കൽപ്പറ്റ : കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഏഴു മണിക്ക് കൽപ്പറ്റയിൽ വാക്ക് വിത്ത് ടി എസ്,വാക്ക് എഗയ്ൻസ്റ്റ് വാർ പരിപാടി സംഘടിപ്പിക്കും.കാനറാ ബാങ്കിന് സമീപത്തെ കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്ന പരിപാടി പുതിയസ്റ്റാൻഡിൽ അവസാനിക്കും.യുഡിഎഫ് നേതാക്കളും പ്രവർത്തകരും പരിപാടിയിൽ അണിനിരക്കും.
