ഭാരതീയ കിസാന്‍ സംഘ് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു

ഭാരതീയ കിസാന്‍ സംഘ് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ കിസാന്‍ സംഘ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില സമയബന്ധിതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, നെല്‍ക്കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് കിലോഗ്രാമിന് 8.8 രൂപ പുനഃസ്ഥാപിക്കുക,പാരമ്പര്യ കര്‍ഷകരുടെ ഉന്നമനത്തിന് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക,60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് ഉപജീവനത്തിന് പര്യാപ്തമായ തുക പെന്‍ഷന്‍ അനുവദിക്കുക, പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍നിന്നുള്ള വാര്‍ഷിക സഹായം 12,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന സമിതിയംഗം എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.ബാലന്‍ അധ്യക്ഷനായി.സെക്രട്ടറി രവിചന്ദ്രന്‍ കമ്മന,നെൽ കർഷക സമിതി സംസ്ഥാന കമ്മിറ്റി അംഗം പി കെ അച്യുതൻ,ട്രഷറര്‍ നാരായണന്‍ ഏച്ചോം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *