കൽപ്പറ്റ : തദ്ദേശ തെരഞ്ഞെടുപ്പിൽ വിളയിച്ച സ്വതന്ത്ര കർഷക സംഘം,ജില്ലാ മുസ് ലിം ലീഗ് നിരീക്ഷകൻ സി.കുഞ്ഞബ്ദുല്ല,സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് ഉസ്മാൻ,മാനന്തവാടി നിയോജക മണ്ഡലം വനിതാവിംഗ് പ്രസിഡന്റ് ജമീല ഷറഫുദ്ദീൻ,കൽപ്പറ്റ നിയോജക മണ്ഡലം വനിതാ വിംഗ് ഓർഗനൈസിംഗ് കൺവീനർ അസ്മ ഹമീദ് എന്നിവർക്ക് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
എസ്.കെ.എസ് പ്ലാന്റേഷൻ വിഭാഗം സംസ്ഥാന ചെയർമാർ അഡ്വ.എൻ.ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സി.മുഹമ്മദ് വിജയികളെ പരിചയപ്പെടുത്തി.ഹംസ ഹാജി കല്ലിടുമ്പൻ, ലത്തീഫ് അമ്പലവയൽ, മായൻ മുതിര,കെ.ടി.കുഞ്ഞബ്ദുല്ല ഉപഹാരം നൽകി.സൈദ് ഖാസിം ഹാജി ബീനാച്ചി,തന്നാണി അബുബക്കർ ഹാജി, ഖാലിദ് വേങ്ങൂർ,ഷംസുദ്ദീൻ ബിതർക്കാട്,സലീം കേളോത്ത്,മമ്മുട്ടി കളത്തിൽ,കെ.എം അസൈനാർ,ഒ.കെ. മൂസ്സ ഹാജി, പി.കെ.ബഷീർ,കാസിം പള്ളിക്കണ്ടി,കുൽസാ ഖാലിദ്,റുഖിയ മുസ്തഫ പ്രസംഗിച്ചു.
സി.കുഞ്ഞബ്ദുല്ല,സൗജത്ത് ഉസ്മാൻ,കെ.കെ.അസ്മ,ജമീലാ ഷറഫുദീൻ മറുപടി പ്രസംഗം നടത്തി.
