അതിജീവനത്തിന്റെ പാഠങ്ങൾ തേടി കരിങ്കുറ്റി സ്കൂൾ വിദ്യാർത്ഥികൾ ടൗൺഷിപ്പും ചൂരൽമലയും സന്ദർശിച്ചു

അതിജീവനത്തിന്റെ പാഠങ്ങൾ തേടി കരിങ്കുറ്റി സ്കൂൾ വിദ്യാർത്ഥികൾ ടൗൺഷിപ്പും ചൂരൽമലയും സന്ദർശിച്ചു

മേപ്പാടി : പ്രകൃതിക്ഷോഭത്തിന്റെ നടുക്കുന്ന ഓർമ്മകൾ അവശേഷിക്കുന്ന ചൂരൽമല ദുരന്തമേഖലയിലും,പുനരധിവാസത്തിനായി ഒരുങ്ങുന്ന സ്നേഹ വീടുകളിലും സന്ദർശനം നടത്തി കരിങ്കുറ്റി ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾ. പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഠനയാത്രയിൽ 75 അംഗ വിദ്യാർത്ഥി സംഘമാണ് പങ്കെടുത്തത്.മഹാദുരന്തം തകർത്തെറിഞ്ഞ ചൂരൽമലയുടെ മണ്ണിൽ പ്രകൃതി വരുത്തിയ മാറ്റങ്ങളും ദുരന്തത്തിന്റെ ആഘാതവും വിദ്യാർത്ഥികൾ നേരിട്ട് കണ്ടറിഞ്ഞു.

തുടർന്ന് അതിജീവനത്തിന്റെ പുതിയ മാതൃകയായ ടൗൺഷിപ്പിലെ ‘സ്നേഹ വീടുകൾ’ സന്ദർശിച്ച വിദ്യാർത്ഥികൾ,തകർച്ചയിൽ നിന്നും ഒരു നാട് എങ്ങനെ ഒരുമയോടെ തിരികെ വരുന്നു എന്ന പാഠം ഉൾക്കൊണ്ടു.ദുരന്തബാധിതരെ നേരിൽ കണ്ട് സംസാരിക്കാനും അവരുടെ അതിജീവന പോരാട്ടങ്ങൾ മനസ്സിലാക്കാനും ഈ യാത്ര കുട്ടികൾക്ക് അവസരമൊരുക്കി.സ്കൂൾ ഹെഡ്മിസ്ട്രസ് രമ്യ വി.ഹരൻ,പി.ടി.എ പ്രസിഡന്റ് ജിതേഷ്.വി,അധ്യാപകരായ സജി ആന്റോ,അജ്മൽ എം,ദിവ്യ.കെ,ഗിരിജ.വി,അസ്മിയ,അധ്യാപക വിദ്യാർത്ഥികളായ ഗൗതം,ശ്രീരഞ്ജിനി,അംജിത എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ദുരന്തമുഖത്ത് പുലർത്തേണ്ട മാനുഷിക മൂല്യങ്ങളും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ഈ പഠനയാത്ര സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *