കണിയാമ്പറ്റ : സമൂഹ സേവന പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ദൃഢനിശ്ചയവും പകരുന്ന രീതിയിൽ വയനാട് മുസ്ലിം യതീംഖാനയുടെ കണിയാമ്പറ്റ പഞ്ചായത്ത് വെൽഫെയർ കമ്മിറ്റിയുടെ കൺവെൻഷൻ കമ്പളക്കാട് ഇസ്സത്തുൽ ഇസ്ലാം സംഘം ഓഫീസിൽ ഗൗരവപൂർവ്വം നടന്നു.സെക്രട്ടറി കാവുങ്ങൽ മൊയ്ദുട്ടി ഹാജി സ്വാഗതം ആശംസിച്ച് യോഗത്തിന് തുടക്കം കുറിച്ചു. ട്രഷറർ വി.പി.ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു.WMO മുട്ടിൽ യതീംഖാന പ്രവർത്തകസമിതി അംഗം മുസ്തഫ ഹാജി യോഗം ഉദ്ഘാടനം ചെയ്തു.സംഘടനയുടെ വിവിധ ക്ഷേമ പദ്ധതികളും ഭാവി പ്രവർത്തന ദിശകളും അദ്ദേഹം വിശദീകരിച്ചു.
2026-ലെ റമളാൻ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന കൂപ്പൺ വിതരണ പരിപാടിയുടെ ഉദ്ഘാടനം ചെളിക്കണ്ടം നാസർ ഹാജിക്ക് കൂപ്പൺ കൈമാറി മുസ്തഫ ഹാജി നിർവഹിച്ചു.കണിയാമ്പറ്റ പഞ്ചായത്തിലെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു ആശംസകൾ നേർന്നു.സമൂഹത്തിലെ അശരണർക്കും ആലംബഹീനർക്കും കൂടുതൽ ശക്തമായ പിന്തുണ ഉറപ്പാക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു
