കൽപ്പറ്റ : കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെയും ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 26) രാവിലെ 9:00 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കും.
ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി.ടി.സിദ്ധിഖ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.ചന്ദ്രിക കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.വയനാട് ജില്ലാ കളക്ടർ.ഡി.ആർ.മേഘശ്രീ IAS മുഖ്യാതിഥിയായിരിക്കും. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ.പി.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും.ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്:ഫൺ റൺ (Fun Run): ലഹരിമുക്ത ഭാവിക്കായി ഒരു ഓട്ടം,ഫ്ലാഷ് മോബ് (Flash Mob):യുവത്വത്തിന്റെ ലഹരിവിരുദ്ധ നൃത്തചുവടുകൾ,കളരിപ്പയറ്റ് (Kalari Performance):തിന്മകൾക്കെതിരെ കരുത്തോടെ,
ബോധവൽക്കരണ ക്ലാസ് (Awareness Class):
ചിന്തകളെ ഉണർത്താൻ,ജീവിതങ്ങളെ മാറ്റാൻ.
ചടങ്ങിൽ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സതീഷ് കുമാർ സ്വാഗതവും,വിമുക്തി മാനേജരും അസി. എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും.
കൽപ്പറ്റ നഗരസഭ വാർഡ് കൗൺസിലർമാരായ. മുഹമ്മദ് റാഫി,എം.പി.നവാസ്,ഗിരീഷ് കൽപ്പറ്റ,എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എം.വിവേകാനന്ദൻ, ഹെഡ്മാസ്റ്റർ എം.പി. കൃഷ്ണകുമാർ,അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ശ്രീ. ആർ.എൻ.ബൈജു,കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ്.പി.എസ്.വിനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിലും ബോധവൽക്കരണ പരിപാടികളിലും മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
