പടിഞ്ഞാറത്തറ പൂഴിത്തോട് ഒപ്പുശേഖരണം നടത്തി-  റാഫ്

പടിഞ്ഞാറത്തറ പൂഴിത്തോട് ഒപ്പുശേഖരണം നടത്തി- റാഫ്

മാനന്തവാടി : മൂന്ന് ദശാബ്ദ കാലമായി വയനാട്ടുകാരുടെ അടിസ്ഥാന വികസന പാതയ്ക്കായുള്ള പോരാട്ടത്തിന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം മാനന്തവാടി മേഖല കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മാനന്തവാടിയിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു. ഒപ്പ് ശേഖരണ ക്യാമ്പയിനിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവെല്ലി മുഖ്യാതിഥിയായി പങ്കെടുത്തു.റാഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് കല്ലരിക്കാട്ട്, ജന:സെക്രട്ടറി പ്രേം രാജ് ചെറുകര,ഉസ്മാൻ വെള്ളമുണ്ട,മുഹമ്മദലി ഇ.കെ,കെ.എം.ഷിനോജ്,മനു മത്തായി,ടോണി ജോൺ,തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് യാഥാർഥ്യമാകുന്നതോട് കൂടെ വയനാടിന്റെ നാനോൻമുഖമായ വികസന പ്രവർത്തങ്ങൾക്ക് ആക്കം കൂട്ടുമെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അഭിപ്രായപെട്ടു.റോഡ് യാഥാർത്ഥ്യമാകുന്നത് വരെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ട് റാഫ് കൂടെ ഉണ്ടാകുമെന്നുംറാഫ് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *