ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ കേന്ദ്രങ്ങളാകണം:എം.അഹമ്മദ് കുട്ടി മദനി

ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ കേന്ദ്രങ്ങളാകണം:എം.അഹമ്മദ് കുട്ടി മദനി

ബത്തേരി : ദൈവത്തെ ആരാധിക്കാൻ വേണ്ടി സ്ഥാപിക്കുന്ന ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ സാംസ്കാരിക കേന്ദ്രങ്ങളാവണമെന്നും ജാതിയോ മതമോ ഇല്ലാത്ത
മാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നുമാണ് മതം ആഹ്വാനം ചെയ്യുന്നതെന്ന് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു.സുൽത്താൻബത്തേരി അമ്മായി പാലത്ത് നിർമ്മിച്ച മസ്ജിദുൽ ഫുർഖാനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എൻ എം വയനാട് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു.

സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ,ഫാദർ ഗീവർഗീസ്,ഗോപാല പിള്ള,ജയ മുരളി,ഡോ.ജമാലുദ്ദീൻ ഫാറൂഖി,ഷീല പുഞ്ചവയൽ,അബ്ദുൽഖാദർ പട്ടാമ്പി,സത്താർ,അബ്ദുൾ ജലീൽ മദനി,അബ്ദുൾ മനാഫ്,മുഹമ്മദ് കക്കോടൻ,സൈഫുദ്ദീൻ കല്ലായി,അബ്ദുസ്സലാം മുട്ടിൽ,കെ എം സൈതലവി എൻജിനീയർ, കെ പി മുഹമ്മദ്,ഡോ.മുസ്തഫ ഫാറൂഖി,ബഷീർ മൗലവി,ഹാസിൽ മുട്ടിൽ,മുഫ്‌ലിഹ് കെ,ഷറീന ടീച്ചർ,മുജീബു റഹ് മാൻ,ഫൈസൽ എം ടി,ഹയാൻ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *