ചീരാലിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;ബത്തേരി മേഖലയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ ആശങ്കയാകുന്നു

ചീരാലിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;ബത്തേരി മേഖലയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ ആശങ്കയാകുന്നു

ചീരാൽ : ചീരാൽ ഡോക്ടർപാടി ചോലയിൽ പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഷഫീഖിന്റെ മകൻ നിഹാൽ മുഹമ്മദ് ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് നിഹാലിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബത്തേരി സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു നിഹാൽ.ഇന്നലെ സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികളിൽ ഉൾപ്പെടെ നിഹാൽ സജീവമായി പങ്കെടുത്തിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.മയ്യത്ത് നിസ്കാരം വൈകിട്ട് 4.30ന് ചീരാൽ ജുമാ മസ്ജിദിൽ നടക്കും.അതേസമയം,ബത്തേരി മേഖലയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ തുടർക്കഥയാകുന്നത് ആശങ്കയോടെയാണ് നാട്ടുകാർ കാണുന്നത്.വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും അവരുടെ പ്രശ്നങ്ങളും കൂടുതൽ ഗൗരവത്തോടെ പരിഗണിക്കേണ്ട സാഹചര്യമാണിതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *