽപ്പറ്റ : എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടായ ചുഴലിക്കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള 7 വയസ്സുകാരന്റെ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ച് നാട്ടുകാർ.വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളികുന്നേൽ സുനീഷിന്റെ മകൻ ആൽബർട്ടോ റെയ്ഡൻ ജോസഫിന് ആണ് ഉദാരമതികളുടെ കാരുണ്യം ആവശ്യമുള്ളത്. 2026 ഒക്ടോബർ ഒന്നിന് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് ദാരുണമായ അപകടമുണ്ടാകുന്നത്.റെയ്ഡന്റെ വലിയച്ഛൻ മുൻപിലും അമ്മ അഷിത പിൻപിലുമായി നടന്നു പോകവേ മധ്യഭാഗത്ത് ഉണ്ടായിരുന്ന റെയ്ഡൻ്റെ തലയിലേക്ക് കവുങ്ങ് ഒടിഞ്ഞു വീഴുകയായിരുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ മാത്രം ഉണ്ടായ ഒരു അപൂർവ്വ കാലാവസ്ഥ പ്രതിഭാസത്തിൻ്റെ ഭാഗമായാണ് പേമാരിയോടും ഇടി മിന്നലിനുമൊപ്പം ചുഴലി കാറ്റിൽ കവുങ്ങ് ഒടിഞ്ഞു വീണത്.ആദ്യം മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയുമായി നാല് സർജറികൾ നടത്തിക്കഴിഞ്ഞു.ഇനിയും രണ്ട് സർജറികൾ കൂടി ആവശ്യമുണ്ട്.തലയ്ക്കു പരിക്ക് പറ്റിയ റെയ്ഡന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. എങ്കിലും ചികിത്സയിൽ പുരോഗതിയുണ്ട്.

ചികിത്സാവിഷയം സർക്കാർ ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്ന് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു.റെയ്ഡൻ്റെ ചികിത്സയ്ക്കായി ഇതിനോടകം 15 ലക്ഷത്തോളം രൂപ ചെലവ് വന്നു കഴിഞ്ഞു. മാസങ്ങളോളം തുടർ ചികിത്സയും അതിനുശേഷം വർഷങ്ങളോളം നിരീക്ഷണവും കുട്ടിക്കാവശ്യമായി വരും.റെയ്ഡന്റെ പിതാവ് സുനീഷും സുനീഷിന്റെ പിതാവ് ബേബിയും ഹൃദ് രോഗികകളാണ്.ഈ സാഹചര്യത്തിൽ നിർധന കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് വെള്ളമണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉദാരമതികളുടെ കാരുണ്യം തേടുകയാണ് നാട്ടുകാർ ഇപ്പോൾ.റെയ്ഡൻ്റെ തുടർ ചികിത്സാ ചെലവിനായി 50 ലക്ഷം രൂപ സമാഹരിക്കാനാണ് തീരുമാനം. ഇതിനായി കാനറാ ബാങ്കിൻറെ തരുവണ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.അക്കൗണ്ടിലേക്ക് നേരിട്ടോ ക്യു ആർ കോഡ് മുഖേനയോ സഹായിക്കാൻ താല്പര്യമുള്ളവർ പണം അയക്കണമെന്ന് ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Bank : Canara Bank
Branch : Tharuvana
A/C No:110337610990
IFSC :CNRB0005011
MICR code: 670015203
Foriegn Exchange / SWIFT Code : CNRBINBBBFD Name: SUNEESH M D,NASAR T,P.J .VINCENT .91 96054 60360 ( എം.ലതിക വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്) 91 99614 57728 (പി.സൂപ്പി),91 94950 30817 (ടി.നാസർ),91 94472 39082 (പി.ജെ.വിൻസൻ്റ്) – ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ.

Leave a Reply

Your email address will not be published. Required fields are marked *