തോൽപ്പെട്ടി : എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു.ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.യാത്രക്കാരായ സാൻകേത് തുക്കാറാം നിഗം (24),ഉമേഷ് പട്ടേൽ (25) എന്നിവരിൽ നിന്നാണ് പണം കണ്ടെടുത്തത്.പണം കടത്തുന്നതിനാവശ്യമായ യാതൊരു രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല.പിടിച്ചെടുത്ത തുകയും പ്രതികളെയും തുടർനടപടികൾക്കായി പോലീസിന് കൈമാറും.
