സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാട്ടിൽ

സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാട്ടിൽ

കൽപറ്റ : കേരള സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റേയും പൊഴുതന ഗ്രാമ പഞ്ചായത്തിൻ്റെയും സഹകരണത്തോടെ ഇരുപത്തി രണ്ടാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ജനുവരി 20 ന് ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ അച്ചൂർ എസ്റ്റേറ്റിലെ പൊഴുതന യിൽ വെച്ച് നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ ഉത്ഘാടനം ചെയ്യും.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കും.ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഫെബ്രുവരി 14 – മുതൽ 18 വരെ അരുണാചൽ പ്രദേശിലെ റോയിംഗിൽ വെച്ച് നടക്കുന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി പങ്കെടുക്കുക.

വയനാട് ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത്. 2022ൽ പെരുന്തട്ട എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ വയനാട് ചാമ്പ്യൻമാരായിരുന്നു.കഴിഞ്ഞ മൂന്ന് വർഷമായി ചാമ്പ്യൻപട്ടം നിലനിർത്തി വരുന്നത് വയനാടാണ്.കഴിഞ്ഞ 9 വർഷത്തിനുള്ള ഒട്ടേറ ദേശീയ – അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കാൻ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന് സാധിച്ചിട്ടുണ്ട്.അർജുൻ തോമസ് ടീം മാനേജരും സാജിദ് ടീം കോച്ചുമായുള്ള 36 അംഗ ടീമാണ് ഇത്തവണ മത്സരത്തിനായി ഇറങ്ങുന്നത്.ഈ വർഷം തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിലെ ജേതാക്കളാണ് വയനാട് ടീം.പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ നാസർ കാദിരി,ജനറൽ കൺവീനർ സലീം കടവൻ,ഓർഗനൈസിംഗ് സെക്രട്ടറി സുബൈർ ഇള കുളം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *