ലോക മാനസികാരോഗ്യ ദിനമാചരിച്ചു

ലോക മാനസികാരോഗ്യ ദിനമാചരിച്ചു

മേപ്പാടി : ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ഡോ.മൂപ്പൻസ് നഴ്‌സിങ് കോളേജും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ബത്തേരി വാലുമ്മൽ ടീച്ചേർസ് ട്രെയിനിങ് കോളേജിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഈ വർഷത്തെ പ്രമേയമായ “ദുരന്തങ്ങളിലും അടിയന്തരാവസ്ഥകളിലുമുള്ള മാനസികാരോഗ്യ സേവനങ്ങൾക്കുള്ള പ്രവേശനം” എന്നതിനെ ആസ്പദമാക്കി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ.ജിഷ്‌ണു ജനാർദ്ദനൻ ക്ലാസ്സെടുത്തു.

വിദ്യാലയങ്ങളിൽ മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങൾ അനിവാര്യമാണെന്നും, വിദ്യാർത്ഥികളുമായി ആരോഗ്യകരമായ ഇടപെടലുകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യവും,മാനസികാരോഗ്യ വിജ്ഞാനം നേടേണ്ടതിൻ്റെ ആവശ്യകത ബോധവത്കരണ പരിപാടിയിലൂടെ ഊന്നിപ്പറഞ്ഞുക്കൊണ്ട് ഡോ.മൂപ്പൻസ് നഴ്‌സിങ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പാവക്കളി പരിപാടിയിൽ മുഖ്യ ആകർഷണമായി.വാലുമ്മേൽ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ബിനോജ് സ്വാഗതം ആശംസിച്ച
പരിപാടിയിൽ ഡോ.മൂപ്പൻസ് നഴ്‌സിങ് കോളേജ് അധ്യാപകരായ ശ്രീമതി ട്രീറ്റി ജോർജ്,സിസ്റ്റർ കൊച്ചുറാണി,വാലുമ്മേൽ ടീച്ചർ ട്രെയിനിംഗ് കോളേജിലെ അധ്യാപകർ,അധ്യാപക പരിശീലകർ എന്നിവരുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *