കൽപറ്റ : ഗാസയിലെ കൊല്ലപ്പെട്ട കുട്ടികളെയും, ഗാസ ജനതയേയും ഓർത്തു സംസ്ഥാനമൊട്ടാകെ ചിന്താരവി ഫൗണ്ടേഷനും,വിവിധ സാംസ്കാരിക സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന “ഗാസയുടെ പേരുകൾ” പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കൽപറ്റ ഗ്രാന്മ ലൈബ്രറിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു.പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,മലയാള ഐക്യവേദി,രാഷ്ട്രീയ, സാംസ്കാരിക സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ 15 ന് കൽപറ്റ ടൗണിൽ ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിച്ചു കൊണ്ടുള്ള “ഗാസയുടെ പേരുകൾ” പരിപാടി സംഘടിപ്പിക്കും.
സംഘാടക സമിതിയുടെ രക്ഷാധികാരി കളായി ഒ.കെ.ജോണി,വിജയൻ ചെറുകര,പി.കെ. സത്താർ,പി.കെ.സുധീർ എന്നിവരെയും ചെയർമാനായി സി.കെ.ശിവരാമൻ,വൈസ് ചെയർമാൻമാരായി എം.ദേവകുമാർ,സി.കെ. രവീന്ദ്രൻ,പി.ശിവദാസ്,വേലായുധൻ കോട്ടത്തറ, ഇ.കെ.രാജപ്പൻ,എ.കെ.രാജേഷ്,പി.ജെ. ജോമിഷ്,എം.എം.ഗണേശൻ എന്നിവരെയും, കൺവീനറായി സി.എം.സുമേഷ്,ജോയിന്റ് കൺവീനർമാരായി പി.കെ.ബാബുരാജ്,കെ. രാജൻ, പി.കെ.ഷാഹിന,ഡോ.ജിതിൻ കണ്ടോത്ത്,സി.ജയരാജൻ,ഇ.കെ ബിജുജൻ,പി. കെ.ജയചന്ദ്രൻ,അലവി മാട്ടിൽ എന്നിവരെയും തിരഞ്ഞെടുത്തു.സി.എം.സുമേഷ് സ്വാഗതവും,കെ രാജൻ നന്ദിയും പറഞ്ഞു.