കൽപ്പറ്റ : കൃഷിയിടത്തിലെ മീൻകുളത്തിൽ അബദ്ധത്തിൽ വീണ കർഷകൻ മരിച്ചു.മഞ്ഞൂറ മാങ്കോട്ട് ബെന്നി (57) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ കുളത്തിനടുത്തേക്ക് പോയ ബെന്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് കുളത്തിനരികിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഉടൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.സംസ്കാരം പിന്നീട്.ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ് ബെന്നി.ഭാര്യ:മോളി.മക്കൾ:ആൽബിൻ,മെൽബിൻ (യുകെ).മരുമകൾ:ഹണി ആൽബിൻ (യുകെ).സഹോദരങ്ങൾ:ഡെയ്‌സി പാലക്കത്തടത്തിൽ,സിബി സെബാസ്റ്റ്യൻ (ഏരിയ മാനേജർ,ദീപിക,കൽപ്പറ്റ),ഷിന കളത്തിപറമ്പിൽ.
