മാനന്തവാടി : നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ.കേളു ഇന്നലെ നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ ആവേശം അലതല്ലി. എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്ത് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്തു.ഗാന്ധി പാർക്കിലായിരുന്നു സമാപനം.തുറന്ന വാഹനത്തിൽ സ്ഥാനാർഥിക്കൊപ്പം സിപിഎം അഖിലേന്ത്യ സെക്രട്ടറി എം.എ.ബേബിയും പ്രവർത്തകരെ അഭിവാദ്യം ചെയ്തു.സ്ഥാനാർഥിയുടെ വലിയ ചിത്രങ്ങളും പ്ലക്കാർഡുകളുമായാണ് സ്ത്രീകളുൾപ്പെടെ പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളായത്.
പൊതുസമ്മേളനം എം.എ.ബേബി ഉദ്ഘാടനം ചെയ്തു.
ആർഎസ്എസ് അജൻഡകൾക്കെതിരേ പൊരുതാനും കേരളത്തിന്റെ വെളിച്ചം കെടാതിരിക്കാനും എൽഡിഎഫിനെ മൂന്നാമതും അധികാരത്തിലേറ്റണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു.എൽഡിഎഫ് നേതാക്കാളായ കെ.റഫീഖ്,സി.കെ.ശശീന്ദ്രൻ,ഇ.ജെ.ബാബു,പി.വി.സഹദേവൻ,എൻ.യു.ജോണ്,കുര്യാക്കോസ് മുള്ളൻമട,ജയരാജ്പുൽപ്പള്ളി,എ.എൻ.സലിംകുമാർ,ടോണി,അസീസ് കൊടക്കാട്ട് എന്നിവർ പ്രസംഗിച്ചു.
