നാലാംമൈലിൽ മലബാർ ചിക്കൻ കടയിൽ നിന്ന് 17 പാക്കറ്റ് ഹാൻസ് പിടികൂടി

നാലാം മൈയിൽ : നാലാംമൈലിലെ മലബാർ ചിക്കൻ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17 പാക്കറ്റ് ഹാൻസ് മാനന്തവാടി പോലീസ് പിടികൂടി.കട നടത്തിപ്പുകാരനായ നാലാംമൈൽ മാടമ്പള്ളി അബ്ദുള്ള (32) ആണ് ഹാൻസ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതെന്ന് പോലീസ് അറിയിച്ചു.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഹാൻസ് വിൽപ്പന നടത്തിയിരുന്നതായും പരാതി ഉയർന്നിരുന്നു.
മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.എൻ.സുനിൽകുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്,സി.പി.ഒ.റാഷിദ് എന്നിവരടങ്ങിയ സംഘമാണ് ഹാൻസ് പിടികൂടിയത്. ഒരു മാസം മുമ്പും അബ്ദുള്ളയുടെ കടയിൽ നിന്ന് ഹാൻസ് പിടികൂടിയിരുന്നതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *