കമ്പളക്കാട് : മാർച്ച് 24-നുള്ള ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിരവും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തും ചേർന്ന് കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യ പരിപാടികൾ സംഘടിപ്പിച്ചു.ബോധവത്കരണ ക്ലാസ്,കഫം പരിശോധന,രക്തസമ്മർദ്ദം (പ്രഷർ),പ്രമേഹ പരിശോധന എന്നിവയും സിഗ്നേച്ചർ ക്യാമ്പയിനും പരിപാടിയുടെ ഭാഗമായി നടന്നു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനിവാസ് വാഴയിൽ ബോധവത്കരണ ക്ലാസ് നൽകി.ഡോ.അംബിച്ചിറ,സ്നേഹ പാലിയേറ്റീവ് ജോയിന്റ് സെക്രട്ടറി വി.കെ.ഉസ്മാൻ,വ്യാപാരി വ്യവസായി യൂണിറ്റ് വൈസ് പ്രസിഡന്റ് വിനോദ് എന്നിവർ സംസാരിച്ചു.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ലിജി മാത്യു,സി.എച്ച്.ഒ സുലൈഖ,ആശ പ്രവർത്തകരായ ശാന്ത,ഗീത,ഉമൈബാനു,ധന്യ,മുൻ മെമ്പർ നൂരിഷ ചേനോത്ത്,നയീം ചെറുവനശ്ശേരി,വാർഡ് സാനിറ്റേഷൻ അംഗങ്ങൾ,ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
