മീനങ്ങാടി : സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തിഡ്രലിന്റെ കീഴിൽ കാര്യാമ്പാടിയിൽ പുനർ നിർമ്മിച്ച യൽദോ മോർ ബസേലിയോസ് ചാപ്പലിൽ മൂറോൻ അഭിഷേക കൂദാശ സ്വാഗതസംഘം രൂപീകരിച്ചു.ഫെബ്രുവരി 9,10 തിയ്യതികളിൽ നടത്തപ്പെടുന്ന കൂദാശക്ക് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലിത്ത,പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മാർ അപ്രേം മെത്രാപ്പോലിത്ത എന്നിവർ പ്രധാന കാർമികത്വം വഹിക്കും.കൂദാശയോടനുബന്ധിച്ച് വികാരി ഫാദർ ബിജുമോൻ കാർലോട്ട് കുന്നേൽ ചെയർമാനും, ഫാദർ സോജൻ വാണ കുടിയിൽ വർക്കിംഗ് ചെയർമാനായും,ഫാദർ റെജി പോൾ ചവർപ്പനാൽ, ഫാദർ എൽദോ ലീല ഭവനം,ടി കെ തോമസ്,വി എം സാബു,ജിതിൻ കാരുകുഴി വൈസ് ചെയർമാൻമാരായും.അൻസിൽ കെ പോൾ ജനറൽ കൺവീനറായും മത്തായി മുക്കത്ത് കൺവിനറായും 101 അംഗ സ്വാഗത സംഘം രൂപികരിച്ചു.
