എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു

എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 50-ാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു.നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ ജനറൽ മാനേജർ അഡ്വ:ടി ജി ജയകുമാർ ഉദ്ഘാടനം ചെയ്തു.ഒരു വർഷം നീണ്ട് നിൽക്കുന്ന അക്കാഡമിക് പ്രവർത്തനങ്ങൾ സുവർണ്ണ ജൂബിലിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കും. യോഗത്തിൽ സ്കൂളിന് സ്ഥലം സംഭാവന ചെയ്ത് നൽകിയവരേയും മുൻ പിടിഎ പ്രസിഡന്റ്മാരേയും ആദരിച്ചു.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A grade കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വിദ്യാർത്ഥികളേയും അധ്യാപകരേയും ആദരിച്ചു.വിവിധ കാലാ പരിപാടികൾ സുവർണ്ണ ജൂബിലിയുടെ ഭാഗമായി അരങ്ങേറി.യോഗത്തിൽ PTA പ്രസിഡന്റ് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷനായിരുന്നു.ഹയർ സെക്കന്ററി ജില്ല കോഡിനേറ്റർ എം കെ ഷിവി,വൈത്തിരി താലുക്ക് യൂണിയൻ പ്രസിഡന്റ് പി കെ സുധാകരൻ നായർ, സ്കൂൾ പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ, വിദ്യാർത്ഥി പ്രതിനിധി ശ്രീ ചന്ദ്ര ജയചന്ദ്ര,റൂബ ജന്ന തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *