സുൽത്താൻ ബത്തേരി : പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലബാർ ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ഈ വർഷത്തെ എട്ടുനോമ്പാചരണവും ധ്യാനശുശ്രൂഷയും സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിനിർഭരമായ വിവിധ ചടങ്ങുകളോടെ നടക്കും.എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി വിശുദ്ധ മൂന്നിന്മേൽ കുർബാന,വചനപ്രഘോഷണം,ധ്യാനശുശ്രൂഷ,ഗാനശുശ്രൂഷ,സന്ധ്യാപ്രാർത്ഥന,രക്തദാന ക്യാമ്പ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
സെപ്റ്റംബർ 7ന് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും.ധ്യാനശുശ്രൂഷയ്ക്ക് റവ.ഫാ.എൽദോസ് അടിമാലി,റവ.ഫാ.ജോർജ്ജി കട്ടച്ചിറ,റവ.ഫാ.സാബി ജോൺ (കുടുക്കി ധ്യാനകേന്ദ്രം),ബ്രദർ റോയി പിറവം എന്നിവർ നേതൃത്വം നൽകും.ഗാനശുശ്രൂഷയ്ക്ക് ബ്രദർ എബിൻ മണ്ണത്തൂർ നേതൃത്വം നൽകും.പരിപാടികൾ വിജയകരമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി വികാരി ഫാ.ഡോ.മത്തായി അതിരംപുഴയിൽ,സഹവികാരി ഫാ.സജി ചൊള്ളാട്ട്,ട്രസ്റ്റി അഡ്വ.ജോസ് വി.തണ്ണിക്കോട്,സെക്രട്ടറി മേരീസ് മത്തായി ഓണശ്ശേരി,എൽദോസ് നിരവത്ത്കണ്ടത്തിൽ,ജനറൽ കൺവീനർ ജോണി കാണിയാട്ട്,സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ അറിയിച്ചു.
