ലഹരിക്കെതിരെ ‘കയ്യൊപ്പ്’ ചാർത്തി പനമരം സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

ലഹരിക്കെതിരെ ‘കയ്യൊപ്പ്’ ചാർത്തി പനമരം സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

പനമരം : ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി) ആഭിമുഖ്യത്തിൽ ‘കയ്യൊപ്പ്’ പദ്ധതിക്ക് തുടക്കമായി.സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ച കൂറ്റൻ സ്ക്രീനിൽ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് ജില്ല വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ലഹരിമുക്തമായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കുന്നതിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾക്ക് വലിയ പങ്കുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത മുഴുവൻ എസ്.പി.സി കേഡറ്റുകളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സ്ക്രീനിൽ തങ്ങളുടെ കയ്യൊപ്പുകൾ പതിപ്പിക്കുകയും ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തങ്ങൾ മുൻപന്തിയിലുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനമായി മാറി ഈ ചടങ്ങ്.സിപിഓമാരായ രേഖ,k.നവാസ് ടി.DI റഹീം എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *