ഇന്ത്യയിലെ ആദ്യത്തെ സമ​ഗ്ര എ ഐ ഫിലിംമേക്കിങ് പ്രോഗ്രാം കേരളത്തിൽ നിന്ന്:ലോഗോ ലോഞ്ചിംഗ് കമൽഹാസൻ എം.പി.നിർവഹിച്ചു

ഇന്ത്യയിലെ ആദ്യത്തെ സമ​ഗ്ര എ ഐ ഫിലിംമേക്കിങ് പ്രോഗ്രാം കേരളത്തിൽ നിന്ന്:ലോഗോ ലോഞ്ചിംഗ് കമൽഹാസൻ എം.പി.നിർവഹിച്ചു

ചെന്നൈ : ഹോളിവുഡിനെ വരെ വെല്ലുവിളിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിൽ നിന്നൊരു ഫ്യൂച്ചറിസ്റ്റിക് സംരംഭം.സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് ( School of Storytelling – SOS) എന്ന സംരംഭം പ്രവർത്തനമാരംഭിച്ചു.ഒരു ഫ്യൂച്ചർ സ്റ്റോറിടെല്ലിങ് സ്കൂൾ ആണിത്.ഏറ്റവും പുതിയ ടെക്നോളജികൾ ഉപയോ​ഗപ്പെടുത്തി നമ്മുടെ സിനിമയും ആനിമേഷനും മറ്റ് കഥപറച്ചിൽ ഉപാധികളും റീഡിഫൈൻ ചെയ്യുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം.ലോകം ഉറ്റുനോക്കുന്ന സിനിമകളുണ്ടാകുന്ന മലയാളത്തിൽ നിന്ന് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇന്ത്യയിൽ തന്നെ ആദ്യത്തെ സമ​ഗ്ര എ ഐ ഫിലിംമേക്കിങ് പ്രോ​ഗ്രാമാണ് ഇവരിൽ നിന്ന് ആദ്യം പുറത്തുവരുന്നത്.പിക്സൽ പ്യൂപ്പ പ്രൈവറ്റ് ലിമിറ്റഡ്‌ എന്ന പേരിൽ രജിസ്റ്റർ ചെയ്ത കമ്പനി കേരള സ്റ്റാർട്ടപ്പ് മിഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേരള സർക്കാറിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നിന്നുകൊണ്ടാണ് ഇവർ തങ്ങളുടെ സ്വപ്നങ്ങൾ നെയ്തു തുടങ്ങുന്നത്.സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ്ങിന്റെ വെബ്സൈറ്റും ലോ​ഗോയും മഹാനടനും എം പിയുമായ കമൽഹാസൻ ആണ് ലോഞ്ച് ചെയ്തു.പ്രമുഖ എ ഐ ക്രിയേറ്റീവ് ഇൻഡസ്ട്രി ട്രെയ്നറും സ്റ്റോറിടെല്ലറുമായ വരുൺ രമേഷാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

തെന്നിന്ത്യൻ സിനിമയിലെ പ്ര​ഗത്ഭരായ സിനിമാ പ്രവർത്തകരും എഐ സാ​ങ്കേതിക രം​ഗത്തെ പ്രമുഖരും അടങ്ങുന്ന ടീമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത.ടെക്നോളജി രം​ഗത്ത് പ്രവർത്തിക്കുന്നവരെയും ക്രിയേറ്റീവ് രം​ഗത്ത് പണിയെടുക്കുന്നവരെയും ഒന്നിപ്പിക്കുക എന്നതാണ് സ്ക്കൂൾ ഓഫ് സ്റ്റോറിടെല്ലിങ്ങിന്റെ ലക്ഷ്യം. കേരളത്തിൽ നിന്നുള്ള പുതിയ സംരംഭത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *