സുൽത്താൻ ബത്തേരി : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു മുഖ്യാതിഥി ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സുരേഷ് താളൂർ,സ്ഥലം മാറിപ്പോയ VHSE സീനിയർ അദ്ധ്യാപൻ മധുസൂദനൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി കലാമേളക്ക് ‘കലൈ പെരുമ’ പേര് നിർദ്ദേശിച്ച കുമാരി അയോണ വി തോമസിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ ഉപഹാരം കൈമാറി VHSE പ്രിൻസിപ്പൽ സി.വി.നാസർ, പ്രധാനാദ്ധ്യാപകൻ പി.ബി ബിജു,SMC ചെയർമാൻ.വി.കെ സന്തോഷ് കുമാർ,MPTA പ്രസിഡണ്ട് മുബീന എ.ടി സ്റ്റാഫ് സെക്രട്ടറി അനീഷ്.പി വി,SMC വൈസ് പി.ടി.എ എക്സിക്യുട്ടിവ് മെമ്പർമാരായ പ്രമോദ് ബാലകൃഷ്ണൻ,എൽദോ പൈലി,മൈമൂന അസീസ്,സ്കൂൾ ചെയർപേഴ്സൺ കുമാരി ശ്രാവ്യ സുരേന്ദ്രൻ,സ്കൂൾ ലീഡർ കുമാരി തേജസ്വിനി ബാല,വൈസ് ചെയർപേഴ്സൺ ഫിദഫർവ എന്നിവർ ആശംസകളർപ്പിച്ചു പ്രിൻസിപ്പൽ ശ്രീ.കെ.എ.രഘുനാഥ് സ്വാഗതം പറഞ്ഞ ചടങ്ങിന് കൺവീനർ ബിജോ പോൾ കെ.നന്ദിയും രേഖപ്പെടുത്തി കലോത്സവം 26 ന് വൈകീട്ട് സമാപിക്കും.
