പാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; ഭക്ഷണവിതരണം നിർത്തിയേക്കാം അടിയന്തര നടപടികളുമായി

തിരുവനന്തപുരം : എൽ പി ജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ (IRCTC) കാറ്ററിങ് പ്രവർത്തനങ്ങളെ രാജ്യവ്യാപകമായി ബാധിക്കുന്നതായി റിപ്പോർട്ട്.പാചകം ചെയ്ത ഭക്ഷണം ട്രെയിനുകളിൽ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാനും ടിക്കറ്റുകൾക്കൊപ്പം ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്‌ത യാത്രക്കാർക്ക് റീഫണ്ട് നൽകാനും റെയിൽവേ ആലോചിക്കുന്നുണ്ട്.

യാത്രക്കാർക്ക് തടസ്സമില്ലാതെ ഭക്ഷണസേവനം നൽകുന്നതിന് അടിയന്തര പദ്ധതികൾ നടപ്പിലാക്കാൻ ഐ. ആർ സി.ടി.സി.അതിന്റെ കാറ്ററിങ് ലൈസൻസികൾക്ക് നിർദേശം നൽകി. എൽപിജി ലഭ്യതക്കുറവ്,ട്രെയിനുകളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന IRCTC-യുടെ ബേസ് കിച്ചണുകളെ ബാധിക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.പാചകവാതക ലഭ്യതക്കുറവ് ഉണ്ടായാൽ റെയിൽവേ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകളോടും ജൻ ആഹാർ ഔട്ട്ലറ്റുകളോടും ബദൽ പാചക രീതികളിലേക്ക് മാറാൻ ഐ.ആർ.ടി.സി.മാർച്ച് 10-ന് നൽകിയ ഒരു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി യൂണിറ്റുകളിൽ റെഡി ടു ഈറ്റ് (RTE) ഭക്ഷണ പദാർഥങ്ങളുടെ മതിയായ ശേഖരം നിലനിർത്തണമെന്നും കത്തിൽ പറയുന്നു.റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് സേവനങ്ങൾ നിലനിർത്താനും വിതരണത്തിൽ തടസ്സമുണ്ടായാൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ലഘൂകരിക്കാനുമാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്. എൽപിജി വിതരണത്തിൽ തടസ്സമുണ്ടായാൽ ഉടനടി അധികൃതരെ അറിയിക്കണമെന്ന് കാറ്ററർമാർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.യാത്രക്കാർക്ക് സേവനത്തിൽ തടസ്സമുണ്ടാകുന്നത് ഒഴിവാക്കാൻ ഈ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഐ.ആർ.സി.ടി.സി. പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *