കൊച്ചി : ‘മൂവ് വിത്ത് പര്‍പ്പസ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി ടി-ഷര്‍ട്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.മാരത്തണ്‍ ഗുഡ്വില്‍ അംബാസഡര്‍ പ്രാചി തെഹ്ലാന്‍,സിനിമാ താരം അനന്യ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നഗരത്തിന്റെ വാര്‍ഷിക കലണ്ടറിലെ അവിഭാജ്യ ഘടകമായി മാറിയെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ലഭിച്ച വന്‍ ജനപങ്കാളിത്തം നഗരത്തിന്റെ ഫിറ്റ്നസ് സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്.കൊച്ചി ഇപ്പോള്‍ മാരത്തണുകളുടെ പ്രധാന കേന്ദ്രമാണ്.ദൈനംദിന ജീവിതത്തില്‍ വ്യായാമം ഉള്‍പ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമായി മാരത്തണ്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ ജോസ്‌മോന്‍ പി.ഡേവിഡ്,ബിനു തോമസ്, കെ.എം.ആര്‍.എല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം.പി രാംനവാസ്,ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ എസ്, മാരത്തണ്‍ റേസ് ഡയറക്ടര്‍ ആനന്ദ് മെനേസസ്, ആസ്റ്റര്‍ മെഡിസിറ്റി മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് റിഷാല്‍,കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സച്ചിന്‍ മല്‍ഹോത്ര,ടൈഗര്‍ ബാം ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ സുബ്രഹ്‌മണ്യന്‍ വി, ഇന്‍ചിയോണ്‍ കിയ മാര്‍ക്കറ്റിംഗ് ഹെഡ് ഓസ്വിന്‍ ഡേവിഡ്,നോ സീക്രട്ട്സ് സഹസ്ഥാപകരായ നോയല്‍ പ്രിന്‍സ്,ജിജു ലാല്‍ ചാലിയത്ത്,ക്ലിയോസ്പോർട്സ് ഡയറക്ടര്മാരായ അനീഷ് പോൾ,ബൈജു പോൾ,ശബരി നായർ,എം ആർ കെ ജയറാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഫെബ്രുവരി എട്ടിന് നടക്കുന്ന നാലാം പതിപ്പില്‍ രാജ്യത്തെ പ്രമുഖ അത്ലറ്റുകള്‍ പങ്കെടുക്കും.അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (അഎക) അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണാണിത്.മാരത്തണിന്റെ ഭാഗമാകാന്‍ താല്പര്യമുള്ളവര്‍ക്ക് https://kochimarathon.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
