വൈസ് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു; എമിൽ ബെന്നി ജേഴ്സി പ്രകാശനം നിർവ്വഹിച്ചു

വൈസ് ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു; എമിൽ ബെന്നി ജേഴ്സി പ്രകാശനം നിർവ്വഹിച്ചു

കോറോം : വയനാടിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ കോറോം വെസ്റ്റേൺ ഘാട്ട്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ എക്സലൻസ് സ്കൂളിൽ വൈസ് ഫുട്ബോൾ അക്കാദമി (Wise Football Academy) പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ ഐ.എസ്.എൽ – ഐ ലീഗ് താരം എമിൽ ബെന്നി അക്കാദമിയുടെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.വെസ്റ്റേൺ ഘാട്ട്സ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ആഷിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മാനന്തവാടി സബ് ഡിസ്ട്രിക്റ്റ് സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ അക്കാദമിയിലെ കൊച്ചു മിടുക്കന്മാരെ ചടങ്ങിൽ വെച്ച് പ്രത്യേകം അനുമോദിച്ചു.അക്കാദമി ഹെഡ് കോച്ച് അനൂപ് പരിപാടികൾക്ക് നേതൃത്വം നൽകി.ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് മികച്ച ഫുട്ബോൾ പരിശീലനം നൽകി അവരെ ദേശീയ-അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് അക്കാദമി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *