പുൽപ്പള്ളി : പുൽപ്പള്ളി സഹകരണ ബാങ്കിൽനിന്നും ഏല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ദാനിയേൽ എന്ന ആൾക്ക് ലോൺ കൊടുത്തിട്ടുള്ളത്.ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് തികച്ചും രാഷഷ്ടിയ പ്രേരിതമാണ് പഞ്ചായത്ത് തെരഞ്ഞടുപ്പിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള രാഷ്ടിയ എതിരാളികളുടെ ഗുഢാലോചനയുടെ ഭാഗമാണ് ഈ നാടകം ദാനിയേൽ കള്ള പരാതി നൽകി എന്നെ ജയിലിൽ അടക്കുകയും കോടതികളിൽ കേസ് നടക്കുകയുമാണ് കർണ്ണാടകയിൽ ഉണ്ടായിരുന്ന ഇഞ്ചികൃഷിയുടെ ആവശ്യത്തിനാണ് ദാനിയേൽ ലോൺ എടുത്തത് എന്റെ സഹോദരന്റെ അക്കൗണ്ടിലേക്ക് സംഖ്യ കൊടുത്തത് എന്തിനാണ് എന്ന് ദാനിയേലിന് കൃത്യമായി അറിയാം ആ കാര്യം സഹോദരൻ കോടതിയിൽ പറഞ്ഞിട്ടുണ്ട് ഇതിന്റെ ഏല്ലാം പിന്നിൽ കൃത്യമായ അജണ്ട ഉണ്ട്.ഇഞ്ചി കൃഷിക്ക് സാമ്പത്തിക തകർച്ച ഉണ്ടായതിന് ഡയറക്ടർമാരുടെ തലയിൽ പഴി ചാരുന്നതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ല എന്ന് വിഎം പൗലോസ് പറഞ്ഞു.
