അങ്ങനെയൊന്നും ബ്രേക്കിടില്ല;ഇന്നത്തെ സ്വർണവില കൂടി

അങ്ങനെയൊന്നും ബ്രേക്കിടില്ല;ഇന്നത്തെ സ്വർണവില കൂടി

തിരുവനന്തപുരം : സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾക്ക് ഇന്നും അന്ത്യമില്ല. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ആണ് ഇന്നും മാറ്റം ഉണ്ടായിരിക്കുന്നത്.ഇന്ന് സ്വർണവിലയിൽ വർധനവാണ് സംഭവിച്ചിരിക്കുന്നത്.ഇന്നത്തെ ഒരു പവന്റെ വില 1,14,760 രൂപ ആണ്.ഇന്നലെ 113080 രൂപയിൽ ആയിരുന്നു വ്യാപാരം നടന്നത്.1680 രൂപയാണ് പവന് കൂടിയത്.ഗ്രാമിന് 210 രൂപ കൂടിയതോടെ ഇന്നത്തെ വില 14,345 രൂപ ആണ്.കഴിഞ്ഞ മാസം അവസാനത്തില്‍ സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായത്.എന്നാൽ ഈ മാസം തുടങ്ങിയപ്പോൾ മുതൽ കുത്തനെയുള്ള ഇടിവാണ് കാണാൻ സാധിച്ചത്.

ആഭരണം വാങ്ങുന്നവര്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി,ജിഎസ്ടി,ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി നൽകുമ്പോൾ വില പിന്നെയും കൂടും.ഇനി ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി അഞ്ച് ശതമാനത്തിൽ ഒതുങ്ങില്ല.ഉയര്‍ന്ന പണിക്കൂലി തന്നെ നൽകേണ്ടി വരും.ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ തവണ മാറിമറിയുന്ന കാഴ്ചയാണ് സ്വർണവിപണിയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹപാർട്ടികളെ ആണ്. ഇപ്പോൾ വിവാഹ സീസൺ ആയതുകൊണ്ട് തന്നെ വില എത്ര കൂടിയാലും അവർ സ്വർണം വാങ്ങുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *