ചീരാൽ : ജി എം എച്ച് എസ് എസ് ചീരാലിൽ ടാലൻ്റ് നർച്ചർ പദ്ധതിയുടെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും നടത്തി.ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് എം എ സുരേഷ് അധ്യക്ഷനായി.ജനപ്രതിനിധികളായ പ്രസന്ന ശശീന്ദ്രൻ,വി ടി ബേബി,കെ വി ശശി,ഫെബിൻ എം എസ്,പ്രശാന്ത് ടി യു,ബിന്ദു മണികണ്ഠൻ,രമണി പി എസ്,പ്രീതി സുരേന്ദ്രൻ എന്നിവരെയാണ് ആദരിച്ചത്.പ്രിൻസിപ്പാൾ കെ കെ സുധാകരൻ,സീനിയർ അധ്യാപകരായ എം ജി ബിജു,ജോർജ് പി പി,ടാലൻ്റ് നർച്ചർ കോർഡിനേറ്റർ പ്രശാന്തൻ കെ എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ ദിനേശൻ നന്ദി രേഖപ്പെടുത്തി.
