മേപ്പാടി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ.ഡോ.ആസാദ് മൂപ്പൻ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ പ്രൊ.ഡോ.എലിസബത് ജോസഫിന്റെ അധ്യക്ഷതയിൽ ക്യാമ്പസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്ടറുമായ യു.ബഷീർ,ട്രസ്റ്റി ശ്രീമതി നസീറ ആസാദ്,ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ വിൽസൺ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷമീർ ഇസ്മായിൽ ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ റാഗിംഗും അനുബന്ധ വിഷയങ്ങളും എന്നതിൽ കല്പറ്റ സൈബർ ക്രൈം സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ.അബ്ദുൽ സലാം കെ.എ.ബോധവൽക്കരണ ക്ലാസ്സ് എടുത്തു.മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊ.ഡോ.പ്രഭു ഇ,അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ.അരുൺ അരവിന്ദ്,ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊ.ഡോ.ലാൽ പ്രശാന്ത്,ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ.ഡോ.ലിഡാ ആൻ്റണി,ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ് പള്ളിയാൽ,മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഫ്രാങ്ക്ളിൻ ജോൺസൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.