നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ എസ്ഡിപിഐ സജ്ജം – ടി.നാസർ

നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ എസ്ഡിപിഐ സജ്ജം – ടി.നാസർ

മാനന്തവാടി : വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ SDPI സജ്ജമാണെന്ന് പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ.മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് ശക്തമായ ബദൽ രാഷ്ട്രീയമാണ് SDPI മുന്നോട്ടുവയ്ക്കുന്നതെന്നും,മണ്ഡലം മുതൽ സംസ്ഥാനതലം വരെ പാർട്ടി ഘടകങ്ങളെ സജ്ജമാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ടി.നാസർ വ്യക്തമാക്കി. പ്രവർത്തകരുടെ ഐക്യവും രാഷ്ട്രീയ ബോധവത്കരണവും തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അധ്യക്ഷത വഹിച്ചു.ജില്ലാ,മണ്ഡലം,പഞ്ചായത്ത് ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു.മണ്ഡലം സെക്രട്ടറി സജീർ എം.ടി സ്വാഗതവും,ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *