പുഴയിൽ വീണ കാർ യാത്രികനെ ജീവൻ പണയം വെച്ച് രക്ഷിച്ച യുവാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

പുഴയിൽ വീണ കാർ യാത്രികനെ ജീവൻ പണയം വെച്ച് രക്ഷിച്ച യുവാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

എടവക : പുഴയിൽ വീണ കാർ യാത്രികനെ ജീവൻ പണയം വെച്ച് രക്ഷിച്ച എടവക എള്ളുമന്ദം സ്വദേശികളായ യുവാക്കളെ ഡിവൈഎഫ്ഐ എടവക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. നിമിഷങ്ങൾക്കകം കാർ പൂർണമായും വെള്ളത്തിൽ മുങ്ങിത്താണു.അപകടം കണ്ടതോടെ സമീപത്തുണ്ടായിരുന്ന സ്വാതി കൃഷ്ണൻ,പി.എസ്.ആദർശ്,ആൽബിൻ പ്രകാശ്, ശരൺ രാഗേഷ്,ജിഷ്ണു പ്രകാശ് എന്നിവർ ഉടൻ പുഴയിൽ ചാടി കാർ യാത്രികനെ രക്ഷിക്കുകയായിരുന്നു.യുവാക്കളുടെ സമയോചിതമായ ഇടപെടലിനെയും ധീരമായ രക്ഷാപ്രവർത്തനത്തെയും അഭിനന്ദിച്ചാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്.ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി അംഗം അഡ്വ.നിഖിൽ ബേബി,എടവക മേഖലാ കമ്മിറ്റി അംഗം രജിത് സി.കെ,എടവക ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഗോൾഡ ഷിനോജ്,സിപിഐഎം എടവക ലോക്കൽ കമ്മിറ്റി അംഗം കെ.ടി.മുഹമ്മദ് റാഫി,സണ്ണി എള്ളുമന്ദം, സജീവൻ കുളത്തുവയൽ എന്നിവർ അനുമോദനയോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *