ചുണ്ടേൽ : തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചുണ്ടേൽ ആർ.സി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി എൻ ഫിദ മറിയം,മലയാളം കവിതാരചന എച്ച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി.”എനിക്ക് ഞാൻ അപരിചിതനായി ” എന്നതായിരുന്നു വിഷയം. സമകാലിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്നതായിരുന്നു കവിത പൊഴുതന ആറാം മൈൽ എൻ സിദ്ദിഖ് – ജുനൈന ദമ്പതികളുടെ മകളാണ് ഫിദ.
